പര്യവേക്ഷണം › വിഷയങ്ങൾ › പർവ്വതങ്ങൾ
പ്രകൃതി
ബൈബിളിൽ പർവ്വതങ്ങൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 41 ഭാഗങ്ങൾ, വരി വരിയായി.
- “ഉയൎന്നമലകൾ കാട്ടാടുകൾക്കും … സങ്കേതമാകുന്നു”സങ്കീ 104:18
വാക്യങ്ങൾ
സങ്കീ 104:18ഉയൎന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
- യെരൂശലേമിന്റെ ചുറ്റും പർവ്വതങ്ങൾസങ്കീ 125:2
വാക്യങ്ങൾ
സങ്കീ 125:2പൎവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു; യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
- ചെമ്പു കുഴിച്ചെടുക്കാവുന്ന മലകളുള്ള ദേശംആവർത്തനം 8:9
വാക്യങ്ങൾ
ആവർത്തനം 8:9ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
- ഖനിക്കാരൻ തീക്കല്ലിന്മേൽ കൈ വെച്ച് പർവ്വതങ്ങളെ വേരോടെ മറിച്ചിടുന്നുഇയ്യോ 28:9
വാക്യങ്ങൾ
ഇയ്യോ 28:9അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പൎവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
- പർവ്വതം വീണു പൊടിഞ്ഞുപോകുന്നുഇയ്യോ 14:18
വാക്യങ്ങൾ
ഇയ്യോ 14:18മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.
- ലെബാനോന്റെ കൊടുമുടികൾ: അമാനാ, ശെനീർ, ഹെർമ്മോൻ, സിംഹങ്ങളുടെയും പുള്ളിപ്പുലികളുടെയും ഗുഹകൾഉത്ത 4:8
വാക്യങ്ങൾ
ഉത്ത 4:8കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെൎമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പൎവ്വതങ്ങളും വിട്ടു പോരിക.
- ശലോമോനു പർവ്വതങ്ങളിൽ 80,000 കല്ലുവെട്ടുകാർ ഉണ്ടായിരുന്നു1 രാജാ 5:15
വാക്യങ്ങൾ
1 രാജാ 5:15വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാൎയ്യക്കാരന്മാരൊഴികെ
- മിദ്യാന്യർ നിമിത്തം യിസ്രായേൽ പർവ്വതങ്ങളിലും ഗുഹകളിലും ഒളിവിടങ്ങൾ ഉണ്ടാക്കിന്യായാ 6:2
വാക്യങ്ങൾ
ന്യായാ 6:2മിദ്യാൻ യിസ്രായേലിൻമേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പൎവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുൎഗ്ഗങ്ങളും ശരണമാക്കി.
- മൊട്ടക്കുന്നിന്മേൽ ഉയർത്തിയ കൊടി ഒരു അടയാളമായിരുന്നുയെശ 13:2, യെശ 18:3
- “അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ”മത്താ 24:16
വാക്യങ്ങൾ
മത്താ 24:16അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
- തണലുള്ള മരങ്ങളുടെ കീഴിലെ കുന്നിൻമുകളിലെ പൂജാസ്ഥലങ്ങൾഹോശേ 4:13, ആവർത്തനം 12:2
വാക്യങ്ങൾ
ഹോശേ 4:13അവർ പൎവ്വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാൎയ്യമാർ വ്യഭിചരിക്കുന്നു.
ആവർത്തനം 12:2നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയൎന്ന പൎവ്വതങ്ങളിൻ മേലും കുന്നുകളിൻമേലും എല്ലാപച്ചമരത്തിൻകീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.
കഥകളിലെ പർവ്വതങ്ങൾ
- പെട്ടകം അരരാത്ത് പർവ്വതങ്ങളിൽ ഉറച്ചുഉല്പ 8:4
വാക്യങ്ങൾ
ഉല്പ 8:4ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പൎവ്വതത്തിൽ ഉറെച്ചു.
- പത്താം മാസം ഒന്നാം തീയതി പർവ്വതശിഖരങ്ങൾ കാണായിഉല്പ 8:5
വാക്യങ്ങൾ
ഉല്പ 8:5പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പൎവ്വതശിഖരങ്ങൾ കാണായി.
- മോരീയാദേശത്തെ ഒരു മലയിലേക്ക് അബ്രാഹാമിനെ അയച്ചുഉല്പ 22:2
വാക്യങ്ങൾ
ഉല്പ 22:2അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരീയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
- മോശെ ആടുകളെ മേയിച്ചുകൊണ്ടു ദൈവത്തിന്റെ പർവ്വതമായ ഹോരേബിൽ എത്തിപുറ 3:1
വാക്യങ്ങൾ
പുറ 3:1മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പൎവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു.
- ജനം സീനായിപർവ്വതത്തെ തൊടാതിരിക്കാൻ ഒരു അതിർ വെച്ചുപുറ 19:12
വാക്യങ്ങൾ
പുറ 19:12ജനം പൎവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവൎക്കായി ചുറ്റും അതിർ തിരിക്കേണം; പൎവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
- സീനായി ചൂളപോലെ പുകഞ്ഞ് അത്യന്തം കുലുങ്ങിപുറ 19:18
വാക്യങ്ങൾ
പുറ 19:18യഹോവ തീയിൽ സീനായി പൎവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പൎവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
- മോശെ നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ ഇരുന്നുപുറ 24:18
വാക്യങ്ങൾ
പുറ 24:18മോശെയോ മേഘത്തിന്റെ നടുവിൽ പൎവ്വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പൎവ്വതത്തിൽ ആയിരുന്നു.
- അഹരോൻ ഹോർപർവ്വതത്തിന്റെ മുകളിൽവെച്ചു മരിച്ചുസംഖ്യാ 20:27–28
വാക്യങ്ങൾ
സംഖ്യാ 20:27–28യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സൎവ്വസഭയും കാൺകെ അവർ ഹോർപൎവ്വത്തിൽ കയറി. മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പൎവ്വതത്തിന്റെ മുകളിൽവെച്ചു മരിച്ചു; മോശെയും എലെയാസാരും പൎവ്വതത്തിൽനിന്നു ഇറങ്ങിവന്നു.
- പിസ്ഗയുടെ മുകളിലുള്ള നെബോപർവ്വതത്തിൽനിന്നു മോശെ ദേശം കണ്ടുആവർത്തനം 34:1
വാക്യങ്ങൾ
ആവർത്തനം 34:1അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപൎവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്ദേശം ഒക്കെയും
- ആറു ഗോത്രങ്ങൾ ഗെരിസീംപർവ്വതത്തിലും ആറു ഗോത്രങ്ങൾ ഏബാൽപർവ്വതത്തിലും നിന്നുആവർത്തനം 27:12–13
വാക്യങ്ങൾ
ആവർത്തനം 27:12–13നിങ്ങൾ യോൎദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപൎവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ. ശപിപ്പാൻ ഏബാൽപൎവ്വതത്തിൽ നിൽക്കേണ്ടന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
- യോഥാം ഗെരിസീംപർവ്വതത്തിന്റെ മുകളിൽനിന്നു തന്റെ കെട്ടുകഥ വിളിച്ചുപറഞ്ഞുന്യായാ 9:7
വാക്യങ്ങൾ
ന്യായാ 9:7ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോൾ അവൻ ഗെരിസ്സീംമലമുകളിൽ ചെന്നു ഉച്ചത്തിൽ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേൾക്കേണ്ടതിന്നു നിങ്ങൾ എന്റെ സങ്കടം കേൾപ്പിൻ.
- ബാരാക്ക് താബോർപർവ്വതത്തിൽ പതിനായിരം പേരെ കൂട്ടിന്യായാ 4:6
വാക്യങ്ങൾ
ന്യായാ 4:6അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്—നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപൎവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;
- ശൗലും ദാവീദും ഒരേ മലയുടെ ഇരുവശത്തും1 ശമു 23:26
വാക്യങ്ങൾ
1 ശമു 23:26ശൌൽ പൎവ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പൎവ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു.
- ശൗലും അവന്റെ മൂന്നു പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ പട്ടുവീണു1 ശമു 31:8
വാക്യങ്ങൾ
1 ശമു 31:8പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപൎവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
- ഏലീയാവ് യിസ്രായേലിനെയും ബാലിന്റെ പ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ കൂട്ടിവരുത്തി1 രാജാ 18:19–20
വാക്യങ്ങൾ
1 രാജാ 18:19–20എന്നാൽ ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കൎമ്മേൽപൎവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക. അങ്ങനെ ആഹാബ് എല്ലായിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കൎമ്മേൽപൎവ്വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.
- കർമ്മേലിന്റെ മുകളിൽ ഏലീയാവ് മുഖം മുഴങ്കാലുകളുടെ നടുവിൽ വെച്ചു1 രാജാ 18:42
വാക്യങ്ങൾ
1 രാജാ 18:42ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കൎമ്മേൽ പൎവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു, തന്റെ ബാല്യക്കാരനോടു:
- ശമര്യസ്ത്രീ: “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു”യോഹന്നാൻ 4:20
വാക്യങ്ങൾ
യോഹന്നാൻ 4:20ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
- യേശു മലയിൽ കയറി ഇരുന്ന് ഉപദേശിച്ചുമത്താ 5:1
വാക്യങ്ങൾ
മത്താ 5:1അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
- യേശു തനിച്ചു പ്രാർത്ഥിക്കാൻ മലയിൽ കയറിമത്താ 14:23, ലൂക്കൊ 6:12
വാക്യങ്ങൾ
മത്താ 14:23അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാൎത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
ലൂക്കൊ 6:12ആ കാലത്തു അവൻ പ്രാൎത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാൎത്ഥനയിൽ രാത്രി കഴിച്ചു.
- ഉയർന്ന ഒരു മലയിൽവെച്ചു യേശു രൂപാന്തരപ്പെട്ടുമത്താ 17:1–2
വാക്യങ്ങൾ
മത്താ 17:1–2ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയൎന്ന മലയിലേക്കു കൊണ്ടുപോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂൎയ്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീൎന്നു.
- നസറെത്ത് ഒരു മലയുടെ മേൽ, അതിന്റെ വക്കിൽ ഒരു കിഴുക്കാംതൂക്കായ സ്ഥലംലൂക്കൊ 4:29
വാക്യങ്ങൾ
ലൂക്കൊ 4:29അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
- യേശു സന്ധ്യാസമയങ്ങൾ ഒലീവ്മലയിൽ കഴിച്ചുലൂക്കൊ 21:37
വാക്യങ്ങൾ
ലൂക്കൊ 21:37അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാൎക്കും.
- ഒലീവ്മല: യെരൂശലേമിൽനിന്ന് ഒരു ശബ്ബത്ത് ദിവസത്തെ വഴിപ്രവൃത്തികൾ 1:12
വാക്യങ്ങൾ
പ്രവൃത്തികൾ 1:12അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
മൊഴികൾ
- “പൎവ്വതങ്ങളിൽവെച്ചു താബോർപോലെയും കടലിന്നരികെയുള്ള കൎമ്മേൽപോലെയും”യിരെ 46:18
വാക്യങ്ങൾ
യിരെ 46:18എന്നാണ, പൎവ്വതങ്ങളിൽവെച്ചു താബോർപോലെയും കടലിന്നരികെയുള്ള കൎമ്മേൽപോലെയും നിശ്ചയമായിട്ടു അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
- ഈ മലയോടു നീങ്ങിപ്പോക എന്നു പറയാൻ കഴിയുന്ന വിശ്വാസംമത്താ 17:20, മത്താ 21:21
വാക്യങ്ങൾ
മത്താ 17:20അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
മത്താ 21:21അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- “ഞാൻ എന്റെ കണ്ണു പൎവ്വതങ്ങളിലേക്കു ഉയൎത്തുന്നു”സങ്കീ 121:1
വാക്യങ്ങൾ
സങ്കീ 121:1ആരോഹണഗീതം. ഞാൻ എന്റെ കണ്ണു പൎവ്വതങ്ങളിലേക്കു ഉയൎത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?