പര്യവേക്ഷണം › വിഷയങ്ങൾ › ദീർഘായുസ്സുകൾ
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ദീർഘായുസ്സുകൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 37 ഭാഗങ്ങൾ, വരി വരിയായി.
- ജലപ്രളയത്തിനുമുമ്പ് യഹോവ മനുഷ്യന്റെ ആയുസ്സിന് ഒരു അതിർ വെക്കുന്നുഉല്പ 6:3
വാക്യങ്ങൾ
ഉല്പ 6:3അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.
- ഒരു സങ്കീർത്തനം: നമ്മുടെ ആയുഷ്കാലം എഴുപതു സംവത്സരം, ഏറെ ബലമുണ്ടെങ്കിൽ എൺപതുസങ്കീ 90:10
വാക്യങ്ങൾ
സങ്കീ 90:10ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.
ജലപ്രളയത്തിനുമുമ്പ്
- ആദാം 930 സംവത്സരം ജീവിച്ചുഉല്പ 5:5
വാക്യങ്ങൾ
ഉല്പ 5:5ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- ശേത്ത് 912 സംവത്സരം ജീവിച്ചുഉല്പ 5:8
വാക്യങ്ങൾ
ഉല്പ 5:8ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- എനോശ് 905 സംവത്സരം ജീവിച്ചുഉല്പ 5:11
വാക്യങ്ങൾ
ഉല്പ 5:11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- കേനാൻ 910 സംവത്സരം ജീവിച്ചുഉല്പ 5:14
വാക്യങ്ങൾ
ഉല്പ 5:14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- മഹലലേൽ 895 സംവത്സരം ജീവിച്ചുഉല്പ 5:17
വാക്യങ്ങൾ
ഉല്പ 5:17മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- യാരെദ് 962 സംവത്സരം ജീവിച്ചുഉല്പ 5:20
വാക്യങ്ങൾ
ഉല്പ 5:20യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- ഹാനോക്ക്: 365 സംവത്സരം, പിന്നെ അവനെ കാണാതായിഉല്പ 5:23–24
വാക്യങ്ങൾ
ഉല്പ 5:23–24ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
- മെഥൂശലഹ് 969 സംവത്സരം ജീവിച്ചുഉല്പ 5:27
വാക്യങ്ങൾ
ഉല്പ 5:27മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- ലാമെക്ക് 777 സംവത്സരം ജീവിച്ചുഉല്പ 5:31
വാക്യങ്ങൾ
ഉല്പ 5:31ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- നോഹ ജലപ്രളയത്തിനുശേഷം 350 സംവത്സരം ജീവിച്ചു, ആകെ 950ഉല്പ 9:28–29
വാക്യങ്ങൾ
ഉല്പ 9:28–29ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
ജലപ്രളയത്തിനുശേഷം
- ശേം: 100-ആം വയസ്സിൽ ഒരു മകൻ, പിന്നെ 500 സംവത്സരംകൂടെഉല്പ 11:10–11
വാക്യങ്ങൾ
ഉല്പ 11:10–11ശേമിന്റെ വംശപാരമ്പൎയ്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അൎപ്പക്ഷാദിനെ ജനിപ്പിച്ചു. അൎപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- അർപ്പക്ഷാദ്: 35-ആം വയസ്സിൽ ഒരു മകൻ, പിന്നെ 403 സംവത്സരംകൂടെഉല്പ 11:12–13
വാക്യങ്ങൾ
ഉല്പ 11:12–13അൎപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു. ശാലഹിനെ ജനിപ്പിച്ചശേഷം അൎപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- ശാലഹ്: 30-ആം വയസ്സിൽ ഒരു മകൻ, പിന്നെ 403 സംവത്സരംകൂടെഉല്പ 11:14–15
വാക്യങ്ങൾ
ഉല്പ 11:14–15ശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു. ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- ഏബെർ: 34-ആം വയസ്സിൽ ഒരു മകൻ, പിന്നെ 430 സംവത്സരംകൂടെഉല്പ 11:16–17
വാക്യങ്ങൾ
ഉല്പ 11:16–17ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു. പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- പേലെഗ്: 30-ആം വയസ്സിൽ ഒരു മകൻ, പിന്നെ 209 സംവത്സരംകൂടെഉല്പ 11:18–19
വാക്യങ്ങൾ
ഉല്പ 11:18–19പേലെഗിന്നു മുപ്പതു വയ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു. രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- നാഹോർ: 29-ആം വയസ്സിൽ ഒരു മകൻ, പിന്നെ 119 സംവത്സരംകൂടെഉല്പ 11:24–25
വാക്യങ്ങൾ
ഉല്പ 11:24–25നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു. തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- തേരഹ് 205 സംവത്സരം ജീവിച്ച് ഹാരാനിൽവെച്ചു മരിച്ചുഉല്പ 11:32
വാക്യങ്ങൾ
ഉല്പ 11:32തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.
പിൽക്കാലത്തെ ആയുസ്സുകൾ
- സാറാ 127 വയസ്സുവരെ ജീവിച്ചുഉല്പ 23:1
വാക്യങ്ങൾ
ഉല്പ 23:1സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നു: ഇതു സാറയുടെ ആയുഷ്കാലം.
- അബ്രാഹാം 175 സംവത്സരം ജീവിച്ചുഉല്പ 25:7
വാക്യങ്ങൾ
ഉല്പ 25:7അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.
- യിശ്മായേലും ദീർഘകാലം ജീവിച്ചുഉല്പ 25:17
വാക്യങ്ങൾ
ഉല്പ 25:17യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേൎന്നു.
- യിസ്ഹാക്ക് 180 സംവത്സരം ജീവിച്ചുഉല്പ 35:28
വാക്യങ്ങൾ
ഉല്പ 35:28യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.
- യാക്കോബ് 147 സംവത്സരം ജീവിച്ചു, ഒടുവിലത്തെ പതിനേഴു വർഷം മിസ്രയീമിൽഉല്പ 47:28
വാക്യങ്ങൾ
ഉല്പ 47:28യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
- യോസേഫ് 110-ആം വയസ്സിൽ മരിച്ചു; മിസ്രയീമിൽ അവന്റെ ശരീരത്തിനു സുഗന്ധവർഗ്ഗം ഇട്ടുഉല്പ 50:26
വാക്യങ്ങൾ
ഉല്പ 50:26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവൎഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.
- ലേവി 137 സംവത്സരം, കെഹാത്ത് 133, അമ്രാം 137പുറ 6:16, പുറ 6:18, പുറ 6:20
വാക്യങ്ങൾ
പുറ 6:16വംശപാരമ്പൎയ്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേൎശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
പുറ 6:18കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തുമൂന്നു സംവത്സരം.
പുറ 6:20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
- അഹരോൻ 123-ആം വയസ്സിൽ ഹോർപർവ്വതത്തിൽവെച്ചു മരിച്ചുസംഖ്യാ 33:39
വാക്യങ്ങൾ
സംഖ്യാ 33:39അഹരോൻ ഹോർപൎവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.
- മോശെ 120-ആം വയസ്സിൽ മരിച്ചു; അവന്റെ കണ്ണു മങ്ങിയിരുന്നില്ലആവർത്തനം 34:7
വാക്യങ്ങൾ
ആവർത്തനം 34:7മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
- 85-ആം വയസ്സിൽ കാലേബ്: മോശെ അവനെ അയച്ച നാളിലെപ്പോലെ ഇന്നും ബലവാൻയോശുവ 14:10–11
വാക്യങ്ങൾ
യോശുവ 14:10–11മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
- യോശുവ 110-ആം വയസ്സിൽ മരിച്ചുയോശുവ 24:29
വാക്യങ്ങൾ
യോശുവ 24:29അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
- ഏലിക്കു 98 വയസ്സായിരുന്നു; അവനു കണ്ണു കാണാൻ കഴിഞ്ഞില്ല1 ശമു 4:15
വാക്യങ്ങൾ
1 ശമു 4:15ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
- എൺപതു വയസ്സുള്ള ബർസില്ലായി ദാവീദ്രാജാവിനു ഭക്ഷണസാധനങ്ങൾ എത്തിച്ചിരുന്നു2 ശമു 19:32
വാക്യങ്ങൾ
2 ശമു 19:32ബൎസില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമിൽ പാൎത്തിരുന്ന കാലത്തു അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.
- യെഹോയാദാപുരോഹിതൻ 130-ആം വയസ്സിൽ മരിച്ചു2 ദിന 24:15
വാക്യങ്ങൾ
2 ദിന 24:15യെഹോയാദാ വയോധികനും കാലസമ്പൂൎണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു.
- ഇയ്യോബ് പിന്നെ 140 സംവത്സരം ജീവിച്ച് നാലു തലമുറ കണ്ടുഇയ്യോ 42:16–17
വാക്യങ്ങൾ
ഇയ്യോ 42:16–17അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു. അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂൎണ്ണനുമായി മരിച്ചു.
- എൺപത്തിനാലു വയസ്സുവരെ വിധവയായിരുന്ന ഹന്നാ ദൈവാലയം വിട്ടുപിരിഞ്ഞില്ലലൂക്കൊ 2:36–37
വാക്യങ്ങൾ
ലൂക്കൊ 2:36–37ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭൎത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാൎത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.