പര്യവേക്ഷണം › വിഷയങ്ങൾ › ദ്രോഹികളും ഒറ്റിക്കൊടുത്തവരും
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ദ്രോഹികളും ഒറ്റിക്കൊടുത്തവരും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 26 ഭാഗങ്ങൾ, വരി വരിയായി.
യൂദാ
- പന്തിരുവരിൽ ഒരുവനായ ഈസ്കായ്യോർത്ത് യൂദാ, “ദ്രോഹിയായ്തീൎന്ന”വൻലൂക്കൊ 6:16
വാക്യങ്ങൾ
ലൂക്കൊ 6:16യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീൎന്ന ഈസ്കായ്യോൎത്ത് യൂദാ എന്നിവർ തന്നേ.
- പണസഞ്ചി സൂക്ഷിച്ചിരുന്നതുകൊണ്ട് അവൻ അതിൽനിന്ന് എടുക്കുമായിരുന്നുയോഹന്നാൻ 12:6
വാക്യങ്ങൾ
യോഹന്നാൻ 12:6ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
- തനിക്ക് എന്തു തരും എന്ന് അവൻ മഹാപുരോഹിതന്മാരോടു ചോദിച്ചു: മുപ്പതു വെള്ളിക്കാശ്മത്താ 26:14–15
വാക്യങ്ങൾ
മത്താ 26:14–15അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കൎയ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു; അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
- അന്നുമുതൽ പുരുഷാരം ഇല്ലാത്തപ്പോൾ അവനെ ഏല്പിക്കാൻ അവൻ തക്കം അന്വേഷിച്ചുമത്താ 26:16, മർക്കൊ 14:11, ലൂക്കൊ 22:6
വാക്യങ്ങൾ
മത്താ 26:16അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.
മർക്കൊ 14:11അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
ലൂക്കൊ 22:6അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
- അത്താഴസമയത്തു യേശു പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും”മത്താ 26:21
വാക്യങ്ങൾ
മത്താ 26:21അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
- യൂദാ: “ഞാനോ, റബ്ബീ”മത്താ 26:25
വാക്യങ്ങൾ
മത്താ 26:25എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.
- യേശു മുക്കിയ കഷണം യൂദായ്ക്കു കൊടുത്തു; യൂദാ രാത്രിയിൽ പുറത്തുപോയിയോഹന്നാൻ 13:26, യോഹന്നാൻ 13:30
വാക്യങ്ങൾ
യോഹന്നാൻ 13:26ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കൎയ്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.
യോഹന്നാൻ 13:30ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.
- യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ കൂടിവന്നിരുന്നതുകൊണ്ട് യൂദാ ആ തോട്ടം അറിഞ്ഞിരുന്നുയോഹന്നാൻ 18:2
വാക്യങ്ങൾ
യോഹന്നാൻ 18:2അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
- റാന്തലും പന്തവും ആയുധങ്ങളുമായി പടയാളികളോടുകൂടെ അവൻ വന്നുയോഹന്നാൻ 18:3
വാക്യങ്ങൾ
യോഹന്നാൻ 18:3അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
- അടയാളം: “ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു”മത്താ 26:48–49, മർക്കൊ 14:44–45
വാക്യങ്ങൾ
മത്താ 26:48–49അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവൎക്കു ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
മർക്കൊ 14:44–45അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്നു അവൎക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. അവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.
- “യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു”ലൂക്കൊ 22:47–48
വാക്യങ്ങൾ
ലൂക്കൊ 22:47–48അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവൎക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു. യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
- അനുതപിച്ച് അവൻ വെള്ളിക്കാശു തിരികെ കൊടുത്തു, പോയി കെട്ടിഞാന്നുമത്താ 27:3–5
വാക്യങ്ങൾ
മത്താ 27:3–5അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
- ആ പണംകൊണ്ടു കുശവന്റെ നിലം വാങ്ങി; അതിനു രക്തനിലം എന്നു പേരായിമത്താ 27:7–8
വാക്യങ്ങൾ
മത്താ 27:7–8പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി. ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.
- പ്രവൃത്തികളിൽ ആ നിലത്തെ അക്കൽദാമാ എന്നു വിളിക്കുന്നുപ്രവൃത്തികൾ 1:18–19
വാക്യങ്ങൾ
പ്രവൃത്തികൾ 1:18–19—അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളൎന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. അതു യെരൂശലേമിൽ പാൎക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നൎത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.
മറ്റുള്ളവർ
- ബേഥേലിലെ ഒരു മനുഷ്യൻ ഒറ്റുകാർക്കു പട്ടണത്തിലേക്കുള്ള വഴി കാണിച്ചു; അവന്റെ കുടുംബത്തെ വെറുതെ വിട്ടുന്യായാ 1:23–25
വാക്യങ്ങൾ
ന്യായാ 1:23–25യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു. പട്ടണത്തിൽനിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാർ കണ്ടു അവനോടു: പട്ടണത്തിൽ കടപ്പാൻ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു. അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവൎക്കു കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു.
- അവന്റെ ബലത്തിന്റെ രഹസ്യത്തിനായി ഓരോ ഫെലിസ്ത്യപ്രഭുവും ദെലീലയ്ക്കു വെള്ളി വാഗ്ദാനം ചെയ്തുന്യായാ 16:5
വാക്യങ്ങൾ
ന്യായാ 16:5ഫെലിസ്ത പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു അവളോടു: നീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.
- ശിംശോൻ തന്റെ രഹസ്യം പറഞ്ഞപ്പോൾ അവൾ അവരെ വിളിപ്പിച്ചു; അവർ പണവുമായി വന്നുന്യായാ 16:18
വാക്യങ്ങൾ
ന്യായാ 16:18തന്റെ ഉള്ളം മുഴുവനും അവൻ അറിയിച്ചു എന്നു കണ്ടപ്പോൾ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാൻ ആളയച്ചു: ഇന്നു വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു, പണവും കയ്യിൽ കൊണ്ടുവന്നു.
- നോബിലെ പുരോഹിതൻ ദാവീദിനെ സഹായിച്ചു എന്ന് എദോമ്യനായ ദോവേഗ് ശൗലിനോടു പറഞ്ഞു1 ശമു 22:9–10
വാക്യങ്ങൾ
1 ശമു 22:9–10അപ്പോൾ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നതു ഞാൻ കണ്ടു. അവൻ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.
- കെയീലാപൗരന്മാർ തന്നെ ശൗലിന്റെ കയ്യിൽ ഏല്പിക്കുമെന്നു ദാവീദ് അറിയുന്നു1 ശമു 23:12
വാക്യങ്ങൾ
1 ശമു 23:12ദാവീദ് പിന്നെയും: കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
- ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ അബ്ശാലോമിന്റെ ഗൂഢാലോചനയിൽ ചേർന്നു2 ശമു 15:12, 2 ശമു 15:31
വാക്യങ്ങൾ
2 ശമു 15:12അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
2 ശമു 15:31അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവു കിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
- തന്റെ ആലോചന സ്വീകരിക്കപ്പെടാഞ്ഞപ്പോൾ അഹീഥോഫെൽ വീട്ടിൽ ചെന്നു കെട്ടിഞാന്നു2 ശമു 17:23
വാക്യങ്ങൾ
2 ശമു 17:23എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാൎയ്യം ക്രമപ്പെടുത്തിയശേഷം കെട്ടിഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.