Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › കടൽ

പ്രകൃതി

ബൈബിളിൽ കടൽ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 32 ഭാഗങ്ങൾ, വരി വരിയായി.

  • കൂടിച്ചേർന്ന വെള്ളത്തിന് “സമുദ്രം” എന്നു പേരിട്ടുഉല്പ 1:9–10
    വാക്യങ്ങൾ
    ഉല്പ 1:9–10ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
  • അഞ്ചാം ദിവസം വലിയ ജലജന്തുക്കളെ ഉണ്ടാക്കിഉല്പ 1:21–23
    വാക്യങ്ങൾ
    ഉല്പ 1:21–23ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. നിങ്ങൾ വൎദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
  • വലിപ്പവും വിസ്താരവുമുള്ള സമുദ്രം, ജന്തുക്കൾ നിറഞ്ഞത്, അവിടെ കപ്പലുകൾ ഓടുന്നുസങ്കീ 104:25–26
    വാക്യങ്ങൾ
    സങ്കീ 104:25–26വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു. അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.
  • എല്ലാ നദികളും കടലിലേക്ക് ഒഴുകുന്നു; എങ്കിലും കടൽ നിറയുന്നില്ലസഭാ 1:7
    വാക്യങ്ങൾ
    സഭാ 1:7സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
  • മണൽ, തിരകൾക്കു കടക്കാൻ കഴിയാത്ത ഒരു അതിര്യിരെ 5:22, ഇയ്യോ 38:8–11
    വാക്യങ്ങൾ
    യിരെ 5:22നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.
    ഇയ്യോ 38:8–11ഗൎഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ? അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി; ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു. ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗൎവ്വം നിലെക്കും എന്നു കല്പിച്ചു.
  • തിരമാലകളിൽ കപ്പലോട്ടക്കാർ ആകാശത്തോളം പൊങ്ങുകയും ആഴത്തോളം താഴുകയും ചെയ്യുന്നുസങ്കീ 107:23–27
    വാക്യങ്ങൾ
    സങ്കീ 107:23–27കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു. അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി. അവർ ആകാശത്തിലേക്കു ഉയൎന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി. അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

ദേശത്തിലെ കടലുകൾ

  • മഹാസമുദ്രം പടിഞ്ഞാറെ അതിരായിരുന്നുസംഖ്യാ 34:6, യോശുവ 1:4
    വാക്യങ്ങൾ
    സംഖ്യാ 34:6പടിഞ്ഞാറോ മഹാസമുദ്രം അതിർ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിർ.
    യോശുവ 1:4മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
  • സിദ്ദീംതാഴ്വര ഉണ്ടായിരുന്നിടത്ത് ഉപ്പുകടൽഉല്പ 14:3
    വാക്യങ്ങൾ
    ഉല്പ 14:3ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.
  • യിസ്രായേൽ കടന്നപ്പോൾ ഉപ്പുകടലിലേക്കുള്ള യോർദ്ദാന്റെ ഒഴുക്കു നിന്നുപോയിയോശുവ 3:16
    വാക്യങ്ങൾ
    യോശുവ 3:16സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാൎന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.
  • ചെങ്കടൽമുതൽ ഫെലിസ്ത്യരുടെ കടൽവരെ അതിരുകൾപുറ 23:31
    വാക്യങ്ങൾ
    പുറ 23:31ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം.
  • ശലോമോൻ ചെങ്കടൽക്കരയിലെ എസ്യോൻ-ഗേബെരിൽ കപ്പലുകൾ പണിതു1 രാജാ 9:26
    വാക്യങ്ങൾ
    1 രാജാ 9:26ശലോമോൻരാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.
  • പത്രൊസും അന്ത്രെയാസും ഗലീലക്കടലിൽ വല വീശുന്നുമത്താ 4:18
    വാക്യങ്ങൾ
    മത്താ 4:18അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:

കഥകളിൽ

  • ഒരു കിഴക്കൻകാറ്റു കടലിനെ പിന്നോക്കം മാറ്റി; യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപുറ 14:21–22
    വാക്യങ്ങൾ
    പുറ 14:21–22മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
  • പ്രഭാതത്തിൽ കടൽ മടങ്ങിവന്ന് ഫറവോന്റെ രഥങ്ങളെ മൂടിപുറ 14:27–28
    വാക്യങ്ങൾ
    പുറ 14:27–28മോശെ കടലിന്മേൽ കൈ നീട്ടി; പുലൎച്ചെക്കു കടൽ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യർ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു. വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുത്തൻ പോലും ശേഷിച്ചില്ല.
  • യോനായുടെ കപ്പലോട്ടക്കാർ കപ്പലിന്റെ ഭാരം കുറയ്ക്കാൻ ചരക്കു കടലിൽ എറിഞ്ഞുയോനാ 1:4–5
    വാക്യങ്ങൾ
    യോനാ 1:4–5യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകൎന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി. കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
  • യോനായെ കടലിൽ എറിഞ്ഞപ്പോൾ കോപിച്ചിരുന്ന കടൽ ശാന്തമായിയോനാ 1:15
    വാക്യങ്ങൾ
    യോനാ 1:15പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
  • ഒരു മഹാമത്സ്യം യോനായെ വിഴുങ്ങിയോനാ 1:17
    വാക്യങ്ങൾ
    യോനാ 1:17യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
  • തിരമാലകൾ പടകിൽ അടിച്ചുകയറുമ്പോൾ യേശു അമരത്തു തലയണ വെച്ച് ഉറങ്ങിമർക്കൊ 4:37–39
    വാക്യങ്ങൾ
    മർക്കൊ 4:37–39അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണൎത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമൎന്നു, വലിയ ശാന്തത ഉണ്ടായി.
  • രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിന്മേൽ നടന്നുമത്താ 14:25–26
    വാക്യങ്ങൾ
    മത്താ 14:25–26രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
  • പത്രൊസ് പടകിൽനിന്ന് ഇറങ്ങി വെള്ളത്തിന്മേൽ നടന്നുമത്താ 14:28–29
    വാക്യങ്ങൾ
    മത്താ 14:28–29അതിന്നു പത്രൊസ്: കൎത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു. വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
  • ആദ്യം പിടിക്കുന്ന മീനിന്റെ വായിൽ ഒരു നാണയംമത്താ 17:27
    വാക്യങ്ങൾ
    മത്താ 17:27എങ്കിലും നാം അവൎക്കു ഇടൎച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുൎദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
  • 153 വലിയ മീൻ; എങ്കിലും വല കീറിയില്ലയോഹന്നാൻ 21:11
    വാക്യങ്ങൾ
    യോഹന്നാൻ 21:11ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
  • ഏകദേശം രണ്ടായിരം പന്നികൾ കിഴുക്കാംതൂക്കായ സ്ഥലത്തുകൂടി കടലിലേക്കു പാഞ്ഞുമർക്കൊ 5:13
    വാക്യങ്ങൾ
    മർക്കൊ 5:13അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
  • അദ്രിയക്കടലിൽ ആഴം അളന്നു: വെള്ളത്തിന്റെ ആഴം കുറഞ്ഞുവരുന്നുപ്രവൃത്തികൾ 27:27–28
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:27–28പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അൎദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാൎക്കു തോന്നി. അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.

ദൈവാലയത്തിലെ കടൽ

  • ശലോമോൻ വാർത്തുണ്ടാക്കിയ കടൽ: വൃത്താകാരമായ ഒരു വലിയ തൊട്ടി1 രാജാ 7:23
    വാക്യങ്ങൾ
    1 രാജാ 7:23അവൻ ഒരു കടൽ വാൎത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
  • അതു പന്ത്രണ്ടു കാളകളിന്മേൽ നിന്നു; ഓരോ ദിക്കിലേക്കും മൂന്നു വീതം1 രാജാ 7:25
    വാക്യങ്ങൾ
    1 രാജാ 7:25അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.

മൊഴികൾ

  • സന്തതി “കടൽക്കരയിലെ മണൽപോലെ”ഉല്പ 22:17, ഉല്പ 32:12
    വാക്യങ്ങൾ
    ഉല്പ 22:17ഞാൻ നിന്നെ ഐശ്വൎയ്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വൎദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
    ഉല്പ 32:12നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.
  • ശലോമോന്റെ ഹൃദയവിശാലത “കടല്ക്കരയിലെ മണൽപോലെ”1 രാജാ 4:29
    വാക്യങ്ങൾ
    1 രാജാ 4:29ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.
  • കോളിളകിയ കടലിന് അടങ്ങിയിരിക്കാൻ കഴിയുന്നില്ല; അതിലെ തിരകൾ ചേറു കലക്കുന്നുയെശ 57:20
    വാക്യങ്ങൾ
    യെശ 57:20ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.