പര്യവേക്ഷണം › വിഷയങ്ങൾ › കഴുകന്മാർ
പ്രകൃതി
ബൈബിളിൽ കഴുകന്മാർ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 20 ഭാഗങ്ങൾ, വരി വരിയായി.
- യിസ്രായേൽ തിന്നരുതാത്ത പക്ഷികളിൽ കഴുകനും ഉൾപ്പെടുന്നുലേവ്യ 11:13, ആവർത്തനം 14:12
വാക്യങ്ങൾ
ലേവ്യ 11:13പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു,
ആവർത്തനം 14:12പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്തു, കഴുകൻ,
- കഴുകൻ പാറമേൽ, ശിലാഗ്രത്തിൽ, ഉയരത്തിൽ കൂടു വെക്കുന്നുഇയ്യോ 39:27–28
വാക്യങ്ങൾ
ഇയ്യോ 39:27–28നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു? അതു പാറയിൽ കുടിയേറി രാപാൎക്കുന്നു; പാറമുകളിലും ദുൎഗ്ഗത്തിലും തന്നേ.
- അവിടെനിന്ന് അത് ഇര തേടുന്നു; അതിന്റെ കണ്ണു ദൂരത്തുനിന്ന് അതു കാണുന്നുഇയ്യോ 39:29
വാക്യങ്ങൾ
ഇയ്യോ 39:29അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
- അതിന്റെ കുഞ്ഞുങ്ങൾ രക്തം കുടിക്കുന്നു; ഹതന്മാർ എവിടെയോ അവിടെ അതുണ്ട്ഇയ്യോ 39:30
വാക്യങ്ങൾ
ഇയ്യോ 39:30അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.
- കഴുകൻ കൂടു ഇളക്കി കുഞ്ഞുങ്ങളുടെ മീതെ പറക്കുന്നുആവർത്തനം 32:11
വാക്യങ്ങൾ
ആവർത്തനം 32:11കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
- കഴുകൻ ഇരയുടെമേൽ പാഞ്ഞിറങ്ങുന്നുഇയ്യോ 9:26, യിരെ 49:22
വാക്യങ്ങൾ
ഇയ്യോ 9:26അതു ഓടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
യിരെ 49:22അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്നു ബൊസ്രയുടെമേൽ ചിറകു വിടൎക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
- “ആകാശത്തു കഴുകന്റെ വഴിയും” — അതിവിസ്മയമായ നാലു കാര്യങ്ങളിൽ ഒന്ന്സദൃ 30:18–19
വാക്യങ്ങൾ
സദൃ 30:18–19എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു: ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സൎപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
മൊഴികൾ
- കഴുകന്മാരെക്കാൾ വേഗമുള്ളവർ: ശൗലും യോനാഥാനും, പിന്തുടരുന്നവർ, കുതിരകൾ2 ശമു 1:23, വിലാ 4:19, യിരെ 4:13
വാക്യങ്ങൾ
2 ശമു 1:23ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ, സിംഹത്തിലും വീൎയ്യവാന്മാർ.
വിലാ 4:19ഞങ്ങളെ പിന്തുടൎന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടൎന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
യിരെ 4:13ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
- സീനായിൽ: “നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു”പുറ 19:4
വാക്യങ്ങൾ
പുറ 19:4ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.
- കഴുകനെപ്പോലെ പാഞ്ഞിറങ്ങുന്ന ദൂരത്തുനിന്നുള്ള ഒരു ജാതിആവർത്തനം 28:49
വാക്യങ്ങൾ
ആവർത്തനം 28:49യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
- വിലാപത്തിൽ: “കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക”മീഖാ 1:16
വാക്യങ്ങൾ
മീഖാ 1:16നിന്റെ ഓമനക്കുഞ്ഞുകൾനിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.
- ധനം “കഴുകൻ ആകാശത്തേക്കു എന്നപോലെ … ചിറകെടുത്തു പറന്നുകളയും”സദൃ 23:5
വാക്യങ്ങൾ
സദൃ 23:5നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
- “നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം”സങ്കീ 103:5
വാക്യങ്ങൾ
സങ്കീ 103:5നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
- “അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും”യെശ 40:31
വാക്യങ്ങൾ
യെശ 40:31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളൎന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.
- “നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും”യിരെ 49:16, ഓബ 1:4
വാക്യങ്ങൾ
യിരെ 49:16പാറപ്പിളൎപ്പുകളിൽ പാൎത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു.
ഓബ 1:4നീ കഴുകനേപ്പോലെ ഉയൎന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.