Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › കുറുക്കന്മാർ

പ്രകൃതി

ബൈബിളിൽ കുറുക്കന്മാർ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 10 ഭാഗങ്ങൾ, വരി വരിയായി.

  • “കുറുനരികൾക്കു കുഴികളും … ഉണ്ടു”മത്താ 8:20, ലൂക്കൊ 9:58
    വാക്യങ്ങൾ
    മത്താ 8:20യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
    ലൂക്കൊ 9:58യേശു അവനോടു: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
  • ശിംശോൻ 300 കുറുക്കന്മാരെ പിടിച്ച് ജോടിജോടിയായി വാലുകൾക്കിടയിൽ പന്തം കെട്ടിന്യായാ 15:4
    വാക്യങ്ങൾ
    ന്യായാ 15:4ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേൎത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഓരോ പന്തംവെച്ചു കെട്ടി.
  • കുറുക്കന്മാർ ഫെലിസ്ത്യരുടെ ധാന്യവും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും ചുട്ടുകളഞ്ഞുന്യായാ 15:5
    വാക്യങ്ങൾ
    ന്യായാ 15:5പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.
  • “മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ”ഉത്ത 2:15
    വാക്യങ്ങൾ
    ഉത്ത 2:15ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.
  • തോബീയാവ് പരിഹസിച്ചു: ഒരു കുറുക്കൻ കയറിയാൽപോലും അവരുടെ മതിൽ ഇടിഞ്ഞുപോകുംനെഹെ 4:3
    വാക്യങ്ങൾ
    നെഹെ 4:3അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവു: അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞു.
  • ശൂന്യമായിക്കിടക്കുന്ന സീയോൻപർവ്വതത്തിൽ കുറുക്കന്മാർ സഞ്ചരിക്കുന്നുവിലാ 5:18
    വാക്യങ്ങൾ
    വിലാ 5:18സീയോൻപൎവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
  • വീണുപോയവർ കുറുക്കന്മാർക്ക് ഇരയായിത്തീരുന്നുസങ്കീ 63:10
    വാക്യങ്ങൾ
    സങ്കീ 63:10അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികൾക്കു അവർ ഇരയായ്തീരും.

മൊഴികൾ

  • യിസ്രായേലിന്റെ പ്രവാചകന്മാർ “ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ”യെഹെ 13:4
    വാക്യങ്ങൾ
    യെഹെ 13:4യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ ആയിരിക്കുന്നു.
  • യേശു ഹെരോദാവിനെ കുറുക്കൻ എന്നു വിളിക്കുന്നുലൂക്കൊ 13:31–32
    വാക്യങ്ങൾ
    ലൂക്കൊ 13:31–32ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക; ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും.