Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › നക്ഷത്രങ്ങൾ

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ നക്ഷത്രങ്ങൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 21 ഭാഗങ്ങൾ, വരി വരിയായി.

  • ദൈവം രണ്ടു വലിയ വെളിച്ചങ്ങളെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിഉല്പ 1:16
    വാക്യങ്ങൾ
    ഉല്പ 1:16പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
  • കഴിയുമെങ്കിൽ നക്ഷത്രങ്ങളെ എണ്ണാൻ അബ്രാഹാമിനോടു പറയുന്നുഉല്പ 15:5
    വാക്യങ്ങൾ
    ഉല്പ 15:5പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
  • നക്ഷത്രങ്ങളെയും മണലിനെയുംപോലെ സന്തതികൾഉല്പ 22:17, ആവർത്തനം 1:10
    വാക്യങ്ങൾ
    ഉല്പ 22:17ഞാൻ നിന്നെ ഐശ്വൎയ്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വൎദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
    ആവർത്തനം 1:10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വൎദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ഇരിക്കുന്നു.
  • അവൻ നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു; ഓരോന്നിനെയും പേർ ചൊല്ലി വിളിക്കുന്നുസങ്കീ 147:4
    വാക്യങ്ങൾ
    സങ്കീ 147:4അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.
  • നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദമുണ്ട്1 കൊരി 15:41
    വാക്യങ്ങൾ
    1 കൊരി 15:41സൂൎയ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
  • പതിനൊന്നു നക്ഷത്രങ്ങൾ നമസ്കരിക്കുന്നതായി യോസേഫ് സ്വപ്നം കണ്ടുഉല്പ 37:9
    വാക്യങ്ങൾ
    ഉല്പ 37:9അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂൎയ്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.
  • നക്ഷത്രങ്ങൾ സ്വഗതികളിൽ സീസെരയോടു പൊരുതുന്യായാ 5:20
    വാക്യങ്ങൾ
    ന്യായാ 5:20ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതു അവ സീസെരയുമായി സ്വഗതികളിൽ പൊരുതു.
  • പ്രഭാതനക്ഷത്രങ്ങൾ ഒരുമിച്ചു ഘോഷിച്ചുഇയ്യോ 38:7
    വാക്യങ്ങൾ
    ഇയ്യോ 38:7അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?
  • വിദ്വാന്മാർ കിഴക്കു അവന്റെ നക്ഷത്രം കണ്ടുമത്താ 2:2
    വാക്യങ്ങൾ
    മത്താ 2:2യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
  • നക്ഷത്രം അവർക്കു മുമ്പായി ചെന്ന് ആ സ്ഥലത്തിനു മീതെ നിന്നുമത്താ 2:9–10
    വാക്യങ്ങൾ
    മത്താ 2:9–10രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവൎക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു;
  • ഇരുപതു വയസ്സിൽ താഴെയുള്ളവരെ ദാവീദ് എണ്ണിയില്ല: യിസ്രായേൽ നക്ഷത്രങ്ങളെപ്പോലെ ആകുമായിരുന്നു1 ദിന 27:23
    വാക്യങ്ങൾ
    1 ദിന 27:23എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വൎദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.

പേർ പറയുന്ന നക്ഷത്രഗണങ്ങൾ

  • സപ്തർഷി, മകയിരം, കാർത്തിക, തെക്കെ നക്ഷത്രമണ്ഡലംഇയ്യോ 9:9
    വാക്യങ്ങൾ
    ഇയ്യോ 9:9അവൻ സപ്തൎഷി, മകയിരം, കാൎത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
  • കാർത്തികയെ ബന്ധിക്കാനോ മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാനോ നിനക്കു കഴിയുമോ?ഇയ്യോ 38:31–32
    വാക്യങ്ങൾ
    ഇയ്യോ 38:31–32കാൎത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തൎഷികളെയും മക്കളെയും നിനക്കു നടത്താമോ?
  • ആമോസ്: അവൻ കാർത്തികയെയും മകയിരത്തെയും സൃഷ്ടിച്ചുആമോ 5:8
    വാക്യങ്ങൾ
    ആമോ 5:8കാൎത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിൻ; യഹോവ എന്നാകുന്നു അവന്റെ നാമം.

നക്ഷത്രാരാധന

  • സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നമസ്കരിക്കരുതെന്ന് യിസ്രായേലിനോടു പറഞ്ഞിരുന്നുആവർത്തനം 4:19
    വാക്യങ്ങൾ
    ആവർത്തനം 4:19നീ ആകാശസൈന്യമായ സൂൎയ്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻകീഴെങ്ങുമുള്ള സൎവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
  • യിസ്രായേലും മനശ്ശെരാജാവും ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു2 രാജാ 17:16, 2 രാജാ 21:3
    വാക്യങ്ങൾ
    2 രാജാ 17:16അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാൎപ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സൎവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
    2 രാജാ 21:3തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സൎവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
  • രാശികൾക്കു ധൂപം കാട്ടിയ പുരോഹിതന്മാരെ യോശീയാവ് നീക്കിക്കളഞ്ഞു2 രാജാ 23:5
    വാക്യങ്ങൾ
    2 രാജാ 23:5യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂൎയ്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സൎവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.
  • ആളുകൾ പുരമുകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിച്ചുയിരെ 19:13, സെഫ 1:5
    വാക്യങ്ങൾ
    യിരെ 19:13മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സൎവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാൎക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.
    സെഫ 1:5മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും