പര്യവേക്ഷണം › വിഷയങ്ങൾ › തലമുടിയും താടിയും
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ തലമുടിയും താടിയും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 36 ഭാഗങ്ങൾ, വരി വരിയായി.
- നിങ്ങളുടെ തലയിലെ രോമങ്ങൾപോലും എല്ലാം എണ്ണപ്പെട്ടിരിക്കുന്നുമത്താ 10:30, ലൂക്കൊ 12:7
വാക്യങ്ങൾ
മത്താ 10:30എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
ലൂക്കൊ 12:7നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
- ഒരു രോമമെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു കഴിയുകയില്ലമത്താ 5:36
വാക്യങ്ങൾ
മത്താ 5:36നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
- പൗലൊസ്: നീണ്ട മുടി പുരുഷന് അപമാനം, സ്ത്രീക്കു മാനം1 കൊരി 11:14–15
വാക്യങ്ങൾ
1 കൊരി 11:14–15പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
- മുടി പിന്നുന്നതിലല്ല സൗന്ദര്യം വരേണ്ടത്1 തിമൊ 2:9, 1 പത്രൊ 3:3
വാക്യങ്ങൾ
1 തിമൊ 2:9അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.
1 പത്രൊ 3:3നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
ന്യായപ്രമാണത്തിൽ
- തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം കളയരുത്ലേവ്യ 19:27
വാക്യങ്ങൾ
ലേവ്യ 19:27നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.
- പുരോഹിതന്മാർ തലയിൽ കഷണ്ടി ഉണ്ടാക്കരുത്; താടിയുടെ അറ്റം കളയരുത്ലേവ്യ 21:5
വാക്യങ്ങൾ
ലേവ്യ 21:5അവർ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുതു;
- മരിച്ചവനുവേണ്ടി നെറ്റി ക്ഷൗരം ചെയ്യരുത്ആവർത്തനം 14:1
വാക്യങ്ങൾ
ആവർത്തനം 14:1നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നുവേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്കു മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.
- തലമുടി കൊഴിഞ്ഞുപോയവൻ ഇപ്പോഴും ശുദ്ധൻലേവ്യ 13:40–41
വാക്യങ്ങൾ
ലേവ്യ 13:40–41തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ. തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.
- നാസീർവ്രതക്കാരൻ തലമുടി വളർത്തി, വ്രതം തീരുമ്പോൾ അതു ദഹിപ്പിച്ചുസംഖ്യാ 6:5, സംഖ്യാ 6:18
വാക്യങ്ങൾ
സംഖ്യാ 6:5നാസീൎവ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവെക്കു തന്നെത്താൻ സമൎപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളൎത്തേണം.
സംഖ്യാ 6:18പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടേണം;
ഉദാഹരണങ്ങൾ
- ഫറവോന്റെ അടുക്കൽ ചെല്ലുംമുമ്പേ യോസേഫ് ക്ഷൗരം ചെയ്തുഉല്പ 41:14
വാക്യങ്ങൾ
ഉല്പ 41:14ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
- ക്ഷൗരക്കത്തി ശിംശോന്റെ തലയിൽ തൊടരുതായിരുന്നുന്യായാ 13:5, ന്യായാ 16:17
വാക്യങ്ങൾ
ന്യായാ 13:5നീ ഗൎഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗൎഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
ന്യായാ 16:17ക്ഷൌരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗൎഭംമുതൽ ദൈവത്തിന്നു വ്രതസ്ഥൻ ആകുന്നു; ക്ഷൌരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.
- ദെലീലാ അവന്റെ തല ക്ഷൗരം ചെയ്യിച്ചു; പിന്നെ അവന്റെ തലമുടി വീണ്ടും വളർന്നുതുടങ്ങിന്യായാ 16:19, ന്യായാ 16:22
വാക്യങ്ങൾ
ന്യായാ 16:19അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,
ന്യായാ 16:22അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളൎന്നുതുടങ്ങി.
- ഭ്രാന്തു നടിച്ച് ദാവീദ് താടിയിൽ തുപ്പൽ ഒലിപ്പിച്ചു1 ശമു 21:13
വാക്യങ്ങൾ
1 ശമു 21:13അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരെച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
- ഹാനൂൻ ദാവീദിന്റെ ദൂതന്മാരുടെ താടി പാതി ക്ഷൗരം ചെയ്യിച്ചു2 ശമു 10:4
വാക്യങ്ങൾ
2 ശമു 10:4അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു.
- ദാവീദ്: താടി വളരുവോളം യെരീഹോവിൽ താമസിക്കുക2 ശമു 10:5
വാക്യങ്ങൾ
2 ശമു 10:5ദാവീദ്രാജാവു ഇതു അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പിൻ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.
- അബ്ശാലോമിന്റെ വാർഷിക മുടിവെട്ടലിൽ മുടിക്ക് ഇരുനൂറു ശേക്കെൽ തൂക്കം2 ശമു 14:26
വാക്യങ്ങൾ
2 ശമു 14:26അവൻ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെൽ കാണും.
- ദാവീദ് പോയിരുന്ന കാലമെല്ലാം മെഫീബോശെത്ത് മീശ വെട്ടിയില്ല2 ശമു 19:24
വാക്യങ്ങൾ
2 ശമു 19:24ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവു പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
- യോവാബ് ചുംബിക്കാനെന്നപോലെ അമാസയുടെ താടിക്കു പിടിച്ചു2 ശമു 20:9
വാക്യങ്ങൾ
2 ശമു 20:9യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
- ഏലീയാവ് രോമവസ്ത്രം ധരിച്ച്, അരയ്ക്കു തോൽവാറു കെട്ടിയവനായിരുന്നു2 രാജാ 1:8
വാക്യങ്ങൾ
2 രാജാ 1:8അവൻ രോമവസ്ത്രം ധരിച്ചു അരെക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്നു അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവൻ പറഞ്ഞു.
- ബാലന്മാർ എലീശായെ പരിഹസിച്ചു: “മൊട്ടത്തലയാ, കയറി വാ”2 രാജാ 2:23
വാക്യങ്ങൾ
2 രാജാ 2:23പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
- അഹരോന്റെ താടിയിലേക്ക് ഒഴുകുന്ന വിശേഷതൈലംസങ്കീ 133:2
വാക്യങ്ങൾ
സങ്കീ 133:2അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
- ഇയ്യോബ് ദുഃഖത്തിൽ തല ക്ഷൗരം ചെയ്തുഇയ്യോ 1:20
വാക്യങ്ങൾ
ഇയ്യോ 1:20അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:
- എസ്രാ ഭ്രമിച്ചുപോയി തലയിലെയും താടിയിലെയും രോമം പറിച്ചുഎസ്രാ 9:3
വാക്യങ്ങൾ
എസ്രാ 9:3ഈ വൎത്തമാനം കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചുപറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.
- താടി ക്ഷൗരം ചെയ്ത എൺപതു വിലാപക്കാർ യഹോവയുടെ ആലയത്തിലേക്കു വന്നുയിരെ 41:5
വാക്യങ്ങൾ
യിരെ 41:5ശെഖേമിൽനിന്നും ശീലോവിൽനിന്നും ശമൎയ്യയിൽനിന്നും എണ്പതു പുരുഷന്മാർ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.
- നെബൂഖദ്നേസരിന്റെ തലമുടി കഴുകന്റെ തൂവൽപോലെ വളർന്നുദാനീ 4:33
വാക്യങ്ങൾ
ദാനീ 4:33ഉടൻ തന്നേ ആ വാക്കു നെബൂഖദ്നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
- ഒരു സ്ത്രീ തന്റെ തലമുടികൊണ്ട് യേശുവിന്റെ പാദങ്ങൾ തുടച്ചുലൂക്കൊ 7:38, യോഹന്നാൻ 12:3
വാക്യങ്ങൾ
ലൂക്കൊ 7:38പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീൎകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.
യോഹന്നാൻ 12:3അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവൎത്തി; തൈലത്തിന്റെ സൌരഭ്യംകൊണ്ടു വീടു നിറഞ്ഞു.
- ഒരു നേർച്ചയ്ക്കായി പൗലൊസ് കെംക്രയയിൽവെച്ചു തല ക്ഷൗരം ചെയ്യിച്ചുപ്രവൃത്തികൾ 18:18
വാക്യങ്ങൾ
പ്രവൃത്തികൾ 18:18പൌലൊസ് പിന്നെയും കുറെനാൾ പാൎത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേൎച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു
വിലാപത്തിൽ
- വിലാപത്തിന്റെ അടയാളമായി ക്ഷൗരം ചെയ്ത തലയും കത്രിച്ച താടിയുംയെശ 15:2, യിരെ 48:37, മീഖാ 1:16
വാക്യങ്ങൾ
യെശ 15:2ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.
യിരെ 48:37എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.
മീഖാ 1:16നിന്റെ ഓമനക്കുഞ്ഞുകൾനിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.