പര്യവേക്ഷണം › വിഷയങ്ങൾ › ഇഷ്ടികകളും ഇഷ്ടികനിർമ്മാണവും
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ഇഷ്ടികകളും ഇഷ്ടികനിർമ്മാണവും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 15 ഭാഗങ്ങൾ, വരി വരിയായി.
- ബാബേലിൽ: “വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക”ഉല്പ 11:3
വാക്യങ്ങൾ
ഉല്പ 11:3അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
- അവർ കല്ലിനുപകരം ഇഷ്ടികയും കുമ്മായത്തിനുപകരം പശമണ്ണും ഉപയോഗിച്ചുഉല്പ 11:3
വാക്യങ്ങൾ
ഉല്പ 11:3അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
- യെഹെസ്കേൽ ഒരു ഇഷ്ടികയിൽ യെരൂശലേംനഗരം വരച്ചുയെഹെ 4:1
വാക്യങ്ങൾ
യെഹെ 4:1മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പിൽ വെച്ചു അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,
- ദാവീദ് അമ്മോന്യരെ ഇഷ്ടികച്ചൂളകളിൽ വേല ചെയ്യിച്ചു2 ശമു 12:31
വാക്യങ്ങൾ
2 ശമു 12:31അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈൎച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
- യിരെമ്യാവ് തഹ്പനേസിലെ ഫറവോന്റെ അരമനയുടെ ഇഷ്ടികത്തളത്തിൽ കല്ലുകൾ കുഴിച്ചിട്ടുയിരെ 43:9
വാക്യങ്ങൾ
യിരെ 43:9നീ വലിയ കല്ലുകളെ എടുത്തു യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ടു അവരോടു പറയേണ്ടതു:
- യെശയ്യാവിലെ ഒരു വമ്പ്: “ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും”യെശ 9:10
വാക്യങ്ങൾ
യെശ 9:10എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗൎവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമൎയ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
- ഇഷ്ടികകൊണ്ടുള്ള യാഗപീഠങ്ങളിൽ ധൂപം കാട്ടുന്നതിനെക്കുറിച്ചു യെശയ്യാവ് പറയുന്നുയെശ 65:3
വാക്യങ്ങൾ
യെശ 65:3അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും
- നഹൂം നീനെവേയോട്: “ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക”നഹൂം 3:14
വാക്യങ്ങൾ
നഹൂം 3:14നിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊൾക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക!
മിസ്രയീമിൽ
- ഇഷ്ടികയുടെയും കുമ്മായത്തിന്റെയും പണികൊണ്ടു യിസ്രായേല്യരുടെ ജീവിതം കയ്പാക്കിപുറ 1:14
വാക്യങ്ങൾ
പുറ 1:14കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവൎത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.
- അവർ പീഥോം, രമെസേസ് എന്നീ സംഭാരനഗരങ്ങൾ പണിതുപുറ 1:11
വാക്യങ്ങൾ
പുറ 1:11അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
- ഫറവോൻ: ഇനി വൈക്കോൽ ഇല്ല, എന്നാൽ ഇഷ്ടികയുടെ കണക്കു പഴയതുതന്നെപുറ 5:7–8
വാക്യങ്ങൾ
പുറ 5:7–8ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
- വൈക്കോലിനു പകരം താളടി ശേഖരിക്കാൻ ജനം മിസ്രയീമിലെങ്ങും ചിതറിപുറ 5:12
വാക്യങ്ങൾ
പുറ 5:12അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.
- കണക്കു തികയ്ക്കാഞ്ഞതുകൊണ്ടു യിസ്രായേല്യ പ്രമാണികളെ അടിച്ചുപുറ 5:14
വാക്യങ്ങൾ
പുറ 5:14ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.
- “അടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു”പുറ 5:16
വാക്യങ്ങൾ
പുറ 5:16അടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.
- “ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറെക്കരുതു”പുറ 5:18–19
വാക്യങ്ങൾ
പുറ 5:18–19പോയി വേല ചെയ്‌വിൻ; വൈക്കോൽ തരികയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കേണം താനും എന്നു കല്പിച്ചു. ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു.