പര്യവേക്ഷണം › വിഷയങ്ങൾ › ജന്മദിനങ്ങൾ
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ജന്മദിനങ്ങൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 8 ഭാഗങ്ങൾ, വരി വരിയായി.
- തന്റെ ജന്മദിനത്തിൽ ഫറവോൻ തന്റെ ഉദ്യോഗസ്ഥന്മാർക്കു വിരുന്നു കഴിച്ചുഉല്പ 40:20
വാക്യങ്ങൾ
ഉല്പ 40:20മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാൎക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓൎത്തു.
- അന്ന് അവൻ പാനപാത്രവാഹകനെ സ്ഥാനത്തു തിരികെ നിയമിച്ചു, അപ്പക്കാരനെ തൂക്കിക്കൊന്നുഉല്പ 40:21–22
വാക്യങ്ങൾ
ഉല്പ 40:21–22പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി. അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അൎത്ഥം പറഞ്ഞതുപോലെ തന്നെ.
- തന്റെ ജന്മദിനത്തിൽ ഹെരോദാവ് ഗലീലയിലെ പ്രമാണികൾക്കു വിരുന്നു കഴിച്ചുമർക്കൊ 6:21
വാക്യങ്ങൾ
മർക്കൊ 6:21എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാൎക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
- ഹെരോദ്യയുടെ മകൾ നൃത്തംചെയ്ത് യോഹന്നാന്റെ തല ചോദിച്ചുമത്താ 14:6–8
വാക്യങ്ങൾ
മത്താ 14:6–8എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു. അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
- ഇയ്യോബ് താൻ ജനിച്ച ദിവസത്തെ ശപിച്ചുഇയ്യോ 3:1–3
വാക്യങ്ങൾ
ഇയ്യോ 3:1–3അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. ഇയ്യോബ് പറഞ്ഞതെന്തെന്നാൽ: ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
- യിരെമ്യാവ്: ഞാൻ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെയിരെ 20:14, യിരെ 20:18
വാക്യങ്ങൾ
യിരെ 20:14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
യിരെ 20:18കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?
- സൽപ്പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും നല്ലത്സഭാ 7:1
വാക്യങ്ങൾ
സഭാ 7:1നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.