പര്യവേക്ഷണം › വിഷയങ്ങൾ › ഹിമം
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ഹിമം
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 17 ഭാഗങ്ങൾ, വരി വരിയായി.
- ഹിമമുള്ള ഒരു ദിവസം ബെനായാവ് ഒരു കുഴിയിൽവെച്ച് ഒരു സിംഹത്തെ കൊന്നു2 ശമു 23:20
വാക്യങ്ങൾ
2 ശമു 23:20കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീൎയ്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
- ലെബാനോനിലെ ഹിമം എപ്പോഴെങ്കിലും അതിന്റെ ചരിവുകളെ വിട്ടുപോകുമോ?യിരെ 18:14
വാക്യങ്ങൾ
യിരെ 18:14ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
- മഞ്ഞുകട്ടയും ഉരുകുന്ന ഹിമവുംകൊണ്ടു കലങ്ങിയ തോടുകൾഇയ്യോ 6:16
വാക്യങ്ങൾ
ഇയ്യോ 6:16നീൎക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
- ദൈവം ഹിമത്തോട്: “ഭൂമിയിൽ പെയ്യുക”ഇയ്യോ 37:6
വാക്യങ്ങൾ
ഇയ്യോ 37:6അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
- ഹിമത്തിന്റെ ഭണ്ഡാരങ്ങളിൽ നീ കടന്നിട്ടുണ്ടോ?ഇയ്യോ 38:22
വാക്യങ്ങൾ
ഇയ്യോ 38:22നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
- അവൻ ഹിമത്തെ ആട്ടുരോമംപോലെ പൊഴിക്കുന്നുസങ്കീ 147:16
വാക്യങ്ങൾ
സങ്കീ 147:16അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
- മഴയും ഹിമവും ഭൂമിയെ നനച്ചു മുളപ്പിക്കുന്നുയെശ 55:10
വാക്യങ്ങൾ
യെശ 55:10മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ
- സല്മോനിൽ ഹിമം പെയ്യുന്നതുപോലെസങ്കീ 68:14
വാക്യങ്ങൾ
സങ്കീ 68:14സൎവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
സദൃശവാക്യങ്ങളിലെ മൊഴികൾ
- വിശ്വസ്തനായ ദൂതൻ കൊയ്ത്തുകാലത്തെ ഹിമത്തിന്റെ തണുപ്പുപോലെസദൃ 25:13
വാക്യങ്ങൾ
സദൃ 25:13വിശ്വസ്തനായ ദൂതൻ തന്നേ അയക്കുന്നവൎക്കു കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
- വേനൽക്കാലത്തു ഹിമംപോലെ, മൂഢനു മാനം യോഗ്യമല്ലസദൃ 26:1
വാക്യങ്ങൾ
സദൃ 26:1വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
- ഹിമം പെയ്യുമ്പോൾ അവൾക്കു ഭയമില്ല; അവളുടെ വീട്ടുകാർ കടുഞ്ചുവപ്പു ധരിച്ചിരിക്കുന്നുസദൃ 31:21
വാക്യങ്ങൾ
സദൃ 31:21തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവൎക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
ഹിമംപോലെ വെളുത്ത
- മോശെയുടെ കൈ, മിര്യാം, ഗേഹസി: ഹിമംപോലെ വെളുത്ത കുഷ്ഠംപുറ 4:6, സംഖ്യാ 12:10, 2 രാജാ 5:27
വാക്യങ്ങൾ
പുറ 4:6യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാൎവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാൎവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.
സംഖ്യാ 12:10മേഘവും കൂടാരത്തിന്മേൽനിന്നു നീങ്ങിപ്പോയി. മിൎയ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിൎയ്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്നു കണ്ടു.
2 രാജാ 5:27ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
- ഇയ്യോബ്: ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലുംഇയ്യോ 9:30
വാക്യങ്ങൾ
ഇയ്യോ 9:30ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
- ദാവീദിന്റെ പ്രാർത്ഥന: എന്നെ കഴുകേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കുംസങ്കീ 51:7
വാക്യങ്ങൾ
സങ്കീ 51:7ഞാൻ നിൎമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
- കല്ലറയ്ക്കലെ ദൂതൻ: ഹിമംപോലെ വെളുത്ത വസ്ത്രംമത്താ 28:3
വാക്യങ്ങൾ
മത്താ 28:3അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.