Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › ജനസംഖ്യാകണക്കെടുപ്പുകൾ

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ ജനസംഖ്യാകണക്കെടുപ്പുകൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 21 ഭാഗങ്ങൾ, വരി വരിയായി.

മരുഭൂമിയിൽ

  • യുദ്ധത്തിനു പ്രാപ്തരായ ഇരുപതു വയസ്സും അതിനു മേലുമുള്ള എല്ലാ പുരുഷന്മാരെയും എണ്ണിസംഖ്യാ 1:2–3
    വാക്യങ്ങൾ
    സംഖ്യാ 1:2–3നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാൎത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം. നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
  • എണ്ണപ്പെട്ട ഓരോരുത്തനും, ധനവാനും ദരിദ്രനും ഒരുപോലെ, അര ശേക്കെൽ കൊടുത്തുപുറ 30:13–15, പുറ 38:26
    വാക്യങ്ങൾ
    പുറ 30:13–15എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവെക്കു വഴിപാടു ആയിരിക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊടുക്കേണം. നിങ്ങളുടെ ജിവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവെക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുതു; ദരിദ്രൻ കുറെച്ചു കൊടുക്കയും അരുതു.
    പുറ 38:26ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാൎത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന്നു ഓരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
  • ഒന്നാമത്തെ എണ്ണം: 603,550സംഖ്യാ 1:46
    വാക്യങ്ങൾ
    സംഖ്യാ 1:46എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേർ ആയിരുന്നു.
  • ലേവ്യരെ മറ്റു ഗോത്രങ്ങളോടുകൂടെ എണ്ണിയില്ലസംഖ്യാ 1:47–49
    വാക്യങ്ങൾ
    സംഖ്യാ 1:47–49ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. ലേവിഗോത്രത്തെ മാത്രം എണ്ണരുതു; യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
  • ഒരു മാസവും അതിനു മേലും പ്രായമുള്ള ലേവ്യപുരുഷന്മാർ: 22,000സംഖ്യാ 3:39
    വാക്യങ്ങൾ
    സംഖ്യാ 3:39മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ.
  • യോർദ്ദാന്നരികെ രണ്ടാമത്തെ എണ്ണം: 601,730സംഖ്യാ 26:2, സംഖ്യാ 26:51
    വാക്യങ്ങൾ
    സംഖ്യാ 26:2യിസ്രായേൽമക്കളുടെ സൎവ്വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നുപ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു.
    സംഖ്യാ 26:51യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതുപേർ.
  • ആദ്യം എണ്ണപ്പെട്ടവരിൽ കാലേബും യോശുവയും അല്ലാതെ ആരും ശേഷിച്ചില്ലസംഖ്യാ 26:64–65
    വാക്യങ്ങൾ
    സംഖ്യാ 26:64–65എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

ദാവീദിന്റെ കണക്കെടുപ്പ്

  • കണക്കെടുപ്പിന് ഒമ്പതു മാസവും ഇരുപതു ദിവസവും വേണ്ടിവന്നു2 ശമു 24:8
    വാക്യങ്ങൾ
    2 ശമു 24:8ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.
  • ശമൂവേൽ പുസ്തകം: യിസ്രായേലിൽ 800,000, യെഹൂദയിൽ 500,0002 ശമു 24:9
    വാക്യങ്ങൾ
    2 ശമു 24:9യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
  • ദിനവൃത്താന്തം: യിസ്രായേലിൽ 1,100,000, യെഹൂദയിൽ 470,0001 ദിന 21:5
    വാക്യങ്ങൾ
    1 ദിന 21:5യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേർ. യെഹൂദയിൽ ആയുധപാണികൾ നാലുലക്ഷത്തെഴുപതിനായിരം പേർ.
  • യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല1 ദിന 21:6
    വാക്യങ്ങൾ
    1 ദിന 21:6എന്നാൽ രാജാവിന്റെ കല്പന യോവാബിന്നു വെറുപ്പായിരുന്നതുകൊണ്ടു അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.
  • എണ്ണിക്കഴിഞ്ഞപ്പോൾ ദാവീദിന്റെ മനസ്സാക്ഷി അവനെ കുത്തി2 ശമു 24:10
    വാക്യങ്ങൾ
    2 ശമു 24:10എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോടു: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
  • ആ എണ്ണം ദാവീദ്‌രാജാവിന്റെ വൃത്താന്തപുസ്തകത്തിൽ ചേർത്തില്ല1 ദിന 27:24
    വാക്യങ്ങൾ
    1 ദിന 27:24സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീൎത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേൎത്തിട്ടുമില്ല.

മറ്റു കണക്കെടുപ്പുകൾ

  • മുപ്പതു വയസ്സും അതിനു മേലുമുള്ള ലേവ്യർ: 38,0001 ദിന 23:3
    വാക്യങ്ങൾ
    1 ദിന 23:3ലേവ്യരിൽ മുപ്പതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു.
  • ശലോമോൻ ദേശത്തുള്ള 153,600 പരദേശികളെ എണ്ണി2 ദിന 2:17
    വാക്യങ്ങൾ
    2 ദിന 2:17അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേർ എന്നു കണ്ടു.
  • മടങ്ങിവന്ന പ്രവാസികൾ 42,360 പേർഎസ്രാ 2:64
    വാക്യങ്ങൾ
    എസ്രാ 2:64സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു.
  • ഔഗുസ്തൊസ് കണക്കെടുപ്പിനു കല്പിച്ചു; കുറേന്യൊസ് സുറിയയിൽ ദേശാധിപതിയായിരുന്നുലൂക്കൊ 2:1–2
    വാക്യങ്ങൾ
    ലൂക്കൊ 2:1–2ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാൎത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാൎത്തൽ ഉണ്ടായി.
  • പേർ ചാർത്താൻ യോസേഫും മറിയയും ബേത്ത്ലേഹെമിലേക്കു പോയിലൂക്കൊ 2:3–5
    വാക്യങ്ങൾ
    ലൂക്കൊ 2:3–5എല്ലാവരും ചാൎത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗൎഭിണിയായ ഭാൎയ്യയോടും കൂടെ ചാൎത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
  • ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്ത് എഴുന്നേറ്റുപ്രവൃത്തികൾ 5:37
    വാക്യങ്ങൾ
    പ്രവൃത്തികൾ 5:37അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാൎത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.