പര്യവേക്ഷണം › വിഷയങ്ങൾ › ഇടങ്കയ്യന്മാർ
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ഇടങ്കയ്യന്മാർ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 5 ഭാഗങ്ങൾ, വരി വരിയായി.
- ഗേരയുടെ മകനായ ഏഹൂദ് ഇടങ്കയ്യനായ ഒരു ബെന്യാമീന്യനായിരുന്നുന്യായാ 3:15
വാക്യങ്ങൾ
ന്യായാ 3:15യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവൎക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.
- ഒരു മുഴം നീളമുള്ള ഒരു വാൾ അവൻ തന്റെ വലത്തെ തുടയിൽ കെട്ടിന്യായാ 3:16
വാക്യങ്ങൾ
ന്യായാ 3:16എന്നാൽ ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.
- ഇടത്തുകൈകൊണ്ട് അത് ഊരി അവൻ എഗ്ലോൻരാജാവിനെ കൊന്നുന്യായാ 3:21–22
വാക്യങ്ങൾ
ന്യായാ 3:21–22എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി. അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
- ഒരു രോമത്തിനുപോലും ഏറു പിഴയ്ക്കാത്ത 700 ഇടങ്കയ്യന്മാർ ബെന്യാമീനിൽ ഉണ്ടായിരുന്നുന്യായാ 20:16
വാക്യങ്ങൾ
ന്യായാ 20:16ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നുപോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു.
- ദാവീദിന്റെ ബെന്യാമീന്യ വില്ലാളികൾ ഇരുകൈകൊണ്ടും കല്ലെറിയുകയും അമ്പെയ്യുകയും ചെയ്തു1 ദിന 12:2
വാക്യങ്ങൾ
1 ദിന 12:2അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‌വാനും സമർത്ഥന്മാരുമായിരുന്നു:— ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെർ, യോവാശ്,