Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › കപ്പലുകളും കപ്പലോട്ടവും

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ കപ്പലുകളും കപ്പലോട്ടവും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 31 ഭാഗങ്ങൾ, വരി വരിയായി.

  • നോഹയുടെ പെട്ടകം: ഗോഫർമരം, അറകൾ, കീൽ തേച്ചത്ഉല്പ 6:14–15
    വാക്യങ്ങൾ
    ഉല്പ 6:14–15നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന്നു അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം. അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.
  • ശലോമോൻ ചെങ്കടൽക്കരയിലെ എസ്യോൻ-ഗേബെരിൽ കപ്പലുകൾ പണിതു1 രാജാ 9:26
    വാക്യങ്ങൾ
    1 രാജാ 9:26ശലോമോൻരാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.
  • ഹീരാമിന്റെ കപ്പൽക്കാർ ഓഫീരിൽനിന്ന് 450 താലന്തു പൊന്നു കൊണ്ടുവന്നു2 ദിന 8:18
    വാക്യങ്ങൾ
    2 ദിന 8:18ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
  • മൂന്നു വർഷത്തിലൊരിക്കൽ: പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ1 രാജാ 10:22
    വാക്യങ്ങൾ
    1 രാജാ 10:22രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തൎശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തൎശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
  • യെഹോശാഫാത്തിന്റെ കപ്പലുകൾ യാത്ര പുറപ്പെടുംമുമ്പേ തകർന്നുപോയി1 രാജാ 22:48, 2 ദിന 20:36–37
    വാക്യങ്ങൾ
    1 രാജാ 22:48ഓഫീരിൽ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തൎശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരൽവെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവെക്കു പോകുവാൻ കഴിഞ്ഞില്ല.
    2 ദിന 20:36–37അവൻ തൎശീശിലേക്കു ഓടിപ്പാൻ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകളുണ്ടാക്കി. എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തൎശീശിലേക്കു ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.
  • സരളമരവും ദേവദാരുവും കരുവേലകവും ശണപടവുംകൊണ്ടുള്ള കപ്പലായി യെഹെസ്കേൽ സോരിനെ വർണ്ണിക്കുന്നുയെഹെ 27:5–7
    വാക്യങ്ങൾ
    യെഹെ 27:5–7സെനീരിലെ സരളമരംകൊണ്ടു അവർ നിന്റെ പാൎശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവർ ലെബാനോനിൽനിന്നു ദേവദാരുക്കളെ കൊണ്ടുവന്നു. ബാശാനിലെ കരുവേലംകൊണ്ടു അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു. നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
  • ഞാങ്ങണത്തോണികൾ വെള്ളത്തിന്മീതെ ദൂതന്മാരെ കൊണ്ടുപോയിയെശ 18:2
    വാക്യങ്ങൾ
    യെശ 18:2ശീഘ്രദൂതന്മാരേ, നിങ്ങൾ ദീൎഘകായന്മാരും മൃദുചൎമ്മികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
  • വലിയ കപ്പലിനെ വളരെ ചെറിയ ചുക്കാൻ തിരിക്കുന്നുയാക്കോ 3:4
    വാക്യങ്ങൾ
    യാക്കോ 3:4കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
  • സമുദ്രമദ്ധ്യേ കപ്പലിന്റെ വഴി: ആഗൂരിന് അത്യത്ഭുതംസദൃ 30:18–19
    വാക്യങ്ങൾ
    സദൃ 30:18–19എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു: ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സൎപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.

