Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › വേനലും ശീതകാലവും

പ്രകൃതി

ബൈബിളിൽ വേനലും ശീതകാലവും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 40 ഭാഗങ്ങൾ, വരി വരിയായി.

  • വിതയും കൊയ്ത്തും ശീതവും ഉഷ്ണവും വേനലും ശീതകാലവും ഒരിക്കലും നിന്നുപോകയില്ലഉല്പ 8:22
    വാക്യങ്ങൾ
    ഉല്പ 8:22ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വൎഷവും, രാവും പകലും നിന്നുപോകയുമില്ല.
  • കാലങ്ങളെയും ദിവസങ്ങളെയും സംവത്സരങ്ങളെയും കുറിക്കാൻ ആകാശത്തിൽ വെളിച്ചങ്ങൾഉല്പ 1:14, സങ്കീ 104:19
    വാക്യങ്ങൾ
    ഉല്പ 1:14പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
    സങ്കീ 104:19അവൻ കാലനിൎണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂൎയ്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.
  • ഒരു സങ്കീർത്തനം: “നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു”സങ്കീ 74:17
    വാക്യങ്ങൾ
    സങ്കീ 74:17ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
  • തക്കകാലത്തു മഴ: മുന്മഴയും പിന്മഴയുംആവർത്തനം 11:14, യോവേ 2:23, യിരെ 5:24
    വാക്യങ്ങൾ
    ആവർത്തനം 11:14ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.
    യോവേ 2:23സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വൎഷം പെയ്യിച്ചുതരുന്നു.
    യിരെ 5:24മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല.
  • രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്ന വസന്തകാലത്ത്2 ശമു 11:1
    വാക്യങ്ങൾ
    2 ശമു 11:1പിറ്റെ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി, രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു.
  • മുന്തിരിക്കൊയ്ത്തുവരെ മെതി, വിതക്കാലംവരെ മുന്തിരിക്കൊയ്ത്ത്ലേവ്യ 26:5
    വാക്യങ്ങൾ
    ലേവ്യ 26:5നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിൎഭയം വസിക്കും.
  • യവക്കൊയ്ത്തിന്റെ ആരംഭത്തിൽ രൂത്ത് വന്നു; കോതമ്പുകൊയ്ത്തു തീരുവോളം കതിർ പെറുക്കിരൂത്ത് 1:22, രൂത്ത് 2:23
    വാക്യങ്ങൾ
    രൂത്ത് 1:22ഇങ്ങനെ നൊവൊമി മോവാബ്‌ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ലേഹെമിൽ എത്തി.
    രൂത്ത് 2:23അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേൎന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാൎക്കയും ചെയ്തു.
  • കോതമ്പുകൊയ്ത്തുകാലത്തു ശമൂവേൽ ഇടിയും മഴയും വരുത്താൻ പ്രാർത്ഥിച്ചു1 ശമു 12:17–18
    വാക്യങ്ങൾ
    1 ശമു 12:17–18ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും. അങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
  • യാക്കോബിന്റെ വർഷങ്ങൾ: പകൽ ഉഷ്ണവും രാത്രി മഞ്ഞുംഉല്പ 31:40
    വാക്യങ്ങൾ
    ഉല്പ 31:40ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.

വേനൽ

  • എഗ്ലോൻ തന്റെ മാളികമുറിയുടെ തണുപ്പിൽ ഇരുന്നുന്യായാ 3:20, ന്യായാ 3:24
    വാക്യങ്ങൾ
    ന്യായാ 3:20ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ആസനത്തിൽനിന്നു എഴുന്നേറ്റു.
    ന്യായാ 3:24അവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസൎജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.
  • ശീതകാലഗൃഹങ്ങളും ഉഷ്ണകാലഗൃഹങ്ങളുംആമോ 3:15
    വാക്യങ്ങൾ
    ആമോ 3:15ഞാൻ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകൎത്തുകളയും; ദന്തഭവനങ്ങൾ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.
  • സീബാ ദാവീദിനു നൂറു വേനൽക്കാല പഴം കൊണ്ടുവന്നു2 ശമു 16:1–2
    വാക്യങ്ങൾ
    2 ശമു 16:1–2ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാൎക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാൎക്കു തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവൎക്കു കുടിപ്പാനും തന്നേ എന്നു പറഞ്ഞു.
  • ഗെദല്യാവ്: വീഞ്ഞും വേനൽക്കാലപഴവും എണ്ണയും ശേഖരിച്ചു പാത്രങ്ങളിൽ വെക്കുകയിരെ 40:10, യിരെ 40:12
    വാക്യങ്ങൾ
    യിരെ 40:10ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയൎക്കു ഉത്തരവാദിയായി മിസ്പയിൽ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ചു, പാത്രങ്ങളിൽ സൂക്ഷിച്ചു, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ പാൎത്തുകൊൾവിൻ.
    യിരെ 40:12സകല യെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകലസ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കൽ മിസ്പയിൽ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.
  • ഉറുമ്പു വേനൽക്കാലത്ത് ആഹാരം ശേഖരിച്ചുവെക്കുന്നുസദൃ 6:6–8, സദൃ 30:25
    വാക്യങ്ങൾ
    സദൃ 6:6–8മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.
    സദൃ 30:25ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
  • വേനൽക്കാലത്തു മെതിക്കളത്തിലെ പതിർ, കാറ്റു പറപ്പിച്ചുകൊണ്ടുപോകുന്നുദാനീ 2:35
    വാക്യങ്ങൾ
    ദാനീ 2:35ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകൎന്നു വേനല്ക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീൎന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപൎവ്വതമായിത്തീൎന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
  • അത്തിമരം ഇല തളിർക്കുമ്പോൾ വേനൽ അടുത്തിരിക്കുന്നുമത്താ 24:32
    വാക്യങ്ങൾ
    മത്താ 24:32അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിൎക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
  • “എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി”സങ്കീ 32:4
    വാക്യങ്ങൾ
    സങ്കീ 32:4രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.

ശീതകാലം

  • “ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ”ഉത്ത 2:11–13
    വാക്യങ്ങൾ
    ഉത്ത 2:11–13ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
  • ഒമ്പതാം മാസത്തിൽ രാജാവ് ശീതകാലഗൃഹത്തിൽ തീയുടെ അരികെ ഇരുന്നുയിരെ 36:22
    വാക്യങ്ങൾ
    യിരെ 36:22അന്നു ഒമ്പതാം മാസത്തിൽ രാജാവു ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.
  • മഴക്കാലത്തു കനത്ത മഴയിൽ ജനം വിശാലസ്ഥലത്തു വിറച്ചുകൊണ്ടു നിന്നുഎസ്രാ 10:9, എസ്രാ 10:13
    വാക്യങ്ങൾ
    എസ്രാ 10:9അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാൎയ്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
    എസ്രാ 10:13എങ്കിലും ജനം വളരെയും ഇതു വൎഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാൎയ്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
  • ശീതകാലത്തു പ്രതിഷ്ഠോത്സവം; യേശു ശലോമോന്റെ മണ്ഡപത്തിൽ നടന്നുയോഹന്നാൻ 10:22–23
    വാക്യങ്ങൾ
    യോഹന്നാൻ 10:22–23അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
  • “നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ”മത്താ 24:20
    വാക്യങ്ങൾ
    മത്താ 24:20എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ.
  • നോമ്പു കഴിഞ്ഞശേഷം കപ്പലോട്ടം അപകടകരമായി; ശീതകാലം കഴിക്കാൻ അവർ ഒരു തുറമുഖം തേടിപ്രവൃത്തികൾ 27:9, പ്രവൃത്തികൾ 27:12
    വാക്യങ്ങൾ
    പ്രവൃത്തികൾ 27:9ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്:
    പ്രവൃത്തികൾ 27:12ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
  • ഒരു അലെക്സന്ത്രിയകപ്പൽ ആ ദ്വീപിൽ ശീതകാലം കഴിച്ചിരുന്നുപ്രവൃത്തികൾ 28:11
    വാക്യങ്ങൾ
    പ്രവൃത്തികൾ 28:11മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
  • നിക്കൊപ്പൊലിസിൽ ശീതകാലം കഴിക്കാൻ പൗലൊസ് തീരുമാനിച്ചുതീത്തൊ 3:12
    വാക്യങ്ങൾ
    തീത്തൊ 3:12ഞാൻ അൎത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്നു എന്നോടു ചേരുവാൻ ശ്രമിക്ക. അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു.
  • പൗലൊസ് തിമൊഥെയൊസിനോട്: “ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക”2 തിമൊ 4:21
    വാക്യങ്ങൾ
    2 തിമൊ 4:21ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.
  • ആട്ടുരോമംപോലെ ഹിമം, വെണ്ണീർപോലെ വിതറിയ മഞ്ഞ്സങ്കീ 147:16
    വാക്യങ്ങൾ
    സങ്കീ 147:16അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.

സദൃശവാക്യങ്ങളിലെ മൊഴികൾ

  • “വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ”സദൃ 10:5
    വാക്യങ്ങൾ
    സദൃ 10:5വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.
  • “വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ”സദൃ 26:1
    വാക്യങ്ങൾ
    സദൃ 26:1വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
  • “കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ”സദൃ 25:13
    വാക്യങ്ങൾ
    സദൃ 25:13വിശ്വസ്തനായ ദൂതൻ തന്നേ അയക്കുന്നവൎക്കു കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
  • മടിയൻ തക്കകാലത്ത് ഉഴുന്നില്ലസദൃ 20:4
    വാക്യങ്ങൾ
    സദൃ 20:4മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.