പര്യവേക്ഷണം › വിഷയങ്ങൾ › ഗോപുരങ്ങളും കാവൽഗോപുരങ്ങളും
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ഗോപുരങ്ങളും കാവൽഗോപുരങ്ങളും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 30 ഭാഗങ്ങൾ, വരി വരിയായി.
- ബാബേലിൽ: ആകാശത്തോളം എത്തുന്ന ഗോപുരമുള്ള ഒരു പട്ടണംഉല്പ 11:4
വാക്യങ്ങൾ
ഉല്പ 11:4വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു.
- പട്ടണവും ഗോപുരവും കാണ്മാൻ യഹോവ ഇറങ്ങിവന്നുഉല്പ 11:5
വാക്യങ്ങൾ
ഉല്പ 11:5മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു.
- അവർ പട്ടണം പണിയുന്നതു നിർത്തി; അതിനു ബാബേൽ എന്നു പേരായിഉല്പ 11:8–9
വാക്യങ്ങൾ
ഉല്പ 11:8–9അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. സൎവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
- യാക്കോബ് ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചുഉല്പ 35:21
വാക്യങ്ങൾ
ഉല്പ 35:21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.
യുദ്ധത്തിലെ ഗോപുരങ്ങൾ
- ഗിദെയോൻ പെനൂവേലിലെ ഗോപുരത്തെ ഭീഷണിപ്പെടുത്തി, പിന്നെ അത് ഇടിച്ചുകളഞ്ഞുന്യായാ 8:9, ന്യായാ 8:17
വാക്യങ്ങൾ
ന്യായാ 8:9അവൻ പെനൂവേൽനിവാസികളോടു: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.
ന്യായാ 8:17അവൻ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.
- അബീമേലെക്ക് ശെഖേംഗോപുരം ചുട്ടെരിച്ചപ്പോൾ ഏകദേശം ആയിരം പേർ മരിച്ചുന്യായാ 9:46, ന്യായാ 9:49
വാക്യങ്ങൾ
ന്യായാ 9:46ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
ന്യായാ 9:49പടജ്ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരംപേർ മരിച്ചുപോയി.
- തേബെസിൽ ജനം ഉറപ്പുള്ള ഒരു ഗോപുരത്തിൽ കയറി വാതിൽ അടച്ചുന്യായാ 9:50–52
വാക്യങ്ങൾ
ന്യായാ 9:50–52അനന്തരം അബീമേലെക്ക് തേബെസിലേക്കു ചെന്നു തേബെസിന്നു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു. പട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവർ ഒക്കെയും ഓടിക്കടന്നു വാതിൽ അടെച്ചു ഗോപുരത്തിന്റെ മുകളിൽ കയറി. അബീമേലെക്ക് ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുരവാതിലിന്നടുത്തുചെന്നു.
- അതിന്റെ മുകളിൽനിന്ന് ഒരു സ്ത്രീ അബീമേലെക്കിന്റെ മേൽ തിരികല്ല് ഇട്ടുന്യായാ 9:53
വാക്യങ്ങൾ
ന്യായാ 9:53അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ടു അവന്റെ തലയോടു തകൎത്തുകളഞ്ഞു.
- യിസ്രെയേലിലെ ഗോപുരത്തിൽ നിന്നിരുന്ന കാവൽക്കാരൻ യേഹൂവിന്റെ കൂട്ടം വരുന്നതു കണ്ടു2 രാജാ 9:17
വാക്യങ്ങൾ
2 രാജാ 9:17യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടു: ഞാൻ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവൻ ചെന്നു: സമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
- “കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ”2 രാജാ 17:9, 2 രാജാ 18:8
വാക്യങ്ങൾ
2 രാജാ 17:9യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി കൊള്ളരുതാത്ത കാൎയ്യങ്ങളെ രഹസ്യമായി ചെയ്തു കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു.
2 രാജാ 18:8അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
ഗോപുരങ്ങൾ പണിത രാജാക്കന്മാർ
- ആസാ: മതിലും ഗോപുരങ്ങളും കതകുകളും അന്താഴങ്ങളുമുള്ള പട്ടണങ്ങൾ2 ദിന 14:7
വാക്യങ്ങൾ
2 ദിന 14:7അവൻ യെഹൂദ്യരോടു: നാം ഈ പട്ടണങ്ങളെ പണിതു അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതുതീൎത്തു.
- ഉസ്സീയാവ് യെരൂശലേമിന്റെ പടിവാതിലുകളിലും മരുഭൂമിയിലും ഗോപുരങ്ങൾ പണിതു2 ദിന 26:9–10
വാക്യങ്ങൾ
2 ദിന 26:9–10ഉസ്സീയാവു യെരൂശലേമിൽ കോൺവാതില്ക്കലും താഴ്വരവാതില്ക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു. അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കൎമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
- ഉസ്സീയാവിന്റെ യന്ത്രങ്ങൾ ഗോപുരങ്ങളിൽനിന്ന് അമ്പും വലിയ കല്ലും എറിഞ്ഞു2 ദിന 26:15
വാക്യങ്ങൾ
2 ദിന 26:15അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൌശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീൎപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
- യോഥാം വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു2 ദിന 27:4
വാക്യങ്ങൾ
2 ദിന 27:4അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.
- ഹിസ്കീയാവ് ഇടിഞ്ഞ മതിൽ പുതുക്കിപ്പണിത് അതിന്മേൽ ഗോപുരങ്ങൾ ഉയർത്തി2 ദിന 32:5
വാക്യങ്ങൾ
2 ദിന 32:5അവൻ ധൈൎയ്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.
യെരൂശലേമിലെ ഗോപുരങ്ങൾ
- ഹമ്മേയാഗോപുരവും ഹനനയേൽഗോപുരവുംനെഹെ 3:1, നെഹെ 12:39
വാക്യങ്ങൾ
നെഹെ 3:1അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിൻ വാതിൽ പണിതു: അവർ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.
നെഹെ 12:39പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്നു ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതില്ക്കൽ നിന്നു.
- ചൂളകളുടെ ഗോപുരംനെഹെ 3:11, നെഹെ 12:38
വാക്യങ്ങൾ
നെഹെ 3:11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീൎത്തു.
നെഹെ 12:38സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവൎക്കു എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതിൽവരെയും എഫ്രയീംവാതിലിന്നപ്പുറം
- ഓഫേലിന്റെ മതിലിന്നരികെ കവിഞ്ഞുനിൽക്കുന്ന വലിയ ഗോപുരംനെഹെ 3:25–27
വാക്യങ്ങൾ
നെഹെ 3:25–27ഊസായിയുടെ മകൻ പാലാൽ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേൎന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീൎത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവു അറ്റകുറ്റം തീൎത്തു. ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീൎവ്വാതിലിന്നെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാൎത്തുവന്നു. അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീൎത്തു.
- ശീലോഹാമിലെ ഗോപുരം വീണപ്പോൾ പതിനെട്ടുപേർ മരിച്ചുലൂക്കൊ 13:4
വാക്യങ്ങൾ
ലൂക്കൊ 13:4അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാൎക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
മുന്തിരിത്തോട്ടങ്ങളും മൊഴികളും
- മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ഒരു ഗോപുരം പണിത് ഒരു ചക്കു കുഴിക്കുന്നുയെശ 5:2, മത്താ 21:33
വാക്യങ്ങൾ
യെശ 5:2അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.
മത്താ 21:33മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
- യേശു: ഗോപുരം പണിയുംമുമ്പേ ചെലവു കണക്കുകൂട്ടുകലൂക്കൊ 14:28–30
വാക്യങ്ങൾ
ലൂക്കൊ 14:28–30നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീൎപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീൎപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീൎപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.
- ഒരു കാവൽക്കാരൻ: ദിവസംതോറും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നുയെശ 21:8
വാക്യങ്ങൾ
യെശ 21:8അവൻ ഒരു സിംഹംപോലെ അലറി: കൎത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
- ഉത്തമഗീതം: നിന്റെ കഴുത്തു ദാവീദിൻ ഗോപുരത്തോടു ഒക്കുംഉത്ത 4:4, ഉത്ത 7:5
വാക്യങ്ങൾ
ഉത്ത 4:4നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.
ഉത്ത 7:5നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീംവാതില്ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.