Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › തേൻ

അതിശയകരമായ വിശദാംശങ്ങൾ

ബൈബിളിൽ തേൻ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 22 ഭാഗങ്ങൾ, വരി വരിയായി.

  • പാലും തേനും ഒഴുകുന്ന ദേശംപുറ 3:8, ലേവ്യ 20:24
    വാക്യങ്ങൾ
    പുറ 3:8അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തു നിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോൎയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
    ലേവ്യ 20:24നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ അതിനെ നിങ്ങൾക്കു തരും; ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  • ഒലിവെണ്ണയും തേനുമുള്ള ദേശംആവർത്തനം 8:8
    വാക്യങ്ങൾ
    ആവർത്തനം 8:8കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
  • മന്നയ്ക്കു തേൻ ചേർത്ത ദോശയുടെ രുചിയായിരുന്നുപുറ 16:31
    വാക്യങ്ങൾ
    പുറ 16:31യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.
  • തേൻ യാഗമായി ദഹിപ്പിക്കരുതായിരുന്നുലേവ്യ 2:11
    വാക്യങ്ങൾ
    ലേവ്യ 2:11നിങ്ങൾ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.
  • പാറയിൽനിന്നു തേൻആവർത്തനം 32:13, സങ്കീ 81:16
    വാക്യങ്ങൾ
    ആവർത്തനം 32:13അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നു തേനും തീക്കല്ലിൽനിന്നു എണ്ണയും കുടിപ്പിച്ചു.
    സങ്കീ 81:16അവൻ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു.

കഥകളിൽ

  • യാക്കോബ് മിസ്രയീമിലേക്കു സമ്മാനമായി അല്പം തേൻ കൊടുത്തയച്ചുഉല്പ 43:11
    വാക്യങ്ങൾ
    ഉല്പ 43:11അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‌വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ.
  • ശിംശോൻ സിംഹത്തിന്റെ ഉടലിൽനിന്നുള്ള തേൻ തിന്നുന്യായാ 14:8–9
    വാക്യങ്ങൾ
    ന്യായാ 14:8–9കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. അതു അവൻ കയ്യിൽ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവൎക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്നു എടുത്തു എന്നു അവൻ അവരോടു പറഞ്ഞില്ല.
  • ശൗലിന്റെ ശപഥത്തിനു വിരോധമായി യോനാഥാൻ വനത്തിൽവെച്ചു തേൻ രുചിച്ചു1 ശമു 14:25–27, 1 ശമു 14:43
    വാക്യങ്ങൾ
    1 ശമു 14:25–27ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേൻ ഉണ്ടായിരുന്നു. ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
    1 ശമു 14:43ശൌൽ യോനാഥാനോടു: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോടു: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.
  • അല്പം തേൻ രുചിച്ചപ്പോൾ അവന്റെ കണ്ണു തെളിഞ്ഞു1 ശമു 14:29
    വാക്യങ്ങൾ
    1 ശമു 14:29അതിന്നു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
  • യൊരോബെയാമിന്റെ ഭാര്യ ഒരു ഭരണി തേനുമായി പ്രവാചകന്റെ അടുക്കൽ പോയി1 രാജാ 14:3
    വാക്യങ്ങൾ
    1 രാജാ 14:3നിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാൎയ്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.
  • യെഹൂദാ സോരുമായി തേൻ വ്യാപാരം ചെയ്തുയെഹെ 27:17
    വാക്യങ്ങൾ
    യെഹെ 27:17യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
  • യോഹന്നാൻ വെട്ടുക്കിളിയും കാട്ടുതേനും തിന്നുമത്താ 3:4
    വാക്യങ്ങൾ
    മത്താ 3:4യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

മൊഴികൾ

  • മകനേ, തേൻ തിന്നുക; അതു നല്ലതല്ലോസദൃ 24:13
    വാക്യങ്ങൾ
    സദൃ 24:13മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.
  • തേൻ കണ്ടെത്തിയാൽ ആവശ്യത്തിനു മാത്രം തിന്നുകസദൃ 25:16, സദൃ 25:27
    വാക്യങ്ങൾ
    സദൃ 25:16നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛൎദ്ദിപ്പാൻ ഇടവരരുതു.
    സദൃ 25:27തേൻ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളതു ആരായുന്നതോ മഹത്വം.
  • തൃപ്തനായവനു തേൻകട്ടയും വെറുപ്പ്; വിശക്കുന്നവനു കയ്പുള്ളതും മധുരംസദൃ 27:7
    വാക്യങ്ങൾ
    സദൃ 27:7തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.
  • തേൻകട്ടയിലെ തേനിനെക്കാൾ മധുരംസങ്കീ 19:10
    വാക്യങ്ങൾ
    സങ്കീ 19:10അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
  • മണവാട്ടിയേ, നിന്റെ അധരങ്ങൾ തേൻകട്ടപോലെ മധുരം പൊഴിക്കുന്നുഉത്ത 4:11
    വാക്യങ്ങൾ
    ഉത്ത 4:11അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.