പര്യവേക്ഷണം › വിഷയങ്ങൾ › നാസീർവ്രതക്കാരും അവരുടെ വ്രതവും
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ നാസീർവ്രതക്കാരും അവരുടെ വ്രതവും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 27 ഭാഗങ്ങൾ, വരി വരിയായി.
ന്യായപ്രമാണത്തിൽ
- പുരുഷനോ സ്ത്രീയോ നാസീർവ്രതം എന്ന വിശേഷവ്രതം ദീക്ഷിക്കാമായിരുന്നുസംഖ്യാ 6:2
വാക്യങ്ങൾ
സംഖ്യാ 6:2നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവെക്കു തന്നെത്താൻ സമൎപ്പിക്കേണ്ടതിന്നു നാസീൎവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ
- വീഞ്ഞും മദ്യവും കാടിയും മുന്തിരിരസവും മുന്തിരിപ്പഴവും ഉണക്കമുന്തിരിയും പാടില്ലസംഖ്യാ 6:3
വാക്യങ്ങൾ
സംഖ്യാ 6:3വീഞ്ഞും മദ്യവും വൎജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
- മുന്തിരിവള്ളിയിൽനിന്നുള്ള യാതൊന്നും, കുരുവും തൊലിയുംപോലും പാടില്ലസംഖ്യാ 6:4
വാക്യങ്ങൾ
സംഖ്യാ 6:4തന്റെ നാസീൎവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു.
- തലയിൽ ക്ഷൗരക്കത്തി തൊടരുത്: തലമുടി നീട്ടി വളർത്തണംസംഖ്യാ 6:5
വാക്യങ്ങൾ
സംഖ്യാ 6:5നാസീൎവ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവെക്കു തന്നെത്താൻ സമൎപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളൎത്തേണം.
- ശവത്തിന്റെ അടുക്കൽ ചെല്ലരുത്, അപ്പന്റെയോ അമ്മയുടെയോ ആണെങ്കിലുംസംഖ്യാ 6:6–7
വാക്യങ്ങൾ
സംഖ്യാ 6:6–7അവൻ യഹോവെക്കു തന്നെത്താൻ സമൎപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു; അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീൎവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;
- അടുത്തുവെച്ച് ആരെങ്കിലും പെട്ടെന്നു മരിച്ചാൽ: ഏഴാം ദിവസം തല ക്ഷൗരം ചെയ്യണംസംഖ്യാ 6:9
വാക്യങ്ങൾ
സംഖ്യാ 6:9അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീൎവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൌരം ചെയ്യേണം.
- എട്ടാം ദിവസം: രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോസംഖ്യാ 6:10
വാക്യങ്ങൾ
സംഖ്യാ 6:10എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.
- മുമ്പിലത്തെ ദിവസങ്ങൾ എണ്ണുകയില്ല; വ്രതം വീണ്ടും തുടങ്ങിസംഖ്യാ 6:12
വാക്യങ്ങൾ
സംഖ്യാ 6:12അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവെക്കു വേർതിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീൎവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.
- ഒടുവിൽ: ഒരു ആൺകുഞ്ഞാട്, ഒരു പെൺകുഞ്ഞാട്, ഒരു ആട്ടുകൊറ്റൻ, പുളിപ്പില്ലാത്ത അപ്പംസംഖ്യാ 6:13–15
വാക്യങ്ങൾ
സംഖ്യാ 6:13–15വ്രതസ്ഥന്റെ പ്രമാണം ആവിതു: അവന്റെ നാസീൎവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം. അവൻ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ, ഒരു കൊട്ടയിൽ, എണ്ണചേൎത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അൎപ്പിക്കേണം.
- നാസീർവ്രതക്കാരൻ തല ക്ഷൗരം ചെയ്ത് മുടി തീയിൽ ഇട്ടുസംഖ്യാ 6:18
വാക്യങ്ങൾ
സംഖ്യാ 6:18പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടേണം;
- അതിനുശേഷം നാസീർവ്രതക്കാരനു വീഞ്ഞു കുടിക്കാംസംഖ്യാ 6:20
വാക്യങ്ങൾ
സംഖ്യാ 6:20പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദൎച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നുവേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.
പേർ പറയുന്ന നാസീർവ്രതക്കാർ
- ശിംശോന്റെ അമ്മ വീഞ്ഞു കുടിക്കുകയോ അശുദ്ധമായതൊന്നും തിന്നുകയോ അരുത്ന്യായാ 13:4, ന്യായാ 13:7, ന്യായാ 13:14
വാക്യങ്ങൾ
ന്യായാ 13:4ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
ന്യായാ 13:7അവൻ എന്നോടു നീ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗൎഭംമുതൽ ജീവപൎയ്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
ന്യായാ 13:14മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.
- ശിംശോൻ ഗർഭംമുതൽ നാസീർവ്രതക്കാരനായിരിക്കണം; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടരുത്ന്യായാ 13:5
വാക്യങ്ങൾ
ന്യായാ 13:5നീ ഗൎഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗൎഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
- ശിംശോൻ: “ക്ഷൌരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല”ന്യായാ 16:17
വാക്യങ്ങൾ
ന്യായാ 16:17ക്ഷൌരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗൎഭംമുതൽ ദൈവത്തിന്നു വ്രതസ്ഥൻ ആകുന്നു; ക്ഷൌരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.
- ദെലീലാ അവന്റെ തലമുടി ക്ഷൗരം ചെയ്യിച്ചുന്യായാ 16:19
വാക്യങ്ങൾ
ന്യായാ 16:19അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,
- തന്റെ മകന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയില്ല എന്നു ഹന്നാ നേർന്നു1 ശമു 1:11
വാക്യങ്ങൾ
1 ശമു 1:11അവൾ ഒരു നേൎച്ച നേൎന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓൎക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപൎയ്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
- യോഹന്നാൻ സ്നാപകൻ ഒരിക്കലും വീഞ്ഞും മദ്യവും കുടിക്കരുതായിരുന്നുലൂക്കൊ 1:15, ലൂക്കൊ 7:33
വാക്യങ്ങൾ
ലൂക്കൊ 1:15അവൻ കൎത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗൎഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
ലൂക്കൊ 7:33യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.
- ആമോസ്: നിങ്ങളുടെ യൗവനക്കാരിൽനിന്നു നാസീർവ്രതക്കാരെ എഴുന്നേല്പിച്ചു, എന്നാൽ നിങ്ങൾ അവരെ വീഞ്ഞു കുടിപ്പിച്ചുആമോ 2:11–12
വാക്യങ്ങൾ
ആമോ 2:11–12ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൌവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ നിങ്ങൾ വ്രതസ്ഥന്മാൎക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.
പ്രവൃത്തികളിലെ നേർച്ചകൾ
- ഒരു നേർച്ചയ്ക്കായി പൗലൊസ് കെംക്രയയിൽവെച്ചു തല ക്ഷൗരം ചെയ്യിച്ചുപ്രവൃത്തികൾ 18:18
വാക്യങ്ങൾ
പ്രവൃത്തികൾ 18:18പൌലൊസ് പിന്നെയും കുറെനാൾ പാൎത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേൎച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു
- നേർച്ചയുള്ള നാലുപേർക്കു തല ക്ഷൗരം ചെയ്യാനുള്ള ചെലവു പൗലൊസ് വഹിച്ചുപ്രവൃത്തികൾ 21:23–24, പ്രവൃത്തികൾ 21:26
വാക്യങ്ങൾ
പ്രവൃത്തികൾ 21:23–24ഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേൎച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവൎക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.
പ്രവൃത്തികൾ 21:26അങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.
രേഖാബ്യർ
- തങ്ങളുടെ പൂർവ്വപിതാവായ യോനാദാബ് കല്പിച്ചതുപോലെ രേഖാബ്യർ വീഞ്ഞു കുടിച്ചില്ലയിരെ 35:6, യിരെ 35:14
വാക്യങ്ങൾ
യിരെ 35:6അതിന്നു അവർ പറഞ്ഞതു: ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു: നിങ്ങൾ ചെന്നു പാൎക്കുന്ന ദേശത്തു ദീൎഘയുസ്സോടെ ഇരിക്കേണ്ടതിന്നു
യിരെ 35:14രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവർ നിവൎത്തിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
- അവർ വീടു പണിതില്ല, വിത്തു വിതച്ചില്ല, കൂടാരങ്ങളിൽ പാർത്തുയിരെ 35:7
വാക്യങ്ങൾ
യിരെ 35:7നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങൾക്കുണ്ടാകയുമരുതു; നിങ്ങൾ ജീവപൎയ്യന്തം കൂടാരങ്ങളിൽ പാൎക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.