Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › തിരികല്ലുകളും അടുപ്പുകളും അപ്പം ചുടലും

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ തിരികല്ലുകളും അടുപ്പുകളും അപ്പം ചുടലും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 32 ഭാഗങ്ങൾ, വരി വരിയായി.

തിരികല്ലുകളും പൊടിക്കലും

  • കടത്തിനു തിരികല്ലു പണയമായി വാങ്ങരുത്ആവർത്തനം 24:6
    വാക്യങ്ങൾ
    ആവർത്തനം 24:6തിരികല്ലാകട്ടെ അതിന്റെ മേല്ക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.
  • മിസ്രയീമിൽ ഏറ്റവും എളിയ ദാസി തിരികല്ലിന്റെ പിന്നിൽ വേല ചെയ്തുപുറ 11:5
    വാക്യങ്ങൾ
    പുറ 11:5അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂൽ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും.
  • മന്ന തിരികല്ലിൽ പൊടിക്കുകയോ ഉരലിൽ ഇടിക്കുകയോ ചെയ്തുസംഖ്യാ 11:8
    വാക്യങ്ങൾ
    സംഖ്യാ 11:8ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേൎത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
  • തേബെസിൽ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ടുന്യായാ 9:53, 2 ശമു 11:21
    വാക്യങ്ങൾ
    ന്യായാ 9:53അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ടു അവന്റെ തലയോടു തകൎത്തുകളഞ്ഞു.
    2 ശമു 11:21യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൻപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.
  • കണ്ണു പോയി ചങ്ങലയിട്ട ശിംശോൻ ഗസ്സയിലെ കാരാഗൃഹത്തിൽ മാവു പൊടിച്ചുന്യായാ 16:21
    വാക്യങ്ങൾ
    ന്യായാ 16:21ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു.
  • ഒന്നിച്ചു മാവു പൊടിക്കുന്ന രണ്ടു സ്ത്രീകളെക്കുറിച്ചു യേശു പറയുന്നുമത്താ 24:41, ലൂക്കൊ 17:35
    വാക്യങ്ങൾ
    മത്താ 24:41രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
    ലൂക്കൊ 17:35രണ്ടുപേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;
  • യേശു: കഴുത്തിൽ വലിയ തിരികല്ലു കെട്ടി കടലിൽ മുങ്ങിപ്പോകുന്നതു നന്ന്മത്താ 18:6
    വാക്യങ്ങൾ
    മത്താ 18:6എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടൎച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.
  • മണവാളന്റെയും മണവാട്ടിയുടെയും ശബ്ദത്തോടുകൂടെ തിരികല്ലിന്റെ ശബ്ദവും യിരെമ്യാവ് എണ്ണുന്നുയിരെ 25:10
    വാക്യങ്ങൾ
    യിരെ 25:10ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും.
  • വിലാപങ്ങൾ: യൗവനക്കാർ തിരികല്ലിങ്കൽ അദ്ധ്വാനിക്കുന്നുവിലാ 5:13
    വാക്യങ്ങൾ
    വിലാ 5:13യൌവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു.

അടുപ്പുകളും അപ്പം ചുടലും

  • തവളകൾ മിസ്രയീമിലെ അടുപ്പുകളിലും മാവുകുഴയ്ക്കുന്ന തൊട്ടികളിലും കയറുംപുറ 8:3
    വാക്യങ്ങൾ
    പുറ 8:3നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.
  • ഭോജനയാഗം അടുപ്പിൽ ചുട്ടതോ ചട്ടിയിൽ പാകം ചെയ്തതോ ആകാമായിരുന്നുലേവ്യ 2:4, ലേവ്യ 7:9
    വാക്യങ്ങൾ
    ലേവ്യ 2:4അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.
    ലേവ്യ 7:9അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അൎപ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
  • അശുദ്ധമായ ശവം തൊട്ട അടുപ്പ് ഉടച്ചുകളയണമായിരുന്നുലേവ്യ 11:35
    വാക്യങ്ങൾ
    ലേവ്യ 11:35അവയിൽ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാൽ അതു ഒക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകൎത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്കു അശുദ്ധം ആയിരിക്കേണം.
  • ന്യായപ്രമാണത്തിലെ ഒരു ശാപം: പത്തു സ്ത്രീകൾ ഒരു അടുപ്പിൽ അപ്പം ചുടുംലേവ്യ 26:26
    വാക്യങ്ങൾ
    ലേവ്യ 26:26ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.
  • സാറാ മൂന്നു സെയാ നേരിയ മാവു കുഴച്ച് അപ്പം ചുടണംഉല്പ 18:6
    വാക്യങ്ങൾ
    ഉല്പ 18:6നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.
  • ലോത്ത് തന്റെ അതിഥികൾക്കു പുളിപ്പില്ലാത്ത അപ്പം ചുട്ടുഉല്പ 19:3
    വാക്യങ്ങൾ
    ഉല്പ 19:3അവൻ അവരെ ഏറ്റവും നിൎബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവൎക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു.
  • ഫറവോന്റെ അപ്പക്കാരുടെ പ്രമാണി തലയിൽ മൂന്നു കൊട്ട അപ്പം ഉള്ളതായി സ്വപ്നം കണ്ടുഉല്പ 40:16–17
    വാക്യങ്ങൾ
    ഉല്പ 40:16–17അൎത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടു: ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു. മേലത്തെ കൊട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങൾ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.
  • മിസ്രയീം വിട്ടുപോകുമ്പോൾ യിസ്രായേൽ തങ്ങൾ കൊണ്ടുപോന്ന മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പം ചുട്ടുപുറ 12:34, പുറ 12:39
    വാക്യങ്ങൾ
    പുറ 12:34അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി.
    പുറ 12:39മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.
  • ശബ്ബത്തിനുമുമ്പ്: “ചുടുവാനുള്ളതു ചുടുവിൻ”പുറ 16:23
    വാക്യങ്ങൾ
    പുറ 16:23അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‌വാനുള്ളതു പാകം ചെയ്‌വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.
  • യഹോവയുടെ സന്നിധിയിലെ പൊൻമേശയ്ക്കായി പന്ത്രണ്ട് അപ്പം ചുട്ടുലേവ്യ 24:5–6
    വാക്യങ്ങൾ
    ലേവ്യ 24:5–6നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ടു അടുക്കായിട്ടു ഓരോ അടുക്കിൽ ആറാറുവീതം വെക്കേണം.
  • ശമൂവേൽ: രാജാവ് നിങ്ങളുടെ പുത്രിമാരെ പാചകക്കാരികളും അപ്പക്കാരികളുമായി എടുക്കും1 ശമു 8:13
    വാക്യങ്ങൾ
    1 ശമു 8:13അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
  • എൻദോരിലെ വെളിച്ചപ്പാടത്തി ശൗലിനുവേണ്ടി മാവു കുഴച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു1 ശമു 28:24
    വാക്യങ്ങൾ
    1 ശമു 28:24സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്തു മാവും എടുത്തു കുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.
  • താമാർ മാവു കുഴച്ച് അമ്നോനുവേണ്ടി അടകൾ ചുട്ടു2 ശമു 13:8
    വാക്യങ്ങൾ
    2 ശമു 13:8താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പിൽവെച്ചുതന്നേ വടകളായി ചുട്ടു.
  • ഏലീയാവ് ഉണർന്നപ്പോൾ കനലിന്മേൽ ചുട്ട ഒരു അട കണ്ടു1 രാജാ 19:6
    വാക്യങ്ങൾ
    1 രാജാ 19:6അവൻ ഉണൎന്നു നോക്കിയപ്പോൾ കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.
  • യെശയ്യാവ്: മരത്തിന്റെ ഒരംശംകൊണ്ട് അപ്പം ചുടുന്നു, ശേഷംകൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കുന്നുയെശ 44:15, യെശ 44:19
    വാക്യങ്ങൾ
    യെശ 44:15പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീൎത്തു അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
    യെശ 44:19ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ടു ഇറച്ചിയും ചുട്ടു തിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാൻ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.
  • അപ്പക്കാരുടെ തെരുവിൽനിന്നു യിരെമ്യാവിനു ദിവസം ഒരു അപ്പം കിട്ടിയിരെ 37:21
    വാക്യങ്ങൾ
    യിരെ 37:21അപ്പോൾ സിദെക്കീയാരാജാവു: യിരെമ്യാവെ കാവൽപുരമുറ്റത്തു ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസംപ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവൽപുരമുറ്റത്തു പാൎത്തു.
  • യെരൂശലേമിന്റെ മതിലിനു ചൂളകളുടെ ഗോപുരം ഉണ്ടായിരുന്നുനെഹെ 3:11, നെഹെ 12:38
    വാക്യങ്ങൾ
    നെഹെ 3:11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീൎത്തു.
    നെഹെ 12:38സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവൎക്കു എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതിൽവരെയും എഫ്രയീംവാതിലിന്നപ്പുറം