Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › പക്ഷികൾ

പ്രകൃതി

ബൈബിളിൽ പക്ഷികൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 38 ഭാഗങ്ങൾ, വരി വരിയായി.

  • അഞ്ചാം ദിവസം ജലജന്തുക്കളോടുകൂടെ പക്ഷികളെയും ഉണ്ടാക്കിഉല്പ 1:20–23
    വാക്യങ്ങൾ
    ഉല്പ 1:20–23വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. നിങ്ങൾ വൎദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
  • ജലപ്രളയത്തിനുശേഷം പക്ഷികളെയും ആഹാരമായി കൊടുത്തുഉല്പ 9:2–3
    വാക്യങ്ങൾ
    ഉല്പ 9:2–3നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാപറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.
  • ശുദ്ധിയുള്ള ഏതു പക്ഷിയെയും യിസ്രായേലിനു തിന്നാംആവർത്തനം 14:11
    വാക്യങ്ങൾ
    ആവർത്തനം 14:11ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്കു തിന്നാം.
  • തിന്നരുതാത്തവ: കഴുകൻ, കഴുക്കൾ, കാക്ക, ഒട്ടകപ്പക്ഷി, മൂങ്ങകൾ, പെരുഞാറ, കൊക്ക്, കുളക്കോഴി, നരിച്ചീർലേവ്യ 11:13–19
    വാക്യങ്ങൾ
    ലേവ്യ 11:13–19പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു, കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്തു, അതതു വിധം കാക്ക, ഒട്ടകപ്പക്ഷി, പുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ, നത്തു, നീൎക്കാക്ക, കൂമൻ, മൂങ്ങ, വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞാറ, അതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയും
  • പക്ഷികൾ നീരുറവുകൾക്കരികെ കൂടുകെട്ടി കൊമ്പുകളുടെ ഇടയിൽ പാടുന്നുസങ്കീ 104:12
    വാക്യങ്ങൾ
    സങ്കീ 104:12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
  • പെരുഞാറ സരളവൃക്ഷങ്ങളിൽ പാർക്കുന്നുസങ്കീ 104:17
    വാക്യങ്ങൾ
    സങ്കീ 104:17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാൎപ്പിടമാകുന്നു.
  • വസന്തകാലത്തു കുറുപ്രാവിന്റെ ശബ്ദം കേൾക്കുന്നുഉത്ത 2:12
    വാക്യങ്ങൾ
    ഉത്ത 2:12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
  • പെരുഞാറയും കുറുപ്രാവും മീവൽപക്ഷിയും കൊക്കും ദേശാന്തരഗമനത്തിന്റെ കാലം പാലിക്കുന്നുയിരെ 8:7
    വാക്യങ്ങൾ
    യിരെ 8:7ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.
  • ഒട്ടകപ്പക്ഷി മുട്ടകൾ മണലിൽ ചൂടുപിടിക്കാൻ നിലത്തു വിട്ടേക്കുന്നുഇയ്യോ 39:14–15
    വാക്യങ്ങൾ
    ഇയ്യോ 39:14–15അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു. കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓൎക്കുന്നില്ല.
  • ചിറകു വിരിച്ചു പായുമ്പോൾ ഒട്ടകപ്പക്ഷി കുതിരയെയും അതിന്മേൽ ഇരിക്കുന്നവനെയും പരിഹസിക്കുന്നുഇയ്യോ 39:18
    വാക്യങ്ങൾ
    ഇയ്യോ 39:18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
  • പരുന്തു തെക്കോട്ടു ചിറകു വിടർത്തുന്നുഇയ്യോ 39:26
    വാക്യങ്ങൾ
    ഇയ്യോ 39:26നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടൎക്കുകയും ചെയ്യുന്നതു?
  • കുരികിലുകളെ രണ്ടിനെ ഒരു കാശിനോ അഞ്ചിനെ രണ്ടു കാശിനോ വിൽക്കുന്നുമത്താ 10:29, ലൂക്കൊ 12:6
    വാക്യങ്ങൾ
    മത്താ 10:29കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
    ലൂക്കൊ 12:6രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
  • കുരികിലും മീവൽപക്ഷിയും ദൈവാലയത്തിലെ യാഗപീഠങ്ങൾക്കരികെ കൂടുകെട്ടുന്നുസങ്കീ 84:3
    വാക്യങ്ങൾ
    സങ്കീ 84:3കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നേ.
  • പക്ഷികൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ കൂട്ടിവെക്കുന്നില്ലമത്താ 6:26
    വാക്യങ്ങൾ
    മത്താ 6:26ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലൎത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?
  • വളർന്ന കടുകുചെടിയുടെ കൊമ്പുകളിൽ പക്ഷികൾ കൂടുകെട്ടുന്നുമത്താ 13:32
    വാക്യങ്ങൾ
    മത്താ 13:32അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളൎന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.
  • “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു”മത്താ 8:20
    വാക്യങ്ങൾ
    മത്താ 8:20യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
  • എല്ലാ തരം പക്ഷികളെയും മനുഷ്യൻ മെരുക്കിയിരിക്കുന്നുയാക്കോ 3:7
    വാക്യങ്ങൾ
    യാക്കോ 3:7മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
  • ശലോമോൻ മൃഗങ്ങളെയും പക്ഷികളെയും ഇഴജാതികളെയും മത്സ്യങ്ങളെയും കുറിച്ചു പഠിപ്പിച്ചു1 രാജാ 4:33
    വാക്യങ്ങൾ
    1 രാജാ 4:33ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.

കഥകളിൽ

  • നോഹയുടെ പ്രാവ് പുതുതായി പറിച്ച ഒരു ഒലിവില കൊക്കിൽ കൊണ്ടുവന്നുഉല്പ 8:8–12
    വാക്യങ്ങൾ
    ഉല്പ 8:8–12ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തു വിട്ടു. എന്നാൽ സൎവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി. ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു. പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു. പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.
  • അബ്രാമിന്റെ ശവങ്ങളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി; അവൻ അവയെ ആട്ടിക്കളഞ്ഞുഉല്പ 15:10–11
    വാക്യങ്ങൾ
    ഉല്പ 15:10–11ഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെപിളൎന്നു ഭാഗങ്ങളെ നേൎക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളൎന്നില്ല. ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു.
  • സന്ധ്യയ്ക്കു കാട പാളയത്തെ മൂടിപുറ 16:13
    വാക്യങ്ങൾ
    പുറ 16:13വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.
  • കടലിൽനിന്നു കാറ്റു കാടയെ കൊണ്ടുവന്നു; ആരും പത്തു ഹോമെരിൽ കുറച്ചു പെറുക്കിയില്ലസംഖ്യാ 11:31–32
    വാക്യങ്ങൾ
    സംഖ്യാ 11:31–32അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനില്ക്കുമാറാക്കി. ജനം എഴുന്നേറ്റു അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറെച്ചു പിടിച്ചവൻ പത്തു പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
  • ശലോമോന്റെ മേശയ്ക്കു തടിപ്പിച്ച പക്ഷികൾ; നെഹെമ്യാവിന്റെ മേശയ്ക്കു ദിവസവും പക്ഷികൾ1 രാജാ 4:23, നെഹെ 5:18
    വാക്യങ്ങൾ
    1 രാജാ 4:23മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
    നെഹെ 5:18എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല.
  • പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞപ്പോൾ കോഴി കൂകിമത്താ 26:74–75
    വാക്യങ്ങൾ
    മത്താ 26:74–75അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.

ന്യായപ്രമാണത്തിൽ

  • കൂട്ടിൽനിന്നു കുഞ്ഞുങ്ങളെ എടുക്കാം, എന്നാൽ തള്ളപ്പക്ഷിയെ വിട്ടയയ്ക്കണംആവർത്തനം 22:6–7
    വാക്യങ്ങൾ
    ആവർത്തനം 22:6–7മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയിൽവെച്ചു കണ്ടാൽ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു. നിനക്കു നന്നായിരിപ്പാനും ദീൎഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.
  • ത്വഗ്രോഗത്തിൽനിന്നുള്ള ശുദ്ധീകരണം: രണ്ടു പക്ഷി, ഒന്നിനെ വെളിമ്പ്രദേശത്തേക്കു വിട്ടയയ്ക്കുന്നുലേവ്യ 14:4–7
    വാക്യങ്ങൾ
    ലേവ്യ 14:4–7കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം. പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം. ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ അവൻ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേൽ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം.
  • ശിശുവായ യേശുവിനുവേണ്ടി: ഒരു ജോടി കുറുപ്രാവോ രണ്ടു പ്രാവിൻകുഞ്ഞോലൂക്കൊ 2:22, ലൂക്കൊ 2:24
    വാക്യങ്ങൾ
    ലൂക്കൊ 2:22മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ
    ലൂക്കൊ 2:24അവനെ കൎത്താവിന്നു അൎപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കൎത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.

കെണികളെക്കുറിച്ചുള്ള മൊഴികൾ

  • “പക്ഷി കാൺകെ വലവിരിക്കുന്നതു വ്യൎത്ഥമല്ലോ”സദൃ 1:17
    വാക്യങ്ങൾ
    സദൃ 1:17പക്ഷി കാൺകെ വലവിരിക്കുന്നതു വ്യൎത്ഥമല്ലോ.
  • “കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ?”ആമോ 3:5
    വാക്യങ്ങൾ
    ആമോ 3:5കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?
  • “വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു”സങ്കീ 124:7
    വാക്യങ്ങൾ
    സങ്കീ 124:7വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
  • കെണിയിൽ അകപ്പെട്ട പക്ഷികളെപ്പോലെസഭാ 9:12
    വാക്യങ്ങൾ
    സഭാ 9:12മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയിൽ കുടുങ്ങിപ്പോകുന്നു.

മറ്റു മൊഴികൾ

  • “കൂടുവിട്ടലയുന്ന പക്ഷിയും”സദൃ 27:8
    വാക്യങ്ങൾ
    സദൃ 27:8കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.
  • വഞ്ചന നിറഞ്ഞ വീടുകൾ: “കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ”യിരെ 5:27
    വാക്യങ്ങൾ
    യിരെ 5:27കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീൎന്നിരിക്കുന്നു.
  • “വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ”സങ്കീ 102:7
    വാക്യങ്ങൾ
    സങ്കീ 102:7ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
  • “മീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാൻ ചിലെച്ചു; ഞാൻ പ്രാവുപോലെ കുറുകി”യെശ 38:14
    വാക്യങ്ങൾ
    യെശ 38:14മീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാൻ ചിലെച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നില്ക്കേണമേ.