പര്യവേക്ഷണം › വിഷയങ്ങൾ › മണിക്കൂറുകളും യാമങ്ങളും
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ മണിക്കൂറുകളും യാമങ്ങളും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 49 ഭാഗങ്ങൾ, വരി വരിയായി.
- “സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം”ഉല്പ 1:5
വാക്യങ്ങൾ
ഉല്പ 1:5ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
- യേശു: “പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ?”യോഹന്നാൻ 11:9
വാക്യങ്ങൾ
യോഹന്നാൻ 11:9അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽസമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
- ഒരു ദിവസത്തെ വഴി: ഏലീയാവ് മരുഭൂമിയിൽ അത്രയും ദൂരം പോയി1 രാജാ 19:4
വാക്യങ്ങൾ
1 രാജാ 19:4താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
- ഒരു ശബ്ബത്ത് ദിവസത്തെ വഴി: ഒലീവ്മലയിൽനിന്നു യെരൂശലേംവരെപ്രവൃത്തികൾ 1:12
വാക്യങ്ങൾ
പ്രവൃത്തികൾ 1:12അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
- ഒരുക്കനാൾ: ശബ്ബത്തിന്റെ തലേനാൾമർക്കൊ 15:42, യോഹന്നാൻ 19:31
വാക്യങ്ങൾ
മർക്കൊ 15:42വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാൾ ആകകൊണ്ടു
യോഹന്നാൻ 19:31അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
- ശബ്ബത്തിനുമുമ്പ് സന്ധ്യയുടെ നിഴൽ വീണപ്പോൾ നെഹെമ്യാവ് പടിവാതിലുകൾ അടച്ചുനെഹെ 13:19
വാക്യങ്ങൾ
നെഹെ 13:19പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിൎത്തി.
- ആഹാസിന്റെ സൂര്യഘടികാരത്തിൽ നിഴൽ പത്തു പടി പിന്നോക്കം പോയി2 രാജാ 20:9–11
വാക്യങ്ങൾ
2 രാജാ 20:9–11അതിന്നു യെശയ്യാവു: യഹോവ അരുളിച്ചെയ്ത കാൎയ്യം നിവൎത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കൽനിന്നു ഇതു നിനക്കു അടയാളം ആകും: നിഴൽ പത്തു പടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു. അതിന്നു ഹിസ്കീയാവു: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു. അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂൎയ്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
രാത്രിയാമങ്ങൾ
- വിലാപങ്ങൾ: “രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക”വിലാ 2:19
വാക്യങ്ങൾ
വിലാ 2:19രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കൎത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളൎന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലൎത്തുക.
- കാവൽ മാറിയ ഉടനെ, മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ ഗിദെയോൻ വന്നുന്യായാ 7:19
വാക്യങ്ങൾ
ന്യായാ 7:19മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിൎത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.
- പ്രഭാതയാമത്തിൽ മിസ്രയീമ്യപാളയം കലങ്ങിപ്പോയിപുറ 14:24
വാക്യങ്ങൾ
പുറ 14:24പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.
- പ്രഭാതയാമത്തിൽ ശൗൽ അമ്മോന്യപാളയത്തെ ആക്രമിച്ചു1 ശമു 11:11
വാക്യങ്ങൾ
1 ശമു 11:11പിറ്റെന്നാൾ ശൌൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
- രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിന്മേൽ നടന്നുമത്താ 14:25, മർക്കൊ 6:48
വാക്യങ്ങൾ
മത്താ 14:25രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
മർക്കൊ 6:48കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
- യജമാനൻ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നേക്കാംലൂക്കൊ 12:38
വാക്യങ്ങൾ
ലൂക്കൊ 12:38അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ.
- സന്ധ്യയ്ക്കോ അർദ്ധരാത്രിക്കോ കോഴി കൂകുമ്പോഴോ രാവിലെയോമർക്കൊ 13:35
വാക്യങ്ങൾ
മർക്കൊ 13:35യജമാനൻ സന്ധ്യക്കോ അൎദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു,
- ഒരു സങ്കീർത്തനക്കാരൻ രാത്രിയാമങ്ങളിൽ ധ്യാനിക്കുന്നുസങ്കീ 63:6, സങ്കീ 119:148
വാക്യങ്ങൾ
സങ്കീ 63:6എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
സങ്കീ 119:148തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
പകലിലെ മണിക്കൂറുകൾ
- പത്രൊസ്: “പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ”പ്രവൃത്തികൾ 2:15
വാക്യങ്ങൾ
പ്രവൃത്തികൾ 2:15നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.
- മൂന്നാം, ആറാം, ഒമ്പതാം, പതിനൊന്നാം മണിനേരത്തു വേലക്കാരെ കൂലിക്കു വിളിച്ചുമത്താ 20:3, മത്താ 20:5–6
വാക്യങ്ങൾ
മത്താ 20:3മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
മത്താ 20:5–6അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു. പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
- സന്ധ്യയായപ്പോൾ ഒടുവിൽ വന്നവർതൊട്ട് എല്ലാവർക്കും കൂലി കൊടുത്തുമത്താ 20:8–9
വാക്യങ്ങൾ
മത്താ 20:8–9സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവൎക്കു കൂലി കൊടുക്ക എന്നു പറഞ്ഞു. അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
- മൂന്നാം മണിനേരമായിരുന്നു അവർ യേശുവിനെ ക്രൂശിച്ചത്മർക്കൊ 15:25
വാക്യങ്ങൾ
മർക്കൊ 15:25മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.
- ആറാം മണിനേരംമുതൽ ഒമ്പതാം മണിനേരംവരെ ഇരുട്ട്മത്താ 27:45, മർക്കൊ 15:33, ലൂക്കൊ 23:44
വാക്യങ്ങൾ
മത്താ 27:45ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
മർക്കൊ 15:33ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി.
ലൂക്കൊ 23:44ഏകദേശം ആറാം മണി നേരമായപ്പോൾ സൂൎയ്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
- പീലാത്തൊസ്: “ഇതാ, നിങ്ങളുടെ രാജാവു”; ഏകദേശം ആറാം മണിനേരമായിരുന്നുയോഹന്നാൻ 19:14
വാക്യങ്ങൾ
യോഹന്നാൻ 19:14അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു: ഇതാ, നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
- ഏഴാം മണിനേരത്ത് രാജഭൃത്യന്റെ മകനെ പനി വിട്ടുമാറിയോഹന്നാൻ 4:52
വാക്യങ്ങൾ
യോഹന്നാൻ 4:52അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.
- ഏകദേശം പത്താം മണിനേരത്തു രണ്ടു ശിഷ്യന്മാർ യേശുവിനോടുകൂടെ പോയിയോഹന്നാൻ 1:39
വാക്യങ്ങൾ
യോഹന്നാൻ 1:39അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാൎത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു.
- പ്രാർത്ഥനാസമയമായ ഒമ്പതാം മണിനേരത്തു പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്കു പോയിപ്രവൃത്തികൾ 3:1
വാക്യങ്ങൾ
പ്രവൃത്തികൾ 3:1ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാൎത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ
- കൊർന്നേല്യൊസ് ഒമ്പതാം മണിനേരത്തു പ്രാർത്ഥിക്കുകയായിരുന്നുപ്രവൃത്തികൾ 10:3, പ്രവൃത്തികൾ 10:30
വാക്യങ്ങൾ
പ്രവൃത്തികൾ 10:3അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദൎശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു: കൊൎന്നേല്യൊസേ എന്നു തന്നോടു പറയുന്നതും കേട്ടു.
പ്രവൃത്തികൾ 10:30അതിന്നു കൊൎന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാൎത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:
- ഏകദേശം ആറാം മണിനേരത്തു പത്രൊസ് പ്രാർത്ഥിക്കാൻ മേൽപ്പുരയിൽ കയറിപ്രവൃത്തികൾ 10:9
വാക്യങ്ങൾ
പ്രവൃത്തികൾ 10:9പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാൎത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.
- രാത്രി മൂന്നാം മണിനേരത്തു പടയാളികൾ കൈസര്യയിലേക്കു പുറപ്പെട്ടുപ്രവൃത്തികൾ 23:23
വാക്യങ്ങൾ
പ്രവൃത്തികൾ 23:23പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസൎയ്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ.
രാവിലെയും ഉച്ചയും അർദ്ധരാത്രിയും
- ദാനീയേൽ ദിവസം മൂന്നു പ്രാവശ്യം, യെരൂശലേമിനു നേരെ കിളിവാതിലുകൾ തുറന്നുവെച്ചു പ്രാർത്ഥിച്ചുദാനീ 6:10
വാക്യങ്ങൾ
ദാനീ 6:10എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു - താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാൎത്ഥിച്ചു സ്തോത്രം ചെയ്തു.
- ഒരു സങ്കീർത്തനം: “ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും”സങ്കീ 55:17
വാക്യങ്ങൾ
സങ്കീ 55:17ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാൎത്ഥന കേൾക്കും.
- വെയിലുറെച്ച സമയത്ത് അബ്രാഹാം കൂടാരവാതിൽക്കൽ ഇരുന്നുഉല്പ 18:1
വാക്യങ്ങൾ
ഉല്പ 18:1അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
- സന്ധ്യാസമയത്തു യിസ്ഹാക്ക് വയലിലേക്കു പോയിഉല്പ 24:63
വാക്യങ്ങൾ
ഉല്പ 24:63വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
- പെസഹക്കുഞ്ഞാടുകളെ സന്ധ്യാസമയത്ത് അറുത്തുപുറ 12:6
വാക്യങ്ങൾ
പുറ 12:6ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
- സന്ധ്യായാഗത്തിന്റെ സമയത്ത് ഏലീയാവ് പ്രാർത്ഥിച്ചു1 രാജാ 18:36
വാക്യങ്ങൾ
1 രാജാ 18:36ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാൎയ്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
- നെഹെമ്യാവിന്റെ ആളുകൾ ഉഷസ്സുമുതൽ നക്ഷത്രം ഉദിക്കുവോളം കുന്തം പിടിച്ചു നിന്നുനെഹെ 4:21
വാക്യങ്ങൾ
നെഹെ 4:21അങ്ങനെ ഞങ്ങൾ പണിനടത്തി; പാതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
- അർദ്ധരാത്രിയിൽ ശിംശോൻ ഗസ്സയുടെ പട്ടണവാതിലിന്റെ കതകുകൾ പറിച്ചെടുത്തുന്യായാ 16:3
വാക്യങ്ങൾ
ന്യായാ 16:3ശിംശോൻ അൎദ്ധരാത്രിവരെ കിടന്നുറങ്ങി അൎദ്ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.
- അർദ്ധരാത്രിയിൽ ബോവസ് ഉണർന്നപ്പോൾ ഒരു സ്ത്രീ തന്റെ കാൽക്കൽ കിടക്കുന്നതു കണ്ടുരൂത്ത് 3:8
വാക്യങ്ങൾ
രൂത്ത് 3:8അൎദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു.
- ഏകദേശം അർദ്ധരാത്രിയിൽ പൗലൊസും ശീലാസും കാരാഗൃഹത്തിൽ പ്രാർത്ഥിച്ചു പാടിപ്രവൃത്തികൾ 16:25
വാക്യങ്ങൾ
പ്രവൃത്തികൾ 16:25അൎദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാൎത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
- പൗലൊസ് അർദ്ധരാത്രിവരെ സംസാരിച്ചു; യൂത്തിക്കൊസ് കിളിവാതിൽക്കൽനിന്നു വീണുപ്രവൃത്തികൾ 20:7, പ്രവൃത്തികൾ 20:9
വാക്യങ്ങൾ
പ്രവൃത്തികൾ 20:7ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
പ്രവൃത്തികൾ 20:9പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
- കോഴി രണ്ടാമതു കൂകി; പത്രൊസ് ഓർത്തുമർക്കൊ 14:30, മർക്കൊ 14:72
വാക്യങ്ങൾ
മർക്കൊ 14:30യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
മർക്കൊ 14:72ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
- ഒന്നാം ദിവസം അതികാലത്ത്, സൂര്യൻ ഉദിച്ചപ്പോൾതന്നെ, അവർ കല്ലറയ്ക്കൽ പോയിമർക്കൊ 16:2
വാക്യങ്ങൾ
മർക്കൊ 16:2ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂൎയ്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു: