പര്യവേക്ഷണം › വിഷയങ്ങൾ › ഒട്ടകങ്ങൾ
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ഒട്ടകങ്ങൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 26 ഭാഗങ്ങൾ, വരി വരിയായി.
- ഒട്ടകത്തെ തിന്നരുതായിരുന്നുലേവ്യ 11:4
വാക്യങ്ങൾ
ലേവ്യ 11:4എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളൎന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളൎന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.
- അബ്രാമും യാക്കോബും ഇയ്യോബും ഒട്ടകങ്ങളെ തങ്ങളുടെ സമ്പത്തിൽ എണ്ണിഉല്പ 12:16, ഉല്പ 30:43, ഇയ്യോ 1:3
വാക്യങ്ങൾ
ഉല്പ 12:16അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
ഉല്പ 30:43അവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.
ഇയ്യോ 1:3അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂൎവ്വദിഗ്വാസികളിലും മഹാനായിരുന്നു.
- ഇയ്യോബിന് 3,000 ഒട്ടകം ഉണ്ടായിരുന്നു, പിന്നീട് 6,000ഇയ്യോ 1:3, ഇയ്യോ 42:12
വാക്യങ്ങൾ
ഇയ്യോ 1:3അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂൎവ്വദിഗ്വാസികളിലും മഹാനായിരുന്നു.
ഇയ്യോ 42:12ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
- യിശ്മായേല്യനായ ഓബീൽ ദാവീദിന്റെ ഒട്ടകങ്ങൾക്കു മേൽവിചാരകനായിരുന്നു1 ദിന 27:30
വാക്യങ്ങൾ
1 ദിന 27:30ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഓബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
കഥകളിൽ
- യിസ്ഹാക്കിനു ഭാര്യയെ കണ്ടെത്താൻ അബ്രാഹാമിന്റെ ദാസൻ പത്ത് ഒട്ടകങ്ങളെ കൊണ്ടുപോയിഉല്പ 24:10
വാക്യങ്ങൾ
ഉല്പ 24:10അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.
- സന്ധ്യാസമയത്ത് അവൻ ഒട്ടകങ്ങളെ കിണറ്റിന്നരികെ മുട്ടുകുത്തിച്ചുഉല്പ 24:11
വാക്യങ്ങൾ
ഉല്പ 24:11വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
- റിബെക്കാ അവന്റെ എല്ലാ ഒട്ടകങ്ങൾക്കും വെള്ളം കോരിക്കൊടുത്തുഉല്പ 24:14, ഉല്പ 24:19–20
വാക്യങ്ങൾ
ഉല്പ 24:14നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.
ഉല്പ 24:19–20അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
- യിസ്ഹാക്കിനെ എതിരേൽക്കാൻ റിബെക്കാ ഒട്ടകപ്പുറത്തു കയറി പോയിഉല്പ 24:61, ഉല്പ 24:64
വാക്യങ്ങൾ
ഉല്പ 24:61പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
ഉല്പ 24:64റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
- റാഹേൽ ലാബാന്റെ ഗൃഹബിംബങ്ങളെ ഒട്ടകക്കോപ്പിൽ ഒളിപ്പിച്ച് അവയുടെമേൽ ഇരുന്നുഉല്പ 31:34
വാക്യങ്ങൾ
ഉല്പ 31:34എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.
- ഏശാവിനു യാക്കോബ് കൊടുത്ത സമ്മാനത്തിൽ കുട്ടികളോടുകൂടെ 30 കറവയുള്ള ഒട്ടകങ്ങൾഉല്പ 32:15
വാക്യങ്ങൾ
ഉല്പ 32:15കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു.
- യിശ്മായേല്യരുടെ ഒട്ടകങ്ങൾ സുഗന്ധവർഗ്ഗം മിസ്രയീമിലേക്കു ചുമന്നുഉല്പ 37:25
വാക്യങ്ങൾ
ഉല്പ 37:25അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.
- മിദ്യാന്യരുടെ ഒട്ടകങ്ങൾ കടൽക്കരയിലെ മണൽപോലെ എണ്ണമില്ലാതിരുന്നുന്യായാ 7:12
വാക്യങ്ങൾ
ന്യായാ 7:12എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.
- ഗിദെയോൻ രാജാക്കന്മാരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തുന്യായാ 8:21
വാക്യങ്ങൾ
ന്യായാ 8:21അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റു സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.
- നാനൂറ് അമാലേക്യർ ഒട്ടകപ്പുറത്തു കയറി ദാവീദിന്റെ കയ്യിൽനിന്നു രക്ഷപ്പെട്ടു1 ശമു 30:17
വാക്യങ്ങൾ
1 ശമു 30:17ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചുപോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല.
- സുഗന്ധവർഗ്ഗവും പൊന്നും ചുമക്കുന്ന ഒട്ടകങ്ങളോടുകൂടെ ശെബാരാജ്ഞി വന്നു1 രാജാ 10:2
വാക്യങ്ങൾ
1 രാജാ 10:2അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവൎഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
- ഹസായേൽ നാല്പത് ഒട്ടകച്ചുമടു സമ്മാനങ്ങൾ എലീശായ്ക്കു കൊണ്ടുവന്നു2 രാജാ 8:9
വാക്യങ്ങൾ
2 രാജാ 8:9അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യംവരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;
- കല്ദയകവർച്ചക്കാർ ഇയ്യോബിന്റെ ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയിഇയ്യോ 1:17
വാക്യങ്ങൾ
ഇയ്യോ 1:17അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
- യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പു ധരിച്ചുമത്താ 3:4, മർക്കൊ 1:6
വാക്യങ്ങൾ
മത്താ 3:4യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
മർക്കൊ 1:6യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
യേശുവിന്റെ മൊഴികൾ
- ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പംമത്താ 19:24
വാക്യങ്ങൾ
മത്താ 19:24ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
- നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുന്നു, ഒട്ടകത്തെ വിഴുങ്ങുന്നുമത്താ 23:24
വാക്യങ്ങൾ
മത്താ 23:24കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.