പര്യവേക്ഷണം › വിഷയങ്ങൾ › ലെബാനോനിലെ ദേവദാരുക്കൾ
പ്രകൃതി
ബൈബിളിൽ ലെബാനോനിലെ ദേവദാരുക്കൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 32 ഭാഗങ്ങൾ, വരി വരിയായി.
- ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷങ്ങളെക്കുറിച്ചു ശലോമോൻ സംസാരിച്ചു1 രാജാ 4:33
വാക്യങ്ങൾ
1 രാജാ 4:33ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
- ഒരു സങ്കീർത്തനം: ലെബാനോനിലെ ദേവദാരുക്കൾക്കു തൃപ്തിവരുന്നുസങ്കീ 104:16
വാക്യങ്ങൾ
സങ്കീ 104:16യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.
- ശലോമോന്റെ കാലത്തു ദേവദാരു താഴ്വീതിയിലെ കാട്ടത്തിപോലെ സമൃദ്ധമായിരുന്നു1 രാജാ 10:27, 2 ദിന 1:15
വാക്യങ്ങൾ
1 രാജാ 10:27രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
2 ദിന 1:15രാജാവു യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.
- വെട്ടിയിട്ട കാട്ടത്തികൾക്കു പകരം ആളുകൾ ദേവദാരുക്കൾ നടുമായിരുന്നുയെശ 9:10
വാക്യങ്ങൾ
യെശ 9:10എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗൎവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമൎയ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
- ലെബാനോനിലെ ഒരു ദേവദാരു സോരിന്റെ കപ്പലിനു പാമരമായിയെഹെ 27:5
വാക്യങ്ങൾ
യെഹെ 27:5സെനീരിലെ സരളമരംകൊണ്ടു അവർ നിന്റെ പാൎശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവർ ലെബാനോനിൽനിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.
- ശുദ്ധീകരണകർമ്മങ്ങളിൽ ദേവദാരുവും ഈസോപ്പും ചുവപ്പുനൂലും ഉപയോഗിച്ചിരുന്നുലേവ്യ 14:4, സംഖ്യാ 19:6
വാക്യങ്ങൾ
ലേവ്യ 14:4കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം.
സംഖ്യാ 19:6പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം.
ദേവദാരുകൊണ്ടുള്ള പണി
- സോരിലെ ഹീരാം ദാവീദിന്റെ അരമനയ്ക്കായി ദേവദാരുത്തടികളും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു2 ശമു 5:11
വാക്യങ്ങൾ
2 ശമു 5:11സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന്നു ഒരു അരമന പണിതു.
- ദാവീദ്: “ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു”1 ദിന 17:1
വാക്യങ്ങൾ
1 ദിന 17:1ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാൾ നാഥാൻപ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.
- ശലോമോൻ ഹീരാമിനോടു ദേവദാരു ചോദിച്ചു; സീദോന്യരെപ്പോലെ മരം മുറിക്കാൻ ആരുമില്ലായിരുന്നു1 രാജാ 5:6
വാക്യങ്ങൾ
1 രാജാ 5:6ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാൎക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.
- തടികൾ കടലിലേക്കു വലിച്ചുകൊണ്ടുവന്ന് ചങ്ങാടങ്ങളായി ഒഴുക്കിവിട്ടു1 രാജാ 5:8–9, 2 ദിന 2:16
വാക്യങ്ങൾ
1 രാജാ 5:8–9ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാൎയ്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം. എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാൎയ്യത്തിൽ നീ എന്റെ ഇഷ്ടവും നിവൎത്തിക്കേണം.
2 ദിന 2:16എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടംകെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.
- ഹീരാമിന്റെ മരംവെട്ടുകാർക്കു കോതമ്പും യവവും വീഞ്ഞും ഒലിവെണ്ണയും കൂലിയായി കൊടുത്തു2 ദിന 2:10
വാക്യങ്ങൾ
2 ദിന 2:10മരംവെട്ടുകാരായ നിന്റെ വേലക്കാൎക്കു ഞാൻ ഇരുപതിനായിരം കോർ കോതമ്പരിയും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.
- 30,000 യിസ്രായേല്യർ മാസംതോറും 10,000 പേർ വീതം മാറിമാറി ലെബാനോനിൽ വേല ചെയ്തു1 രാജാ 5:13–14
വാക്യങ്ങൾ
1 രാജാ 5:13–14ശലോമോൻരാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു. അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാൎക്കു മേധാവി ആയിരുന്നു.
- ദേവദാരുവിനും സരളമരത്തിനുമായി ശലോമോൻ ഹീരാമിനു ഗലീലയിൽ ഇരുപതു പട്ടണങ്ങൾ കൊടുത്തു1 രാജാ 9:11
വാക്യങ്ങൾ
1 രാജാ 9:11സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വൎണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻരാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
- ദൈവാലയത്തിന്റെ മേൽത്തട്ട് ദേവദാരുകൊണ്ടുള്ള ഉത്തരങ്ങളും പലകകളുംകൊണ്ടു മൂടി1 രാജാ 6:9–10
വാക്യങ്ങൾ
1 രാജാ 6:9–10അങ്ങനെ അവൻ ആലയം പണിതുതീൎത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു. ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ പണിതു ദേവദാരുത്തുലാങ്ങൾകൊണ്ടു ആലയത്തോടു ഇണെച്ചു.
- അകത്തു കായ്കളും വിടർന്ന പൂക്കളും കൊത്തിയ ദേവദാരു; ഒരു കല്ലും കാണാനില്ലായിരുന്നു1 രാജാ 6:15, 1 രാജാ 6:18
വാക്യങ്ങൾ
1 രാജാ 6:15അവൻ ആലയത്തിന്റെ ചുവർ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.
1 രാജാ 6:18ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടൎന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.
- അകത്തെ പ്രാകാരം: ചെത്തിയ കല്ലിന്റെ മൂന്നു വരിയും ദേവദാരുത്തുലാങ്ങിന്റെ ഒരു വരിയും1 രാജാ 6:36
വാക്യങ്ങൾ
1 രാജാ 6:36അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.
- ലെബാനോൻ വനഗൃഹം ദേവദാരുത്തൂണുകളുടെ നാലു വരികളിന്മേൽ നിന്നു1 രാജാ 7:2–3
വാക്യങ്ങൾ
1 രാജാ 7:2–3അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരുഉത്തരം വെച്ചു പണിതു. ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
- മടങ്ങിവന്ന പ്രവാസികൾ ലെബാനോനിൽനിന്നു യോപ്പയിലേക്കു ദേവദാരുത്തടികൾ കടൽവഴി കൊണ്ടുവന്നുഎസ്രാ 3:7
വാക്യങ്ങൾ
എസ്രാ 3:7അവർ കല്പണിക്കാൎക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാൎസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യൎക്കും സോൎയ്യൎക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
- ഒരു രാജാവ് തന്റെ അരമനയ്ക്കു ദേവദാരുകൊണ്ടു തട്ടിട്ട് ചായില്യംകൊണ്ടു ചായം തേക്കുന്നുയിരെ 22:14
വാക്യങ്ങൾ
യിരെ 22:14ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീൎക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
- “നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും … ആകുന്നു”ഉത്ത 1:17
വാക്യങ്ങൾ
ഉത്ത 1:17നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
മൊഴികളും കെട്ടുകഥകളും
- യെഹോവാശിന്റെ കെട്ടുകഥ: ഒരു മുൾപ്പടർപ്പ് ദേവദാരുവിനോട് അതിന്റെ മകളെ ചോദിക്കുന്നു2 രാജാ 14:9
വാക്യങ്ങൾ
2 രാജാ 14:9അതിന്നു യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതു: ലെബാനോനിലെ മുൾപ്പടൎപ്പു ലെബാനോനിലെ ദേവദാരുവോടു: നിന്റെ മകളെ എന്റെ മകന്നു ഭാൎയ്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുൾപ്പടൎപ്പിനെ ചവിട്ടിക്കളഞ്ഞു.
- യോഥാമിന്റെ കെട്ടുകഥ: മുൾപ്പടർപ്പിൽനിന്നുള്ള തീ ദേവദാരുക്കളെ ദഹിപ്പിക്കുന്നുന്യായാ 9:15
വാക്യങ്ങൾ
ന്യായാ 9:15മുൾപടൎപ്പു വൃക്ഷങ്ങളോടു: നിങ്ങൾ യഥാൎത്ഥമായി എന്നെ നിങ്ങൾക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്നു എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടൎപ്പിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
- ദേവദാരുക്കളെപ്പോലെ ഉയരവും കരുവേലകങ്ങളെപ്പോലെ ബലവുമുള്ള അമോര്യൻആമോ 2:9
വാക്യങ്ങൾ
ആമോ 2:9ഞാനോ അമോൎയ്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.
- ഒരു സങ്കീർത്തനം: “ലെബാനോനിലെ ദേവദാരുപോലെ വളരും”സങ്കീ 92:12
വാക്യങ്ങൾ
സങ്കീ 92:12നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
- “യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകൎക്കുന്നു”സങ്കീ 29:5
വാക്യങ്ങൾ
സങ്കീ 29:5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകൎക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകൎക്കുന്നു.
- “ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു”ഉത്ത 5:15
വാക്യങ്ങൾ
ഉത്ത 5:15അവന്റെ തുട തങ്കച്ചുവട്ടിൽ നിൎത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു.
- ദേവദാരുക്കൾ സന്തോഷിക്കുന്നു: “ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല”യെശ 14:8
വാക്യങ്ങൾ
യെശ 14:8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.
- “ദേവദാരു വീണും … സരളവൃക്ഷമേ, ഓളിയിടുക”സെഖ 11:2
വാക്യങ്ങൾ
സെഖ 11:2ദേവദാരു വീണും മഹത്തുക്കൾ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, ഓളിയിടുക; ദുൎഗ്ഗമവനം വീണിരിക്കയാൽ ബാശാനിലെ കരുവേലങ്ങളേ, ഓളിയിടുവിൻ!