യാത്രകൾ

  • യോനാ തർശീശിലേക്കുള്ള കപ്പലിനു കൂലി കൊടുത്തുയോനാ 1:3
    വാക്യങ്ങൾ
    യോനാ 1:3എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തൎശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തൎശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തൎശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.
  • കൊടുങ്കാറ്റിൽ കപ്പൽക്കാർ ചരക്കു കടലിൽ എറിഞ്ഞുകളഞ്ഞുയോനാ 1:4–5
    വാക്യങ്ങൾ
    യോനാ 1:4–5യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകൎന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി. കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
  • അവർ കരയ്ക്കടുക്കാൻ ആഞ്ഞു തണ്ടുവലിച്ചു, എങ്കിലും കഴിഞ്ഞില്ലയോനാ 1:13
    വാക്യങ്ങൾ
    യോനാ 1:13എന്നാൽ അവർ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകി വന്നതുകൊണ്ടു അവൎക്കു സാധിച്ചില്ല.
  • യേശു ശിമോന്റെ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചുലൂക്കൊ 5:2–3
    വാക്യങ്ങൾ
    ലൂക്കൊ 5:2–3രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു. ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
  • കൊടുങ്കാറ്റിനിടയിൽ യേശു അമരത്തു തലയണ വെച്ച് ഉറങ്ങിമർക്കൊ 4:37–38
    വാക്യങ്ങൾ
    മർക്കൊ 4:37–38അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണൎത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
  • ശിഷ്യന്മാർ കാറ്റിനെതിരെ തണ്ടുവലിച്ചു വലഞ്ഞുമർക്കൊ 6:48
    വാക്യങ്ങൾ
    മർക്കൊ 6:48കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
  • പൗലൊസിനു മൂന്നു പ്രാവശ്യം കപ്പൽച്ചേതം ഉണ്ടായി; ഒരു രാപ്പകൽ കടലിൽ കഴിച്ചു2 കൊരി 11:25
    വാക്യങ്ങൾ
    2 കൊരി 11:25മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.

പൗലൊസിന്റെ റോമായാത്ര

  • ആസ്യക്കര പറ്റി ഓടുന്ന ഒരു അദ്രമുത്ത്യകപ്പൽപ്രവൃത്തികൾ 27:2
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:2അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനിക്കയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തൎഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
  • നോമ്പു കഴിഞ്ഞശേഷം കപ്പലോട്ടം അപകടകരമായിരുന്നുപ്രവൃത്തികൾ 27:9
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:9ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്:
  • ഈശാനമൂലൻ എന്ന കൊടുങ്കാറ്റ് അടിച്ചു; അവർ കപ്പലിനു ചുറ്റും കയർ കെട്ടിപ്രവൃത്തികൾ 27:14, പ്രവൃത്തികൾ 27:17
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:14കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു.
    പ്രവൃത്തികൾ 27:17അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
  • ആദ്യം ചരക്കും പിന്നെ കപ്പലിന്റെ കോപ്പും കടലിൽ എറിഞ്ഞുപ്രവൃത്തികൾ 27:18–19
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:18–19ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.
  • ആഴം അളന്നു: വെള്ളത്തിന്റെ ആഴം കുറഞ്ഞുവരുന്നുപ്രവൃത്തികൾ 27:28
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:28അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
  • അമരത്തുനിന്നു നാലു നങ്കൂരം ഇട്ടുപ്രവൃത്തികൾ 27:29
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:29പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.
  • കപ്പൽക്കാർ തോണിയിൽ കയറി ഓടിപ്പോകാൻ നോക്കി; പടയാളികൾ അതിന്റെ കയർ മുറിച്ചുകളഞ്ഞുപ്രവൃത്തികൾ 27:30, പ്രവൃത്തികൾ 27:32
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:30എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
    പ്രവൃത്തികൾ 27:32പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
  • കപ്പലിൽ ആകെ 276 പേർ ഉണ്ടായിരുന്നുപ്രവൃത്തികൾ 27:37
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:37കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആൾ ഉണ്ടായിരുന്നു.
  • കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ധാന്യം കടലിൽ എറിഞ്ഞുകളഞ്ഞുപ്രവൃത്തികൾ 27:38
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:38അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
  • കപ്പൽ മണൽത്തിട്ടയിൽ ഉറെച്ചു; അമരം തകർന്നുപോയിപ്രവൃത്തികൾ 27:41
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:41ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി.
  • എല്ലാവരും കരയ്ക്കെത്തി, ചിലർ പലകകളിന്മേൽപ്രവൃത്തികൾ 27:44
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:44ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.
  • അശ്വനി ചിഹ്നമുള്ള ഒരു അലെക്സന്ത്രിയകപ്പലിൽ റോമയിലേക്ക്പ്രവൃത്തികൾ 28:11
    വാക്യങ്ങൾ
    പ്രവൃത്തികൾ 28:11മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,