Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › പുഴുക്കളും കൃമികളും

പ്രകൃതി

ബൈബിളിൽ പുഴുക്കളും കൃമികളും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 18 ഭാഗങ്ങൾ, വരി വരിയായി.

പുഴുക്കൾ

  • പുഴു വസ്ത്രങ്ങളെ തിന്നുന്നുയാക്കോ 5:2
    വാക്യങ്ങൾ
    യാക്കോ 5:2നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.
  • ഭൂമിയിലെ നിക്ഷേപങ്ങളെ പുഴുവും തുരുമ്പും നശിപ്പിക്കുന്നുമത്താ 6:19–20
    വാക്യങ്ങൾ
    മത്താ 6:19–20പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വൎഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.
  • പുഴു നശിപ്പിക്കാത്ത സ്വർഗ്ഗത്തിലെ നിക്ഷേപംലൂക്കൊ 12:33
    വാക്യങ്ങൾ
    ലൂക്കൊ 12:33നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വൎഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീൎന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ.
  • “പുഴു അരിച്ച വസ്ത്രംപോലെയും”ഇയ്യോ 13:28
    വാക്യങ്ങൾ
    ഇയ്യോ 13:28ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.
  • വസ്ത്രംപോലെ “പുഴു അവരെ തിന്നുകളയും”യെശ 50:9, യെശ 51:8
    വാക്യങ്ങൾ
    യെശ 50:9ഇതാ, യഹോവയായ കൎത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.
    യെശ 51:8പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.
  • “ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു”ഇയ്യോ 27:18
    വാക്യങ്ങൾ
    ഇയ്യോ 27:18ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നേ.
  • പുഴുവിനെപ്പോലെ ചതഞ്ഞുപോകുന്ന, മൺവീടുകളിൽ പാർക്കുന്നവർഇയ്യോ 4:19
    വാക്യങ്ങൾ
    ഇയ്യോ 4:19പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാൎത്തു പുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്ര അധികം!

കൃമികൾ

  • രാത്രി മുഴുവൻ സൂക്ഷിച്ചുവെച്ച മന്നയിൽ പുഴുത്തു നാറ്റം വെച്ചുപുറ 16:20
    വാക്യങ്ങൾ
    പുറ 16:20എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.
  • ശബ്ബത്തിനായി സൂക്ഷിച്ച ഓഹരിയിൽ പുഴു ഉണ്ടായില്ലപുറ 16:24
    വാക്യങ്ങൾ
    പുറ 16:24മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
  • ഉഷസ്സിൽ ഒരു പുഴു യോനായുടെ ചെടിയെ കുത്തി; അതു വാടിപ്പോയിയോനാ 4:7
    വാക്യങ്ങൾ
    യോനാ 4:7പിറ്റെന്നാൾ പുലൎന്നപ്പോൾ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അതു ആവണക്കു കുത്തിക്കളഞ്ഞു, അതു വാടിപ്പോയി.
  • ഹെരോദാവ് കൃമികൾക്ക് ഇരയായി മരിച്ചുപ്രവൃത്തികൾ 12:21–23
    വാക്യങ്ങൾ
    പ്രവൃത്തികൾ 12:21–23നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു. ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആൎത്തു. അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കൎത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
  • പുഴു മുന്തിരിപ്പഴം തിന്നുകളയുന്നു; അതുകൊണ്ട് ആരും അതു ശേഖരിക്കുന്നില്ലആവർത്തനം 28:39
    വാക്യങ്ങൾ
    ആവർത്തനം 28:39നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
  • ഇയ്യോബ്: “എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു”ഇയ്യോ 7:5
    വാക്യങ്ങൾ
    ഇയ്യോ 7:5എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
  • ശവക്കുഴിയിൽ സുഖിക്കുന്നവനെയും കയ്പുള്ളവനെയും ഒരുപോലെ കൃമികൾ മൂടുന്നുഇയ്യോ 21:23–26
    വാക്യങ്ങൾ
    ഇയ്യോ 21:23–26ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂൎണ്ണക്ഷേമത്തിൽ മരിക്കുന്നു. അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല. അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു.
  • “കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും”യെശ 51:8
    വാക്യങ്ങൾ
    യെശ 51:8പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.
  • “നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു”യെശ 14:11
    വാക്യങ്ങൾ
    യെശ 14:11നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു.
  • ഒരു സങ്കീർത്തനം: “ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ”സങ്കീ 22:6
    വാക്യങ്ങൾ
    സങ്കീ 22:6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ.