Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › വഴികൾ

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ വഴികൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 15 ഭാഗങ്ങൾ, വരി വരിയായി.

  • എദോമിലൂടെ രാജപാതയിൽകൂടി മാത്രം പോകാമെന്ന് യിസ്രായേൽ അപേക്ഷിച്ചുസംഖ്യാ 20:17–19
    വാക്യങ്ങൾ
    സംഖ്യാ 20:17–19ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയില്കൂടി തന്നേ നടക്കും; നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടു: നീ എന്റെ നാട്ടില്കൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു. അതിന്നു യിസ്രായേൽമക്കൾ അവനോടു: ഞങ്ങൾ പെരുവഴിയില്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാല്നടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.
  • അമോര്യരുടെ രാജാവായ സീഹോനോടും അതേ അപേക്ഷസംഖ്യാ 21:22, ആവർത്തനം 2:27
    വാക്യങ്ങൾ
    സംഖ്യാ 21:22ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങൾ നിന്റെ അതിർ കഴിയുംവരെ രാജപാതയിൽകൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
    ആവർത്തനം 2:27ഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും.
  • സങ്കേതനഗരങ്ങളിലേക്കു വഴികൾ ഉണ്ടാക്കിയിരുന്നുആവർത്തനം 19:3
    വാക്യങ്ങൾ
    ആവർത്തനം 19:3ആരെങ്കിലും കുലചെയ്തുപോയാൽ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;
  • എഫ്രാത്തിലേക്കുള്ള വഴിയിൽ റാഹേലിനെ അടക്കം ചെയ്തുഉല്പ 35:19
    വാക്യങ്ങൾ
    ഉല്പ 35:19റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു.
  • യോശുവ ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴി ശത്രുക്കളെ പിന്തുടർന്നുയോശുവ 10:10
    വാക്യങ്ങൾ
    യോശുവ 10:10യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
  • ശംഗരിന്റെ കാലത്തു പെരുവഴികൾ ശൂന്യമായിരുന്നുന്യായാ 5:6
    വാക്യങ്ങൾ
    ന്യായാ 5:6അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു.
  • ബേഥേലിൽനിന്നു ശെഖേമിലേക്കുള്ള പെരുവഴിക്കു കിഴക്ക് ശീലോന്യായാ 21:19
    വാക്യങ്ങൾ
    ന്യായാ 21:19അപ്പോൾ അവർ: ബേഥേലിന്നു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.
  • പശുക്കൾ പെട്ടകം വലിച്ചുകൊണ്ടു ബേത്ത്-ശേമെശിലേക്കുള്ള വഴിയിൽ നേരെ പോയി1 ശമു 6:12
    വാക്യങ്ങൾ
    1 ശമു 6:12ആ പശുക്കൾ നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി: അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു.
  • നീർപാത്തിക്കരികെ അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയെശ 7:3
    വാക്യങ്ങൾ
    യെശ 7:3അപ്പോൾ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാൻ ചെന്നു അവനോടു പറയേണ്ടതു:
  • യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോയ ഒരു മനുഷ്യൻ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടുലൂക്കൊ 10:30–31
    വാക്യങ്ങൾ
    ലൂക്കൊ 10:30–31യേശു ഉത്തരം പറഞ്ഞതു: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അൎദ്ധപ്രാണനായി വിട്ടേച്ചു പോയി. ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
  • യെരീഹോവിൽനിന്നുള്ള വഴിയരികെ ബർത്തിമായി ഇരുന്നുമർക്കൊ 10:46
    വാക്യങ്ങൾ
    മർക്കൊ 10:46അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബൎത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
  • യെരൂശലേമിൽനിന്ന് ഏകദേശം ഏഴു മൈൽ ദൂരത്തുള്ള എമ്മവുസ്സ്ലൂക്കൊ 24:13
    വാക്യങ്ങൾ
    ലൂക്കൊ 24:13അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ
  • യെരൂശലേമിൽനിന്നു ഗസ്സയിലേക്കുള്ള മരുഭൂമിവഴിപ്രവൃത്തികൾ 8:26
    വാക്യങ്ങൾ
    പ്രവൃത്തികൾ 8:26അനന്തരം കൎത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിൎജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
  • ഗലീലയിലേക്കുള്ള വഴിയിൽ യേശുവിനു ശമര്യയിലൂടെ കടന്നുപോകേണ്ടിയിരുന്നുയോഹന്നാൻ 4:3–5
    വാക്യങ്ങൾ
    യോഹന്നാൻ 4:3–5അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവൻ ശമൎയ്യയിൽ കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നോരു ശമൎയ്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.