Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › താമരപ്പൂക്കളും പുല്ലും

പ്രകൃതി

ബൈബിളിൽ താമരപ്പൂക്കളും പുല്ലും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 35 ഭാഗങ്ങൾ, വരി വരിയായി.

താമരപ്പൂക്കൾ

  • ദൈവാലയമണ്ഡപത്തിലെ തൂണുകളുടെ മകുടങ്ങൾ താമരപ്പൂവിന്റെ ആകൃതിയിലായിരുന്നു1 രാജാ 7:19, 1 രാജാ 7:22
    വാക്യങ്ങൾ
    1 രാജാ 7:19മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
    1 രാജാ 7:22സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീൎന്നു.
  • താമ്രക്കടലിന്റെ വക്ക് താമരപ്പൂപോലെ ആയിരുന്നു1 രാജാ 7:26, 2 ദിന 4:5
    വാക്യങ്ങൾ
    1 രാജാ 7:26അതിന്റെ കനം നാലംഗുലം; അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.
    2 ദിന 4:5അതിന്റെ കനം നാലു അംഗുലവും അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെയും വിടൎന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.
  • “വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല”മത്താ 6:28, ലൂക്കൊ 12:27
    വാക്യങ്ങൾ
    മത്താ 6:28ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.
    ലൂക്കൊ 12:27താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  • ശലോമോൻപോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ലമത്താ 6:29
    വാക്യങ്ങൾ
    മത്താ 6:29എന്നാൽ ശലോമോൻ പോലും തന്റെ സൎവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  • ഒരു ഇടയൻ താമരകളുടെ ഇടയിൽ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നുഉത്ത 2:16, ഉത്ത 6:3
    വാക്യങ്ങൾ
    ഉത്ത 2:16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
    ഉത്ത 6:3ഞാൻ എന്റെ പ്രിയന്നുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ; അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.
  • താമര പറിക്കാൻ പ്രിയൻ തന്റെ തോട്ടത്തിലേക്ക് ഇറങ്ങിപ്പോയിഉത്ത 6:2
    വാക്യങ്ങൾ
    ഉത്ത 6:2തോട്ടങ്ങളിൽ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.
  • “താഴ്വരകളിലെ താമരപ്പൂവും … മുള്ളുകളുടെ ഇടയിൽ താമരപോലെ”ഉത്ത 2:1–2
    വാക്യങ്ങൾ
    ഉത്ത 2:1–2ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു. മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
  • “അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു”ഉത്ത 5:13
    വാക്യങ്ങൾ
    ഉത്ത 5:13അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
  • താമരകളുടെ ഇടയിൽ മേയുന്ന ഇരട്ടമാൻകുട്ടികൾഉത്ത 4:5
    വാക്യങ്ങൾ
    ഉത്ത 4:5നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.

പുല്ല്

  • കന്നുകാലികൾക്കായും മലകളിന്മേലും പുല്ലു മുളയ്ക്കുന്നുസങ്കീ 104:14, സങ്കീ 147:8, ആവർത്തനം 11:15
    വാക്യങ്ങൾ
    സങ്കീ 104:14അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
    സങ്കീ 147:8അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പൎവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
    ആവർത്തനം 11:15ഞാൻ നിന്റെ നിലത്തു നിന്റെ നാൽക്കാലികൾക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
  • അരിഞ്ഞ പുല്ലിന്മേൽ പെയ്യുന്ന മഴസങ്കീ 72:6
    വാക്യങ്ങൾ
    സങ്കീ 72:6അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
  • പുരമുകളിലെ പുല്ലു വളരുംമുമ്പേ ഉണങ്ങിപ്പോകുന്നുസങ്കീ 129:6–7, 2 രാജാ 19:26
    വാക്യങ്ങൾ
    സങ്കീ 129:6–7വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ. കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവൻ തന്റെ മാൎവ്വിടം ആകട്ടെ നിറെക്കയില്ല.
    2 രാജാ 19:26അതുകൊണ്ടു അവയിലെ നിവാസികൾ ദുൎബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീൎന്നു.
  • വയലിലെ പുല്ല്: ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുംമത്താ 6:30, ലൂക്കൊ 12:28
    വാക്യങ്ങൾ
    മത്താ 6:30ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.
    ലൂക്കൊ 12:28ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
  • പുല്ലു നീക്കിയാൽ പുതിയ പുല്ലു മുളയ്ക്കുന്നുസദൃ 27:25
    വാക്യങ്ങൾ
    സദൃ 27:25പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പൎവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.
  • കത്തുന്ന വെയിൽ ചെടിയെ ഉണക്കുന്നു; അതിന്റെ പൂ വീണുപോകുന്നുയാക്കോ 1:11
    വാക്യങ്ങൾ
    യാക്കോ 1:11സൂൎയ്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിൎന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.
  • വരൾച്ചയിൽ കുതിരകൾക്കു പുല്ലു തേടി ആഹാബ് എല്ലാ ഉറവുകളിലും താഴ്വരകളിലും അന്വേഷിച്ചു1 രാജാ 18:5
    വാക്യങ്ങൾ
    1 രാജാ 18:5ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
  • നിമ്രീമിലെ വെള്ളം വറ്റിപ്പോയി; പുല്ല് ഉണങ്ങിപ്പോയിയെശ 15:6
    വാക്യങ്ങൾ
    യെശ 15:6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.
  • നദീഹയം കാളയെപ്പോലെ പുല്ലു തിന്നുന്നുഇയ്യോ 40:15
    വാക്യങ്ങൾ
    ഇയ്യോ 40:15ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
  • നെബൂഖദ്നേസർ കാളയെപ്പോലെ പുല്ലു തിന്നുദാനീ 4:33
    വാക്യങ്ങൾ
    ദാനീ 4:33ഉടൻ തന്നേ ആ വാക്കു നെബൂഖദ്നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
  • “പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ?”ഇയ്യോ 6:5
    വാക്യങ്ങൾ
    ഇയ്യോ 6:5പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
  • അയ്യായിരം പേർ പച്ചപ്പുല്ലിന്മേൽ ഇരുന്നുയോഹന്നാൻ 6:10, മർക്കൊ 6:39
    വാക്യങ്ങൾ
    യോഹന്നാൻ 6:10ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
    മർക്കൊ 6:39പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.

മൊഴികൾ

  • “സകലജഡവും പുല്ലുപോലെയും … പുല്ലുണങ്ങുന്നു, പൂ വാടുന്നു”യെശ 40:6–8, 1 പത്രൊ 1:24
    വാക്യങ്ങൾ
    യെശ 40:6–8കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.
    1 പത്രൊ 1:24“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിൎന്നുപോയി;
  • പുതിയ പുല്ലു രാവിലെ മുളയ്ക്കുന്നു, വൈകുന്നേരം ഉണങ്ങിപ്പോകുന്നുസങ്കീ 90:5–6
    വാക്യങ്ങൾ
    സങ്കീ 90:5–6നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു. അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
  • മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെ; കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെയാകുന്നുസങ്കീ 103:15–16
    വാക്യങ്ങൾ
    സങ്കീ 103:15–16മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
  • മഞ്ഞുപോലെ, ഇളമ്പുല്ലിന്മേൽ പൊടിമഴപോലെ പൊഴിയുന്ന വാക്ക്ആവർത്തനം 32:2
    വാക്യങ്ങൾ
    ആവർത്തനം 32:2മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.