പര്യവേക്ഷണം › വിഷയങ്ങൾ › സുഗന്ധവർഗ്ഗം ഇടലും ശവസംസ്കാരത്തിനുള്ള സുഗന്ധദ്രവ്യങ്ങളും
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ സുഗന്ധവർഗ്ഗം ഇടലും ശവസംസ്കാരത്തിനുള്ള സുഗന്ധദ്രവ്യങ്ങളും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 18 ഭാഗങ്ങൾ, വരി വരിയായി.
- യോസേഫ് തന്റെ അപ്പനായ യാക്കോബിന്റെ ശരീരത്തിനു സുഗന്ധവർഗ്ഗം ഇടാൻ വൈദ്യന്മാരോടു കല്പിച്ചുഉല്പ 50:2
വാക്യങ്ങൾ
ഉല്പ 50:2പിന്നെ തന്റെ അപ്പന്നു സുഗന്ധവൎഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവൎഗ്ഗം ഇട്ടു.
- സുഗന്ധവർഗ്ഗം ഇടാൻ നാല്പതു ദിവസം വേണ്ടിവന്നു; മിസ്രയീമ്യർ എഴുപതു ദിവസം വിലപിച്ചുഉല്പ 50:3
വാക്യങ്ങൾ
ഉല്പ 50:3അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവൎഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടിവരും. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.
- യോസേഫ് 110-ആം വയസ്സിൽ മരിച്ചു; സുഗന്ധവർഗ്ഗം ഇട്ട് അവനെ മിസ്രയീമിൽ ഒരു പെട്ടിയിൽ വെച്ചുഉല്പ 50:26
വാക്യങ്ങൾ
ഉല്പ 50:26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവൎഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.
- യോസേഫ് അപേക്ഷിച്ചിരുന്നതുപോലെ മോശെ അവന്റെ അസ്ഥികൾ മിസ്രയീമിൽനിന്നു കൊണ്ടുപോന്നുപുറ 13:19
വാക്യങ്ങൾ
പുറ 13:19മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടു പോന്നു. ദൈവം നിങ്ങളെ സന്ദൎശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്നു എടുത്തുകൊണ്ടു പോകേണമെന്നു പറഞ്ഞു അവൻ യിസ്രായേൽമക്കളെക്കൊണ്ടു ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.
- അവന്റെ അസ്ഥികൾ ശെഖേമിൽ, യാക്കോബ് വാങ്ങിയ നിലത്തിൽ അടക്കം ചെയ്തുയോശുവ 24:32
വാക്യങ്ങൾ
യോശുവ 24:32യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്കു അവകാശമായിത്തീൎന്നു.
സുഗന്ധദ്രവ്യങ്ങളും ശണവസ്ത്രവും
- സുഗന്ധവർഗ്ഗങ്ങളും പരിമളതൈലങ്ങളും നിറച്ച ശയ്യയിൽ ആസാരാജാവിനെ കിടത്തി2 ദിന 16:14
വാക്യങ്ങൾ
2 ദിന 16:14അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്തകല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവൎഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവന്നുവേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.
- ആസായുടെ ബഹുമാനാർത്ഥം വലിയൊരു ദഹനം നടത്തി; യെഹോരാമിനുവേണ്ടി നടത്തിയില്ല2 ദിന 16:14, 2 ദിന 21:19
വാക്യങ്ങൾ
2 ദിന 16:14അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്തകല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവൎഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവന്നുവേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.
2 ദിന 21:19കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാൎക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
- മാർത്ത: “കൎത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ”യോഹന്നാൻ 11:39
വാക്യങ്ങൾ
യോഹന്നാൻ 11:39കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാൎത്ത: കൎത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.
- ശീലകൾകൊണ്ടു കെട്ടി, മുഖം റൂമാൽകൊണ്ടു ചുറ്റിയവനായി ലാസർ പുറത്തുവന്നുയോഹന്നാൻ 11:44
വാക്യങ്ങൾ
യോഹന്നാൻ 11:44മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
- യേശു: അവൾ എന്റെ ശരീരത്തെ ശവസംസ്കാരത്തിനായി മുമ്പുകൂട്ടി തൈലം പൂശിയിരിക്കുന്നുമർക്കൊ 14:8, യോഹന്നാൻ 12:7
വാക്യങ്ങൾ
മർക്കൊ 14:8അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
യോഹന്നാൻ 12:7യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
- നിക്കൊദേമൊസ് വളരെയധികം മൂരും ചെന്നിനായകവും കൊണ്ടുവന്നുയോഹന്നാൻ 19:39
വാക്യങ്ങൾ
യോഹന്നാൻ 19:39ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
- യെഹൂദന്മാരുടെ ശവസംസ്കാരരീതിപ്രകാരം യേശുവിന്റെ ശരീരം സുഗന്ധവർഗ്ഗത്തോടുകൂടെ ശീലകളിൽ ചുറ്റിയോഹന്നാൻ 19:40
വാക്യങ്ങൾ
യോഹന്നാൻ 19:40അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മൎയ്യാദപ്രകാരം അതിനെ സുഗന്ധവൎഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
- സ്ത്രീകൾ സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി, പിന്നെ ശബ്ബത്തിൽ സ്വസ്ഥമായിരുന്നുലൂക്കൊ 23:55–56
വാക്യങ്ങൾ
ലൂക്കൊ 23:55–56ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി സുഗന്ധവൎഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
- ശബ്ബത്ത് കഴിഞ്ഞപ്പോൾ ശരീരത്തിൽ പൂശാൻ അവർ സുഗന്ധവർഗ്ഗം വാങ്ങിമർക്കൊ 16:1
വാക്യങ്ങൾ
മർക്കൊ 16:1ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവൎഗ്ഗം വാങ്ങി.
- ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് അവർ സുഗന്ധവർഗ്ഗവുമായി കല്ലറയ്ക്കൽ വന്നുലൂക്കൊ 24:1
വാക്യങ്ങൾ
ലൂക്കൊ 24:1അവർ ഒരുക്കിയ സുഗന്ധവൎഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
- പത്രൊസ് ശീലകളും വേറിട്ടു ചുരുട്ടിവെച്ചിരുന്ന തലയിലെ റൂമാലും കണ്ടുയോഹന്നാൻ 20:6–7
വാക്യങ്ങൾ
യോഹന്നാൻ 20:6–7അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു.