Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › കാലും കയ്യും കഴുകൽ

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ കാലും കയ്യും കഴുകൽ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 27 ഭാഗങ്ങൾ, വരി വരിയായി.

  • അബ്രാഹാം തന്റെ അതിഥികൾക്കു കാൽ കഴുകി വിശ്രമിക്കാൻ വെള്ളം കൊടുക്കുന്നുഉല്പ 18:4
    വാക്യങ്ങൾ
    ഉല്പ 18:4അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ.
  • ലോത്ത്: “നിങ്ങളുടെ കാലുകളെ കഴുകി രാപാൎപ്പിൻ”ഉല്പ 19:2
    വാക്യങ്ങൾ
    ഉല്പ 19:2യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാൎപ്പിൻ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നു: അല്ല, ഞങ്ങൾ വീഥിയിൽ തന്നേ രാപാൎക്കും എന്നു അവർ പറഞ്ഞു.
  • ലാബാന്റെ വീട്ടുകാർ അബ്രാഹാമിന്റെ ദാസനും അവന്റെ ആളുകൾക്കും കാൽ കഴുകാൻ വെള്ളം കൊടുക്കുന്നുഉല്പ 24:32
    വാക്യങ്ങൾ
    ഉല്പ 24:32അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവൎക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു.
  • യോസേഫിന്റെ ഗൃഹവിചാരകൻ സഹോദരന്മാർക്കു കാൽ കഴുകാൻ വെള്ളം കൊടുക്കുന്നുഉല്പ 43:24
    വാക്യങ്ങൾ
    ഉല്പ 43:24പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവൎക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.
  • ഗിബെയയിലെ വൃദ്ധന്റെ വീട്ടിൽ അവർ കാൽ കഴുകി, തിന്നു, കുടിച്ചുന്യായാ 19:21
    വാക്യങ്ങൾ
    ന്യായാ 19:21അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്കു തീൻ കൊടുത്തു; അവരും കാലുകൾ കഴുകി ഭക്ഷണപാനീയങ്ങൾ കഴിച്ചു.
  • അബീഗയിൽ: എന്റെ യജമാനന്റെ ദാസന്മാരുടെ കാൽ കഴുകാൻ ഒരുക്കമാണ്1 ശമു 25:41
    വാക്യങ്ങൾ
    1 ശമു 25:41അവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
  • ദാവീദ് ഊരീയാവിനോട്: “നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക”2 ശമു 11:8
    വാക്യങ്ങൾ
    2 ശമു 11:8പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
  • ദാവീദ് പോയിരുന്ന കാലത്തു മെഫീബോശെത്ത് തന്റെ കാലുകളെ ശ്രദ്ധിച്ചിരുന്നില്ല2 ശമു 19:24
    വാക്യങ്ങൾ
    2 ശമു 19:24ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവു പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
  • ഉത്തമഗീതം: “ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?”ഉത്ത 5:3
    വാക്യങ്ങൾ
    ഉത്ത 5:3എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?

സുവിശേഷങ്ങളിൽ

  • യേശു ശിമോനോട്: എന്റെ കാലിനു നീ വെള്ളം തന്നില്ലലൂക്കൊ 7:44
    വാക്യങ്ങൾ
    ലൂക്കൊ 7:44സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
  • ഒരു സ്ത്രീ കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ച് തലമുടികൊണ്ടു തുടച്ചുലൂക്കൊ 7:38
    വാക്യങ്ങൾ
    ലൂക്കൊ 7:38പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീൎകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.
  • മറിയ യേശുവിന്റെ കാലുകളിൽ ജടാമാംസിതൈലം പൂശി തലമുടികൊണ്ടു തുടച്ചുയോഹന്നാൻ 12:3
    വാക്യങ്ങൾ
    യോഹന്നാൻ 12:3അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവൎത്തി; തൈലത്തിന്റെ സൌരഭ്യംകൊണ്ടു വീടു നിറഞ്ഞു.
  • അത്താഴസമയത്തു യേശു ഒരു തുവർത്ത് അരയിൽ ചുറ്റി ശിഷ്യന്മാരുടെ കാൽ കഴുകിയോഹന്നാൻ 13:4–5
    വാക്യങ്ങൾ
    യോഹന്നാൻ 13:4–5അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവൎത്തു എടുത്തു അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകൎന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവൎത്തുവാനും തുടങ്ങി.
  • പത്രൊസ്: “നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല”യോഹന്നാൻ 13:8
    വാക്യങ്ങൾ
    യോഹന്നാൻ 13:8നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്:
  • യേശു: കുളിച്ചവനു കാൽ മാത്രം കഴുകിയാൽ മതിയോഹന്നാൻ 13:10
    വാക്യങ്ങൾ
    യോഹന്നാൻ 13:10യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
  • “നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു”യോഹന്നാൻ 13:14
    വാക്യങ്ങൾ
    യോഹന്നാൻ 13:14കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
  • വിശുദ്ധന്മാരുടെ കാൽ കഴുകിയതിനു പേരുകേട്ട ഒരു വിധവ1 തിമൊ 5:10
    വാക്യങ്ങൾ
    1 തിമൊ 5:10മക്കളെ വളൎത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവൎക്കു മുട്ടുതീൎക്കുകയോ സൎവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.

കൈ കഴുകൽ

  • ശുശ്രൂഷ ചെയ്യുംമുമ്പ് പുരോഹിതന്മാർ താമ്രത്തൊട്ടിയിൽ കൈകാലുകൾ കഴുകിപുറ 30:18–21, പുറ 40:31
    വാക്യങ്ങൾ
    പുറ 30:18–21കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതിൽ വെള്ളം ഒഴിക്കേണം. അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം. അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം. അവർ മരിക്കാതിരിക്കേണ്ടതിന്നു കയ്യും കാലും കഴുകേണം; അതു അവൎക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
    പുറ 40:31മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.
  • ഘാതകൻ ആരെന്നറിയാത്ത കൊലയ്ക്കുവേണ്ടി മൂപ്പന്മാർ ഒരു പശുക്കിടാവിന്മേൽ കൈ കഴുകുന്നുആവർത്തനം 21:1, ആവർത്തനം 21:6
    വാക്യങ്ങൾ
    ആവർത്തനം 21:1നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു വയലിൽ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവൻ ആരെന്നു അറിയാതിരിക്കയും ചെയ്താൽ നിന്റെ മൂപ്പന്മാരും
    ആവർത്തനം 21:6കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:
  • പീലാത്തൊസ് പുരുഷാരം കാൺകെ കൈ കഴുകി: “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല”മത്താ 27:24
    വാക്യങ്ങൾ
    മത്താ 27:24ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
  • മൂപ്പന്മാരുടെ സമ്പ്രദായപ്രകാരം പരീശന്മാർ കൈ കഴുകാതെ ഭക്ഷിക്കുന്നില്ലമർക്കൊ 7:3–4
    വാക്യങ്ങൾ
    മർക്കൊ 7:3–4പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂൎവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവൎക്കു ചട്ടമായിരിക്കുന്നു.
  • യേശുവിന്റെ ശിഷ്യന്മാർ കൈ കഴുകാതെ ഭക്ഷിക്കുന്നത് എന്തുകൊണ്ട് എന്ന് അവർ ചോദിക്കുന്നുമത്താ 15:2, മർക്കൊ 7:5
    വാക്യങ്ങൾ
    മത്താ 15:2നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
    മർക്കൊ 7:5അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
  • ഭക്ഷണത്തിനുമുമ്പ് യേശു കഴുകാത്തതു കണ്ട് ഒരു പരീശൻ ആശ്ചര്യപ്പെട്ടുലൂക്കൊ 11:38
    വാക്യങ്ങൾ
    ലൂക്കൊ 11:38മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചൎയ്യപ്പെട്ടു.
  • കാനായിലെ ആറു കല്പാത്രങ്ങളിൽ ശുദ്ധീകരണത്തിനുള്ള വെള്ളം ഉണ്ടായിരുന്നുയോഹന്നാൻ 2:6
    വാക്യങ്ങൾ
    യോഹന്നാൻ 2:6അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.