Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › വെട്ടുക്കിളികൾ

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ വെട്ടുക്കിളികൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 14 ഭാഗങ്ങൾ, വരി വരിയായി.

  • വെട്ടുക്കിളി, വിട്ടിൽ, ചീവീട്, തുള്ളൻ എന്നിവ ഭക്ഷണമായി അനുവദിച്ചിരുന്നുലേവ്യ 11:22
    വാക്യങ്ങൾ
    ലേവ്യ 11:22ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.
  • യോഹന്നാൻ സ്നാപകൻ വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചുമത്താ 3:4, മർക്കൊ 1:6
    വാക്യങ്ങൾ
    മത്താ 3:4യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
    മർക്കൊ 1:6യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
  • വെട്ടുക്കിളികൾക്കു രാജാവില്ല, എങ്കിലും അവ അണിയണിയായി പുറപ്പെടുന്നുസദൃ 30:27
    വാക്യങ്ങൾ
    സദൃ 30:27വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
  • ക്ഷാമം, വെൺകതിർ, വിഷമഞ്ഞ്, വെട്ടുക്കിളി എന്നിവയെക്കുറിച്ചു ശലോമോൻ പ്രാർത്ഥിക്കുന്നു1 രാജാ 8:37
    വാക്യങ്ങൾ
    1 രാജാ 8:37ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും
  • നീ വളരെ വിത്തു വിതയ്ക്കും, എന്നാൽ വെട്ടുക്കിളി അതു തിന്നുകളയുംആവർത്തനം 28:38
    വാക്യങ്ങൾ
    ആവർത്തനം 28:38നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.

മിസ്രയീമിലെ ബാധ

  • ദേശം മൂടി വീടുകൾ നിറയ്ക്കുന്ന വെട്ടുക്കിളിയെക്കുറിച്ചു മോശെ മുന്നറിയിപ്പു നൽകിപുറ 10:4–6
    വാക്യങ്ങൾ
    പുറ 10:4–6എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും. നിലം കാണ്മാൻ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിൎത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും. നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലം മുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവൻ തിരിഞ്ഞു ഫറവോന്റെ അടുക്കൽനിന്നു പോയി.
  • കിഴക്കൻകാറ്റ് രാവിലെയോടെ അവയെ കൊണ്ടുവന്നുപുറ 10:13
    വാക്യങ്ങൾ
    പുറ 10:13അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രി മുഴുവനും ദേശത്തിന്മേൽ കിഴക്കൻകാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.
  • ദേശം ഇരുണ്ടുപോയി; പച്ചയായതൊന്നും ശേഷിച്ചില്ലപുറ 10:14–15
    വാക്യങ്ങൾ
    പുറ 10:14–15വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിൎക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല. അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല.
  • പടിഞ്ഞാറൻകാറ്റ് അവയെ ചെങ്കടലിലേക്ക് അടിച്ചുകൊണ്ടുപോയിപുറ 10:19
    വാക്യങ്ങൾ
    പുറ 10:19യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.

ഉപമകൾ

  • യോവേൽ: ഒരു വെട്ടുക്കിളി ശേഷിപ്പിച്ചതിനെ അടുത്തതു തിന്നുയോവേ 1:4
    വാക്യങ്ങൾ
    യോവേ 1:4തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.
  • മിദ്യാന്യർ വെട്ടുക്കിളിക്കൂട്ടംപോലെ വന്നുന്യായാ 6:5, ന്യായാ 7:12
    വാക്യങ്ങൾ
    ന്യായാ 6:5അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും.
    ന്യായാ 7:12എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.
  • അനാക്കിന്റെ മക്കളുടെ മുമ്പിൽ ഒറ്റുകാർക്കു തങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നിസംഖ്യാ 13:33
    വാക്യങ്ങൾ
    സംഖ്യാ 13:33അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെതന്നേ ആയിരുന്നു.