പര്യവേക്ഷണം › വിഷയങ്ങൾ › ഭ്രാന്ത്, യഥാർത്ഥവും നടിച്ചതും
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ഭ്രാന്ത്, യഥാർത്ഥവും നടിച്ചതും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 22 ഭാഗങ്ങൾ, വരി വരിയായി.
- സദൃശവാക്യങ്ങൾ: കൂട്ടുകാരനെ വഞ്ചിച്ചിട്ടു “അതു കളി” എന്നു പറയുന്നവൻ ഭ്രാന്തനെപ്പോലെസദൃ 26:18–19
വാക്യങ്ങൾ
സദൃ 26:18–19കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
ഗത്തിൽ ദാവീദ്
- ശൗലിന്റെ മുമ്പിൽനിന്ന് ഓടിപ്പോയ ദാവീദ് ഗത്തിലെ രാജാവായ ആഖീശിന്റെ അടുക്കൽ ചെന്നു1 ശമു 21:10
വാക്യങ്ങൾ
1 ശമു 21:10പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
- ആഖീശിന്റെ ഭൃത്യന്മാർ അവനെ തിരിച്ചറിഞ്ഞു; ദാവീദ് ഏറ്റവും ഭയപ്പെട്ടു1 ശമു 21:11–12
വാക്യങ്ങൾ
1 ശമു 21:11–12എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോടു: ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു. ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
- അവൻ ബുദ്ധിഭ്രമം നടിച്ചു, വാതിലിന്റെ കതകുകളിൽ വരച്ചു, താടിമേൽ തുപ്പൽ ഒലിപ്പിച്ചു1 ശമു 21:13
വാക്യങ്ങൾ
1 ശമു 21:13അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരെച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
- ആഖീശ്: “എനിക്കു ഇവിടെ ഭ്രാന്തന്മാർ കുറവുണ്ടോ?”1 ശമു 21:14–15
വാക്യങ്ങൾ
1 ശമു 21:14–15ആഖീശ് തന്റെ ഭൃത്യന്മാരോടു: ഈ മനുഷ്യൻ ഭ്രാന്തൻ എന്നു നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നതു എന്തിന്നു? എന്റെ മുമ്പാകെ ഭ്രാന്തുകളിപ്പാൻ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാർ കുറവുണ്ടോ? എന്റെ അരമനയിലോ ഇവൻ വരേണ്ടതു എന്നു പറഞ്ഞു.
- 34-ആം സങ്കീർത്തനത്തിന്റെ തലക്കെട്ട് അത് ഓർമ്മിക്കുന്നു: അവൻ ബുദ്ധിഭ്രമം നടിച്ചുസങ്കീ 34:1
വാക്യങ്ങൾ
സങ്കീ 34:1ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വെച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നു അവനെ ആട്ടിക്കളയുകയും ചെയ്തിട്ടു അവൻ പോകുമ്പൊൾ പാടിയ ഒരു സങ്കീൎത്തനം. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.
മറ്റുള്ളവർ
- ദുരാത്മാവിനാൽ വലഞ്ഞ ശൗലിനു ദാവീദിന്റെ കിന്നരം ആശ്വാസമായി1 ശമു 16:14–16, 1 ശമു 16:23
വാക്യങ്ങൾ
1 ശമു 16:14–16എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു. അപ്പോൾ ശൌലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
1 ശമു 16:23ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൌലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
- പിന്നീട്, ദാവീദ് വായിച്ചുകൊണ്ടിരിക്കെ ശൗൽ അവന്റെ നേരെ കുന്തം എറിഞ്ഞു1 ശമു 18:10–11
വാക്യങ്ങൾ
1 ശമു 18:10–11പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൌലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു. ദാവീദിനെ ചുവരോടുചേൎത്തു കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൌൽ കുന്തം ചാട്ടി; എന്നാൽ ദാവീദ് രണ്ടുപ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.
- നെബൂഖദ്നേസർ കാളയെപ്പോലെ പുല്ലു തിന്നു; അവന്റെ തലമുടി കഴുകന്റെ തൂവൽപോലെ വളർന്നുദാനീ 4:33
വാക്യങ്ങൾ
ദാനീ 4:33ഉടൻ തന്നേ ആ വാക്കു നെബൂഖദ്നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
- അവനു ബുദ്ധി തിരികെ വന്നു; അവനെ തന്റെ സിംഹാസനത്തിൽ വീണ്ടും സ്ഥാപിച്ചുദാനീ 4:34, ദാനീ 4:36
വാക്യങ്ങൾ
ദാനീ 4:34ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വൎഗ്ഗത്തേക്കു കണ്ണുയൎത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.
ദാനീ 4:36ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.
- കാവൽക്കാരൻ: അവൻ യേഹൂവിനെപ്പോലെ, ഒരു ഭ്രാന്തനെപ്പോലെ ഓടിച്ചുവരുന്നു!2 രാജാ 9:20
വാക്യങ്ങൾ
2 രാജാ 9:20അപ്പോൾ കാവല്ക്കാരൻ: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രാന്തനപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നതു എന്നു പറഞ്ഞു.
- യേഹൂവിന്റെ കൂട്ടുദ്യോഗസ്ഥന്മാർ യുവപ്രവാചകനെ “ആ ഭ്രാന്തൻ” എന്നു വിളിക്കുന്നു2 രാജാ 9:11
വാക്യങ്ങൾ
2 രാജാ 9:11യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോടു: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവൻ അവരോടു: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാൎയ്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
- ഒരു കത്ത്: പ്രവാചകനെപ്പോലെ പെരുമാറുന്ന ഏതു ഭ്രാന്തനെയും ആമത്തിൽ ഇടണംയിരെ 29:26
വാക്യങ്ങൾ
യിരെ 29:26നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു.
- കല്ലറകളിൽ പാർത്തിരുന്ന ഒരു മനുഷ്യൻ ചങ്ങലകൾ പൊട്ടിച്ച് കല്ലുകൊണ്ടു തന്നെത്താൻ മുറിവേല്പിച്ചുമർക്കൊ 5:3–5
വാക്യങ്ങൾ
മർക്കൊ 5:3–5അവന്റെ പാൎപ്പു കല്ലറകളിൽ ആയിരുന്നു; ആൎക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആൎക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല. അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
- പിന്നീട് അവൻ വസ്ത്രം ധരിച്ചും സുബോധത്തോടെയും ഇരിക്കുന്നത് ആളുകൾ കണ്ടുമർക്കൊ 5:15
വാക്യങ്ങൾ
മർക്കൊ 5:15യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
- യേശുവിനെ പിടിക്കാൻ അവന്റെ ചാർച്ചക്കാർ വന്നു: “അവന്നു ബുദ്ധിഭ്രമം ഉണ്ടു”മർക്കൊ 3:21
വാക്യങ്ങൾ
മർക്കൊ 3:21അവന്റെ ചാൎച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
- ചിലർ യേശുവിനെക്കുറിച്ചു പറഞ്ഞു: “അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു”യോഹന്നാൻ 10:20
വാക്യങ്ങൾ
യോഹന്നാൻ 10:20അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
- പത്രൊസ് പടിവാതിൽക്കൽ ഉണ്ടെന്നു രോദാ പറയുന്നു; “നിനക്കു ഭ്രാന്തുണ്ടു”പ്രവൃത്തികൾ 12:13–15
വാക്യങ്ങൾ
പ്രവൃത്തികൾ 12:13–15അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു. പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കൽ നില്ക്കുന്നു എന്നു അറിയിച്ചു. അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.
- ഫെസ്തൊസ്: “പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു”; പൗലൊസ്: “എനിക്കു ഭ്രാന്തില്ല”പ്രവൃത്തികൾ 26:24–25
വാക്യങ്ങൾ
പ്രവൃത്തികൾ 26:24–25ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു.
- പൗലൊസ്: എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചാൽ പുറത്തുള്ളവർ നിങ്ങൾക്കു ഭ്രാന്തുണ്ടെന്നു പറയും1 കൊരി 14:23
വാക്യങ്ങൾ
1 കൊരി 14:23സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?