Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › പുതിയ പേരുകൾ

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ പുതിയ പേരുകൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 16 ഭാഗങ്ങൾ, വരി വരിയായി.

  • അധികം സമ്പത്തിനെക്കാൾ സൽപ്പേർ ഉത്തമംസദൃ 22:1
    വാക്യങ്ങൾ
    സദൃ 22:1അനവധിസമ്പത്തിലും സൽകീൎത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.

ഉദാഹരണങ്ങൾ

  • അബ്രാം അബ്രാഹാം ആയിഉല്പ 17:5
    വാക്യങ്ങൾ
    ഉല്പ 17:5ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.
  • സാറായി സാറാ ആയിഉല്പ 17:15
    വാക്യങ്ങൾ
    ഉല്പ 17:15ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാൎയ്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.
  • യാക്കോബ് യിസ്രായേൽ ആയിഉല്പ 32:28
    വാക്യങ്ങൾ
    ഉല്പ 32:28നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
  • റാഹേൽ മകനു ബെനോനീ എന്നു പേരിട്ടു; അവന്റെ അപ്പൻ അവനെ ബെന്യാമീൻ എന്നു വിളിച്ചുഉല്പ 35:18
    വാക്യങ്ങൾ
    ഉല്പ 35:18എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു.
  • ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടുഉല്പ 41:45
    വാക്യങ്ങൾ
    ഉല്പ 41:45ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാൎയ്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
  • മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടുസംഖ്യാ 13:16
    വാക്യങ്ങൾ
    സംഖ്യാ 13:16ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.
  • നൊവൊമി: എന്നെ നൊവൊമി എന്നല്ല, മാറാ എന്നു വിളിപ്പിൻരൂത്ത് 1:20
    വാക്യങ്ങൾ
    രൂത്ത് 1:20അവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സൎവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവൎത്തിച്ചിരിക്കുന്നു.
  • ശലോമോനു യെദീദ്യാവ് എന്നും പേരുണ്ടായിരുന്നു2 ശമു 12:24–25
    വാക്യങ്ങൾ
    2 ശമു 12:24–25പിന്നെ ദാവീദ് തന്റെ ഭാൎയ്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു.
  • ഫറവോൻ നെഖോ എല്യാക്കീമിനു യെഹോയാക്കീം എന്നു പേർ മാറ്റിയിട്ടു2 രാജാ 23:34
    വാക്യങ്ങൾ
    2 രാജാ 23:34ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
  • ബാബേൽരാജാവ് മത്ഥന്യാവിനു സിദെക്കീയാവ് എന്നു പേർ മാറ്റിയിട്ടു2 രാജാ 24:17
    വാക്യങ്ങൾ
    2 രാജാ 24:17അവന്നു പകരം ബാബേൽരാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേർ മാറ്റിയിട്ടു.
  • ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ്: ബേല്ത്ത്ശസ്സർ, ശദ്രക്ക്, മേശക്ക്, അബേദ്നെഗോദാനീ 1:7
    വാക്യങ്ങൾ
    ദാനീ 1:7ഷണ്ഡാധിപൻ അവൎക്കു പേരിട്ടു; ദാനീയേലിന്നു അവൻ ബേല്ത്ത്ശസ്സർ എന്നും ഹനന്യവിന്നു ശദ്രക്ക് എന്നും മീശായേലിന്നു മേശക്ക് എന്നും അസൎയ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.
  • ശിമോനെ കേഫാ, അതായതു പത്രൊസ്, എന്നു വിളിച്ചുയോഹന്നാൻ 1:42
    വാക്യങ്ങൾ
    യോഹന്നാൻ 1:42അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
  • യാക്കോബിനും യോഹന്നാനും ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടുമർക്കൊ 3:17
    വാക്യങ്ങൾ
    മർക്കൊ 3:17സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവൎക്കു ഇടിമക്കൾ എന്നൎത്ഥമുള്ള ബൊവനേൎഗ്ഗെസ് എന്നു പേരിട്ടു —
  • കുപ്രൊസുകാരനായ യോസേഫിനെ പ്രബോധനപുത്രൻ എന്നർത്ഥമുള്ള ബർന്നബാസ് എന്നു വിളിച്ചുപ്രവൃത്തികൾ 4:36
    വാക്യങ്ങൾ
    പ്രവൃത്തികൾ 4:36പ്രബോധനപുത്രൻ എന്നു അൎത്ഥമുള്ള ബൎന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
  • പൗലൊസ് എന്നും പേരുള്ള ശൗൽപ്രവൃത്തികൾ 13:9
    വാക്യങ്ങൾ
    പ്രവൃത്തികൾ 13:9അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂൎണ്ണനായി അവനെ ഉറ്റുനോക്കി: