പര്യവേക്ഷണം › വിഷയങ്ങൾ › ഏഴ് എന്ന സംഖ്യ
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ഏഴ് എന്ന സംഖ്യ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 49 ഭാഗങ്ങൾ, വരി വരിയായി.
ഏഴു ദിവസം
- ദൈവം ഏഴാം ദിവസം സ്വസ്ഥനായി; ആറു ദിവസം വേല, പിന്നെ ശബ്ബത്ത്ഉല്പ 2:3, പുറ 20:11, ആവർത്തനം 5:13–14
വാക്യങ്ങൾ
ഉല്പ 2:3താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
പുറ 20:11ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
ആവർത്തനം 5:13–14ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.
- നോഹ പെട്ടകത്തിൽ കടന്ന് ഏഴു ദിവസം കഴിഞ്ഞപ്പോൾ ജലപ്രളയം വന്നുഉല്പ 7:4, ഉല്പ 7:10
- പ്രാവിനെ വിടുന്നതിനിടയിൽ നോഹ ഏഴു ദിവസം കാത്തിരുന്നുഉല്പ 8:10, ഉല്പ 8:12
- യോസേഫ് അപ്പനെക്കുറിച്ച് ഏഴു ദിവസം വിലപിച്ചുഉല്പ 50:10
വാക്യങ്ങൾ
ഉല്പ 50:10അവർ യോൎദ്ദാന്നക്കരെയുള്ള ഗോരെൻ-ആതാദിൽ എത്തിയപ്പോൾ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
- ഇയ്യോബിന്റെ സ്നേഹിതന്മാർ ഏഴു ദിവസം മിണ്ടാതെ അവനോടുകൂടെ ഇരുന്നുഇയ്യോ 2:13
വാക്യങ്ങൾ
ഇയ്യോ 2:13അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.
- പെസഹയിൽ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പംപുറ 12:15
വാക്യങ്ങൾ
പുറ 12:15ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം.
- കൂടാരപ്പെരുന്നാളിൽ ഏഴു ദിവസം കൂടാരങ്ങളിൽലേവ്യ 23:34, ലേവ്യ 23:42
വാക്യങ്ങൾ
ലേവ്യ 23:34നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തിയ്യതിമുതൽ ഏഴു ദിവസം യഹോവെക്കു കൂടാരപ്പെരുനാൾ ആകുന്നു.
ലേവ്യ 23:42ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ
- പുരോഹിതന്മാരുടെ പ്രതിഷ്ഠയ്ക്ക് ഏഴു ദിവസം വേണ്ടിവന്നുപുറ 29:35
വാക്യങ്ങൾ
പുറ 29:35അങ്ങനെ ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാൎക്കും ചെയ്യേണം; ഏഴു ദിവസം അവൎക്കു കരപൂരണം ചെയ്യേണം.
- ഗില്ഗാലിൽ ശൗൽ ശമൂവേലിനായി ഏഴു ദിവസം കാത്തിരുന്നു1 ശമു 13:8
വാക്യങ്ങൾ
1 ശമു 13:8ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
- കീഴടങ്ങുംമുമ്പ് യാബേശുകാർ ഏഴു ദിവസത്തെ ഇട ചോദിച്ചു1 ശമു 11:3
വാക്യങ്ങൾ
1 ശമു 11:3യാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻതക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
- ശൗലിനെ അടക്കിയശേഷം യാബേശിലെ പുരുഷന്മാർ ഏഴു ദിവസം ഉപവസിച്ചു1 ശമു 31:13
വാക്യങ്ങൾ
1 ശമു 31:13അവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
- ശിംശോന്റെ കല്യാണവിരുന്നും കടങ്കഥയും ഏഴു ദിവസം നീണ്ടുന്യായാ 14:12, ന്യായാ 14:17
വാക്യങ്ങൾ
ന്യായാ 14:12ശിംശോൻ അവരോടു: ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
ന്യായാ 14:17വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു.
- അഹശ്വേരോശ് അരമനയുടെ ഉദ്യാനത്തിൽ ഏഴു ദിവസത്തെ വിരുന്നു കഴിച്ചുഎസ്ഥേ 1:5
വാക്യങ്ങൾ
എസ്ഥേ 1:5ആ നാളുകൾ കഴിഞ്ഞശേഷം രാജാവു ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു.
- പൗലൊസ് സോരിൽ ഏഴു ദിവസം താമസിച്ചുപ്രവൃത്തികൾ 21:4
വാക്യങ്ങൾ
പ്രവൃത്തികൾ 21:4ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാൎത്തു; അവർ പൌലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.
ഏഴു വർഷം
- യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവിച്ചു, പിന്നെ ഏഴു വർഷംകൂടെഉല്പ 29:20, ഉല്പ 29:27
വാക്യങ്ങൾ
ഉല്പ 29:20അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി.
ഉല്പ 29:27ഇവളുടെ ആഴ്ചവട്ടം നിവൎത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
- മിസ്രയീമിൽ ഏഴു വർഷം സുഭിക്ഷം, പിന്നെ ഏഴു വർഷം ക്ഷാമംഉല്പ 41:53–54
വാക്യങ്ങൾ
ഉല്പ 41:53–54മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.
- എലീശായുടെ കാലത്ത് ഏഴു വർഷത്തെ ക്ഷാമം2 രാജാ 8:1–2
വാക്യങ്ങൾ
2 രാജാ 8:1–2അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടു: നീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു. ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.
- ശലോമോൻ ഏഴു വർഷംകൊണ്ടു ദൈവാലയം പണിതു1 രാജാ 6:38
വാക്യങ്ങൾ
1 രാജാ 6:38പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീൎക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീൎത്തു.
- യോബേലിനുമുമ്പ് ഏഴു പ്രാവശ്യം ഏഴു സംവത്സരംലേവ്യ 25:8
വാക്യങ്ങൾ
ലേവ്യ 25:8പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.
ഏഴു പ്രാവശ്യവും ഏഴുകളും
- ലാമെക്ക്: കയീനുവേണ്ടി ഏഴിരട്ടി, ലാമെക്കിനുവേണ്ടി എഴുപത്തേഴിരട്ടി പകരംഉല്പ 4:24
വാക്യങ്ങൾ
ഉല്പ 4:24കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
- ശുദ്ധിയുള്ള ഓരോ മൃഗത്തിൽനിന്നും ഏഴേഴു ജോടി പെട്ടകത്തിലേക്ക്ഉല്പ 7:2
വാക്യങ്ങൾ
ഉല്പ 7:2ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും,
- അബ്രാഹാം അബീമേലെക്കിന് ഏഴു പെണ്ണാട്ടിൻകുട്ടികളെ കൊടുത്തുഉല്പ 21:28–30
വാക്യങ്ങൾ
ഉല്പ 21:28–30അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിൎത്തി. അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോടു: നീ വേറിട്ടു നിൎത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു. ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു.
- യാക്കോബ് ഏശാവിന്റെ മുമ്പിൽ ഏഴു പ്രാവശ്യം നിലംവരെ കുനിഞ്ഞുഉല്പ 33:3
വാക്യങ്ങൾ
ഉല്പ 33:3അവൻ അവൎക്കു മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.
- ഫറവോന്റെ സ്വപ്നം: ഏഴു പശുക്കളും ഏഴു കതിരുംഉല്പ 41:2–7
വാക്യങ്ങൾ
ഉല്പ 41:2–7അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു. മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണൎന്നു. അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു. അവയുടെ പിന്നാലെ നേൎത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേൎത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണൎന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.
- പുരോഹിതൻ രക്തവും എണ്ണയും ഏഴു പ്രാവശ്യം തളിച്ചുലേവ്യ 4:6, ലേവ്യ 14:16
വാക്യങ്ങൾ
ലേവ്യ 4:6പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.
ലേവ്യ 14:16പുരോഹിതൻ ഇടങ്കയ്യിൽ ഉള്ള എണ്ണയിൽ വലങ്കയ്യുടെ വിരൽ മുക്കി വിരൽകൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം.
- ബിലെയാം ഏഴു യാഗപീഠവും ഏഴു കാളയും ഏഴു ആട്ടുകൊറ്റനും ചോദിച്ചുസംഖ്യാ 23:1
വാക്യങ്ങൾ
സംഖ്യാ 23:1അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിൎത്തുക എന്നു പറഞ്ഞു.
- ഏഴു പുരോഹിതന്മാർ, ഏഴു കാഹളം, യെരീഹോവിനു ചുറ്റും ഏഴു പ്രാവശ്യംയോശുവ 6:4, യോശുവ 6:15–16
വാക്യങ്ങൾ
യോശുവ 6:4ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
യോശുവ 6:15–16ഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രാവശ്യംചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി. ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആൎപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു.
- ശിംശോന്റെ തലമുടിയുടെ ഏഴു ജടന്യായാ 16:13, ന്യായാ 16:19
വാക്യങ്ങൾ
ന്യായാ 16:13ദെലീലാ ശിംശോനോടു: ഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേൎത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു.
ന്യായാ 16:19അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,
- ഏലീയാവിന്റെ ബാല്യക്കാരൻ ഏഴു പ്രാവശ്യം കടലിലേക്കു നോക്കി1 രാജാ 18:43–44
വാക്യങ്ങൾ
1 രാജാ 18:43–44നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
- ശൂനേംകാരിയുടെ മകൻ ഏഴു പ്രാവശ്യം തുമ്മി2 രാജാ 4:35
വാക്യങ്ങൾ
2 രാജാ 4:35അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
- നയമാൻ യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിച്ചു2 രാജാ 5:10, 2 രാജാ 5:14
വാക്യങ്ങൾ
2 രാജാ 5:10എലീശാ ആളയച്ചു: നീ ചെന്നു യോൎദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
2 രാജാ 5:14അപ്പോൾ അവൻ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോൎദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായ്തീൎന്നു.
- നെബൂഖദ്നേസർ ചൂള ഏഴു മടങ്ങ് അധികം ചൂടാക്കിദാനീ 3:19
വാക്യങ്ങൾ
ദാനീ 3:19അപ്പോൾ നെബൂഖദ്നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതിൽ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാൻ അവൻ കല്പിച്ചു.
- അഹശ്വേരോശിന്റെ കൊട്ടാരത്തിൽ ഏഴു ഷണ്ഡന്മാരും ഏഴു പ്രഭുക്കന്മാരുംഎസ്ഥേ 1:10, എസ്ഥേ 1:14
വാക്യങ്ങൾ
എസ്ഥേ 1:10ഏഴാം ദിവസം വീഞ്ഞു കുടിച്ചു ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്രാജാവു: മെഹൂമാൻ, ബിസ്ഥാ, ഹൎബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കൎക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചു നില്ക്കുന്ന
എസ്ഥേ 1:14രാജ്യധൎമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവു:
- ഏഴു പ്രാവശ്യം മാത്രമല്ല, അതിലും വളരെ അധികം ക്ഷമിക്കുകമത്താ 18:21–22
വാക്യങ്ങൾ
മത്താ 18:21–22അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കൎത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
- ഏഴ് അപ്പം, ശേഷിച്ചത് ഏഴു കൊട്ട നിറച്ച്മത്താ 15:34–37
വാക്യങ്ങൾ
മത്താ 15:34–37നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു, ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു.
- യെരൂശലേമിലെ വിശ്വാസികളെ ശുശ്രൂഷിക്കാൻ ഏഴു പുരുഷന്മാരെ തിരഞ്ഞെടുക്കുന്നുപ്രവൃത്തികൾ 6:3
വാക്യങ്ങൾ
പ്രവൃത്തികൾ 6:3ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം.
- സ്കേവായുടെ ഏഴു പുത്രന്മാർപ്രവൃത്തികൾ 19:14
വാക്യങ്ങൾ
പ്രവൃത്തികൾ 19:14ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.