Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › ഉപ്പ്

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ ഉപ്പ്

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 21 ഭാഗങ്ങൾ, വരി വരിയായി.

  • ലോത്തിന്റെ ഭാര്യ പിന്നോക്കം നോക്കി ഉപ്പുതൂണായിത്തീർന്നുഉല്പ 19:26
    വാക്യങ്ങൾ
    ഉല്പ 19:26ലോത്തിന്റെ ഭാൎയ്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.
  • രുചിയില്ലാത്തതു ഉപ്പില്ലാതെ തിന്നുമോ?ഇയ്യോ 6:6
    വാക്യങ്ങൾ
    ഇയ്യോ 6:6രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?
  • എലീശാ യെരീഹോവിലെ നീരുറവിൽ ഉപ്പ് ഇട്ടു2 രാജാ 2:20–21
    വാക്യങ്ങൾ
    2 രാജാ 2:20–21അതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗൎഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
  • അബീമേലെക്ക് ശെഖേം ഇടിച്ചുകളഞ്ഞ് അതിൽ ഉപ്പു വിതച്ചുന്യായാ 9:45
    വാക്യങ്ങൾ
    ന്യായാ 9:45അബീമേലെക്ക് അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതിൽ ഉപ്പു വിതറി.
  • നവജാതശിശുക്കളെ ഉപ്പു തേച്ചിരുന്നുയെഹെ 16:4
    വാക്യങ്ങൾ
    യെഹെ 16:4നിന്റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
  • പാർസിരാജാവ് ദൈവാലയത്തിനു കണക്കില്ലാതെ ഉപ്പ് അനുവദിച്ചുഎസ്രാ 6:9, എസ്രാ 7:22
    വാക്യങ്ങൾ
    എസ്രാ 6:9അവർ സ്വൎഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അൎപ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാൎത്ഥിക്കേണ്ടതിന്നും
    എസ്രാ 7:22ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.

ആരാധനയിൽ

  • ഓരോ ഭോജനയാഗത്തിലും ഉപ്പു ചേർത്തിരുന്നുലേവ്യ 2:13
    വാക്യങ്ങൾ
    ലേവ്യ 2:13നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേൎക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേൎക്കേണം.
  • പുരോഹിതന്മാർ ഹോമയാഗങ്ങളിന്മേൽ ഉപ്പു വിതറിയെഹെ 43:24
    വാക്യങ്ങൾ
    യെഹെ 43:24നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവെക്കു ഹോമയാഗമായി അൎപ്പിക്കേണം.
  • ഉപ്പുകൊണ്ടുള്ള ഒരു നിയമംസംഖ്യാ 18:19, 2 ദിന 13:5
    വാക്യങ്ങൾ
    സംഖ്യാ 18:19യിസ്രായേൽമക്കൾ യഹോവെക്കു അൎപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദൎച്ചാൎപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാൎക്കും പുത്രിമാൎക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.
    2 ദിന 13:5യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാൎക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?

സ്ഥലങ്ങൾ

  • ഉപ്പുകടൽ, യിസ്രായേലിന്റെ കിഴക്കേ അതിർഉല്പ 14:3, സംഖ്യാ 34:12, യോശുവ 15:2
    വാക്യങ്ങൾ
    ഉല്പ 14:3ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.
    സംഖ്യാ 34:12അവിടെനിന്നു യോൎദ്ദാൻവഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിർ ആയിരിക്കേണം.
    യോശുവ 15:2അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.
  • യെഹൂദാമരുഭൂമിയിലെ ഉപ്പുനഗരംയോശുവ 15:62
    വാക്യങ്ങൾ
    യോശുവ 15:62നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
  • ഉപ്പുതാഴ്വരയിൽ എദോമുമായി യുദ്ധങ്ങൾ2 ശമു 8:13, 2 രാജാ 14:7
    വാക്യങ്ങൾ
    2 ശമു 8:13പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീൎത്തി സമ്പാദിച്ചു.
    2 രാജാ 14:7അവൻ ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനായിരംപേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.

മൊഴികൾ

  • ഉപ്പു കാരമില്ലാതെപോയാൽ ഒന്നിനും കൊള്ളുകയില്ലമത്താ 5:13, ലൂക്കൊ 14:34
    വാക്യങ്ങൾ
    മത്താ 5:13നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
    ലൂക്കൊ 14:34ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?
  • നിങ്ങളിൽ തന്നേ ഉപ്പുള്ളവരും തമ്മിൽ സമാധാനമുള്ളവരുമായിരിക്കുകമർക്കൊ 9:50
    വാക്യങ്ങൾ
    മർക്കൊ 9:50ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.
  • നിങ്ങളുടെ വാക്ക് ഉപ്പിനാൽ രുചിവരുത്തിയതും കൃപയുള്ളതും ആയിരിക്കട്ടെകൊലൊ 4:6
    വാക്യങ്ങൾ
    കൊലൊ 4:6ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.