Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › നാല്പത് എന്ന സംഖ്യ

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ നാല്പത് എന്ന സംഖ്യ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 31 ഭാഗങ്ങൾ, വരി വരിയായി.

നാല്പതു ദിവസം

  • നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തുഉല്പ 7:4, ഉല്പ 7:12, ഉല്പ 7:17
    വാക്യങ്ങൾ
    ഉല്പ 7:4ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.
    ഉല്പ 7:12നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു.
    ഉല്പ 7:17ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വൎദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയൎന്നു.
  • നാല്പതു ദിവസം കഴിഞ്ഞിട്ടു നോഹ പെട്ടകത്തിന്റെ കിളിവാതിൽ തുറന്നുഉല്പ 8:6
    വാക്യങ്ങൾ
    ഉല്പ 8:6നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു.
  • യാക്കോബിന്റെ ശരീരത്തിനു സുഗന്ധവർഗ്ഗം ഇടാൻ നാല്പതു ദിവസം വേണ്ടിവന്നുഉല്പ 50:3
    വാക്യങ്ങൾ
    ഉല്പ 50:3അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവൎഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടിവരും. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.
  • മോശെ നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ ഇരുന്നുപുറ 24:18, പുറ 34:28, ആവർത്തനം 9:9
    വാക്യങ്ങൾ
    പുറ 24:18മോശെയോ മേഘത്തിന്റെ നടുവിൽ പൎവ്വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പൎവ്വതത്തിൽ ആയിരുന്നു.
    പുറ 34:28അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടുകൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.
    ആവർത്തനം 9:9യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പൎവ്വതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പൎവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
  • നാല്പതു ദിവസം കഴിഞ്ഞ് ഒറ്റുകാർ മടങ്ങിവന്നുസംഖ്യാ 13:25
    വാക്യങ്ങൾ
    സംഖ്യാ 13:25അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.
  • ഗൊല്യാത്ത് നാല്പതു ദിവസം രാവിലെയും വൈകുന്നേരവും പുറപ്പെട്ടുവന്നു1 ശമു 17:16
    വാക്യങ്ങൾ
    1 ശമു 17:16ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്നു നിന്നു.
  • ഏലീയാവ് നാല്പതു രാവും പകലും നടന്നു ഹോരേബിൽ എത്തി1 രാജാ 19:8
    വാക്യങ്ങൾ
    1 രാജാ 19:8അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പൎവ്വതമായ ഹോരേബോളം നടന്നു.
  • യോനാ: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകുംയോനാ 3:4
    വാക്യങ്ങൾ
    യോനാ 3:4യോനാ നഗരത്തിൽ കടന്നു ആദ്യം ഒരു ദിവസത്തെ വഴി ചെന്നു: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.
  • യേശു നാല്പതു രാവും നാല്പതു പകലും ഉപവസിച്ചുമത്താ 4:2
    വാക്യങ്ങൾ
    മത്താ 4:2അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
  • ഉയിർത്തെഴുന്നേറ്റശേഷം നാല്പതു ദിവസത്തിനിടയിൽ യേശു പ്രത്യക്ഷനായിപ്രവൃത്തികൾ 1:3
    വാക്യങ്ങൾ
    പ്രവൃത്തികൾ 1:3പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവൎക്കു കാണിച്ചു കൊടുത്തു.

നാല്പതു വർഷം

  • യിസ്രായേൽ മരുഭൂമിയിൽ നാല്പതു സംവത്സരം മന്ന തിന്നുപുറ 16:35
    വാക്യങ്ങൾ
    പുറ 16:35കുടിപാൎപ്പുള്ള ദേശത്തു എത്തുവോളം യിസ്രായേൽമക്കൾ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുവോളം അവർ മന്നാ ഭക്ഷിച്ചു.
  • ഒറ്റുനോക്കിയ ഓരോ ദിവസത്തിനും ഒരു വർഷം വീതം നാല്പതു വർഷത്തെ അലച്ചിൽസംഖ്യാ 14:34
    വാക്യങ്ങൾ
    സംഖ്യാ 14:34ദേശം ഒറ്റു നോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും.
  • യിസ്ഹാക്ക് നാല്പതാം വയസ്സിൽ റിബെക്കായെ വിവാഹം ചെയ്തുഉല്പ 25:20
    വാക്യങ്ങൾ
    ഉല്പ 25:20യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാൎയ്യയായി പരിഗ്രഹിച്ചു.
  • നാല്പതാം വയസ്സിൽ മോശെ തന്റെ ജനത്തെ സന്ദർശിച്ചു; നാല്പതു വർഷം കഴിഞ്ഞ്, മുൾപ്പടർപ്പ്പ്രവൃത്തികൾ 7:23, പ്രവൃത്തികൾ 7:30
    വാക്യങ്ങൾ
    പ്രവൃത്തികൾ 7:23അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി.
    പ്രവൃത്തികൾ 7:30നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടൎപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.
  • പല ന്യായാധിപന്മാരുടെ കാലത്തും ദേശം നാല്പതു സംവത്സരം സ്വസ്ഥമായിരുന്നുന്യായാ 3:11, ന്യായാ 5:31, ന്യായാ 8:28
    വാക്യങ്ങൾ
    ന്യായാ 3:11ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
    ന്യായാ 5:31യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂൎയ്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
    ന്യായാ 8:28എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
  • ഫെലിസ്ത്യർ നാല്പതു സംവത്സരം യിസ്രായേലിനെ ഭരിച്ചുന്യായാ 13:1
    വാക്യങ്ങൾ
    ന്യായാ 13:1യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു.
  • ഏലി നാല്പതു സംവത്സരം യിസ്രായേലിനു ന്യായാധിപനായിരുന്നു1 ശമു 4:18
    വാക്യങ്ങൾ
    1 ശമു 4:18അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ ആസനത്തിൽനിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
  • ശൗലിന്റെ കീഴിൽ നാല്പതു സംവത്സരം എന്നു പൗലൊസ് പറയുന്നുപ്രവൃത്തികൾ 13:21
    വാക്യങ്ങൾ
    പ്രവൃത്തികൾ 13:21അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവൎക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.
  • ദാവീദ് നാല്പതു സംവത്സരം വാണു: ഏഴു ഹെബ്രോനിലും മുപ്പത്തിമൂന്നു യെരൂശലേമിലും2 ശമു 5:4, 1 രാജാ 2:11
    വാക്യങ്ങൾ
    2 ശമു 5:4ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു.
    1 രാജാ 2:11ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു.
  • ശലോമോൻ നാല്പതു സംവത്സരം വാണു1 രാജാ 11:42
    വാക്യങ്ങൾ
    1 രാജാ 11:42ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
  • യോവാശ് യെരൂശലേമിൽ നാല്പതു സംവത്സരം വാണു2 രാജാ 12:1
    വാക്യങ്ങൾ
    2 രാജാ 12:1യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പതു സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.

നാല്പത് അടി

  • നാല്പതിൽ അധികം അടി അടിക്കരുതെന്നു ന്യായപ്രമാണംആവർത്തനം 25:3
    വാക്യങ്ങൾ
    ആവർത്തനം 25:3നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന്നു നിന്ദിതനായ്തീൎന്നേക്കാം.
  • പൗലൊസിന് അഞ്ചു പ്രാവശ്യം ഒന്നു കുറയ നാല്പത് അടി കിട്ടി2 കൊരി 11:24
    വാക്യങ്ങൾ
    2 കൊരി 11:24യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു;