Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › മാനുകളും കലമാനുകളും

പ്രകൃതി

ബൈബിളിൽ മാനുകളും കലമാനുകളും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 19 ഭാഗങ്ങൾ, വരി വരിയായി.

  • ശുദ്ധനും അശുദ്ധനും ഒരുപോലെ മാനിനെയും കലമാനിനെയും തിന്നാംആവർത്തനം 12:15, ആവർത്തനം 14:5
    വാക്യങ്ങൾ
    ആവർത്തനം 12:15എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങൾ തിന്നരുതു;
    ആവർത്തനം 14:5കാള, ചെമ്മരിയാടു, കോലാടു, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാടു, ചെറുമാൻ, മലയാടു, കവരിമാൻ.
  • ശലോമോന്റെ മേശയ്ക്കായി കലമാൻ, പുള്ളിമാൻ, മ്ലാവ് എന്നിവയെ എത്തിച്ചു1 രാജാ 4:22–23
    വാക്യങ്ങൾ
    1 രാജാ 4:22–23ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
  • ഇയ്യോബ്: പേടമാൻ കുനിഞ്ഞു കുട്ടിയെ പ്രസവിക്കുന്നു; കുട്ടികൾ വെളിമ്പ്രദേശത്തു വളരുന്നുഇയ്യോ 39:1–4
    വാക്യങ്ങൾ
    ഇയ്യോ 39:1–4പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ? അവെക്കു ഗൎഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ? അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു. അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
  • വരൾച്ചയിൽ പുല്ലില്ലായ്കയാൽ പേടമാൻ പിറന്ന കുട്ടിയെ ഉപേക്ഷിക്കുന്നുയിരെ 14:5
    വാക്യങ്ങൾ
    യിരെ 14:5മാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
  • “മാൻ നീൎത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ”സങ്കീ 42:1
    വാക്യങ്ങൾ
    സങ്കീ 42:1സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. മാൻ നീൎത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.
  • മേച്ചിൽ കിട്ടാത്ത മാനുകൾക്കു വേട്ടക്കാരന്റെ മുമ്പിൽനിന്ന് ഓടാൻ ബലമില്ലവിലാ 1:6
    വാക്യങ്ങൾ
    വിലാ 1:6സീയോൻ പുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ മേച്ചൽ കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.
  • മാൻ വേട്ടക്കാരന്റെ കയ്യിൽനിന്നു തന്നെത്താൻ വിടുവിക്കുന്നുസദൃ 6:5
    വാക്യങ്ങൾ
    സദൃ 6:5മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,

മൊഴികൾ

  • അസാഹേൽ കാട്ടുമാനിനെപ്പോലെ വേഗമുള്ളവനായിരുന്നു2 ശമു 2:18
    വാക്യങ്ങൾ
    2 ശമു 2:18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
  • ഗാദ്യവീരന്മാർ മലകളിലെ മാനിനെപ്പോലെ വേഗമുള്ളവരായിരുന്നു1 ദിന 12:8
    വാക്യങ്ങൾ
    1 ദിന 12:8പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുൎഗ്ഗത്തിൽ ദാവീദിനോടു ചേൎന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
  • ഉയരങ്ങളിൽ “അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി”2 ശമു 22:34, സങ്കീ 18:33, ഹബ 3:19
    വാക്യങ്ങൾ
    2 ശമു 22:34അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
    സങ്കീ 18:33അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
    ഹബ 3:19യഹോവയായ കൎത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
  • “കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ”സദൃ 5:19
    വാക്യങ്ങൾ
    സദൃ 5:19കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
  • പ്രിയൻ മലകളിലെ ചെറുമാനിനെയോ കലമാൻകുട്ടിയെയോ പോലെഉത്ത 2:9, ഉത്ത 2:17, ഉത്ത 8:14
    വാക്യങ്ങൾ
    ഉത്ത 2:9എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.
    ഉത്ത 2:17വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപൎവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.
    ഉത്ത 8:14എന്റെ പ്രിയാ നീ പരിമളപൎവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.
  • “വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ”ഉത്ത 2:7
    വാക്യങ്ങൾ
    ഉത്ത 2:7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണൎത്തുകയുമരുതു.
  • “നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ”ഉല്പ 49:21
    വാക്യങ്ങൾ
    ഉല്പ 49:21നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.