പര്യവേക്ഷണം › വിഷയങ്ങൾ › ഭൂകമ്പങ്ങൾ
അതിശയകരമായ വിശദാംശങ്ങൾ
ബൈബിളിൽ ഭൂകമ്പങ്ങൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 15 ഭാഗങ്ങൾ, വരി വരിയായി.
- ഭൂമി കുലുങ്ങുന്നതിനെയും പർവ്വതങ്ങൾ വിറയ്ക്കുന്നതിനെയും കുറിച്ചു സങ്കീർത്തനങ്ങൾ പറയുന്നുസങ്കീ 18:7, സങ്കീ 46:2–3, സങ്കീ 104:32
വാക്യങ്ങൾ
സങ്കീ 18:7ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
സങ്കീ 46:2–3അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പൎവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പൎവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
സങ്കീ 104:32അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
ഉദാഹരണങ്ങൾ
- സീനായിപർവ്വതം മുഴുവനും അത്യന്തം കുലുങ്ങിപുറ 19:18, സങ്കീ 68:8
വാക്യങ്ങൾ
പുറ 19:18യഹോവ തീയിൽ സീനായി പൎവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പൎവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
സങ്കീ 68:8ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
- കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കീഴിൽ ഭൂമി പിളർന്നുസംഖ്യാ 16:31–32
വാക്യങ്ങൾ
സംഖ്യാ 16:31–32അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീൎന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളൎന്നു. ഭൂമി വായ് തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേൎന്നിട്ടുള്ള എല്ലാവരെയും അവരുടെ സൎവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
- യോനാഥാന്റെ ആക്രമണത്തിനുശേഷം ഫെലിസ്ത്യപാളയത്തിൽ ഭൂമി കുലുങ്ങി1 ശമു 14:15
വാക്യങ്ങൾ
1 ശമു 14:15പാളയത്തിലും പോൎക്കളത്തിലും സൎവ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവൎച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
- ഹോരേബിൽ ഏലീയാവ്: കാറ്റ്, ഭൂകമ്പം, തീ, പിന്നെ ഒരു മൃദുസ്വരം1 രാജാ 19:11–12
വാക്യങ്ങൾ
1 രാജാ 19:11–12നീ പുറത്തു വന്നു പൎവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക എന്നു അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പിൽ പൎവ്വതങ്ങളെ കീറി പാറകളെ തകൎത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു. ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.
- ഉസ്സീയാവിന്റെ കാലത്തു ഭൂകമ്പത്തിനു രണ്ടു സംവത്സരം മുമ്പ് ആമോസ് സംസാരിച്ചുആമോ 1:1
വാക്യങ്ങൾ
ആമോ 1:1തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദൎശിച്ച വചനങ്ങൾ.
- ഉസ്സീയാവിന്റെ കാലത്തു ഭൂകമ്പത്തിൽനിന്ന് ആളുകൾ ഓടിപ്പോയതു സെഖര്യാവ് ഓർമ്മിക്കുന്നുസെഖ 14:5
വാക്യങ്ങൾ
സെഖ 14:5എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
- യേശുവിന്റെ മരണസമയത്തു ഭൂമി കുലുങ്ങി, പാറകൾ പിളർന്നുമത്താ 27:51
വാക്യങ്ങൾ
മത്താ 27:51അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി;
- ശതാധിപൻ ഭൂകമ്പം കണ്ട് ഏറ്റവും ഭയപ്പെട്ടുമത്താ 27:54
വാക്യങ്ങൾ
മത്താ 27:54ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
- കല്ലറയിൽനിന്നു കല്ല് ഉരുട്ടിമാറ്റുമ്പോൾ ഒരു വലിയ ഭൂകമ്പംമത്താ 28:2
വാക്യങ്ങൾ
മത്താ 28:2പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കൎത്താവിന്റെ ദൂതൻ സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.
- വിശ്വാസികൾ പ്രാർത്ഥിച്ച സ്ഥലം കുലുങ്ങിപ്രവൃത്തികൾ 4:31
വാക്യങ്ങൾ
പ്രവൃത്തികൾ 4:31ഇങ്ങനെ പ്രാൎത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈൎയ്യത്തോടെ പ്രസ്താവിച്ചു.
- ഫിലിപ്പിയിൽ ഒരു ഭൂകമ്പം കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നുപ്രവൃത്തികൾ 16:26
വാക്യങ്ങൾ
പ്രവൃത്തികൾ 16:26പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.