Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › പ്രഭാതമഞ്ഞ്

പ്രകൃതി

ബൈബിളിൽ പ്രഭാതമഞ്ഞ്

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 22 ഭാഗങ്ങൾ, വരി വരിയായി.

  • രാത്രിയിൽ പാളയത്തിന്മേൽ മഞ്ഞു പെയ്തു; അതിനോടുകൂടെ മന്നയുംസംഖ്യാ 11:9
    വാക്യങ്ങൾ
    സംഖ്യാ 11:9രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.
  • രാവിലത്തെ മഞ്ഞു നീങ്ങിയപ്പോൾ നിലത്തു നേരിയ ചെതുമ്പലുകൾ കിടന്നുപുറ 16:13–14
    വാക്യങ്ങൾ
    പുറ 16:13–14വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു. വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.
  • രാത്രിതോറും കൊമ്പുകളിന്മേൽ മഞ്ഞു തങ്ങുന്നുഇയ്യോ 29:19
    വാക്യങ്ങൾ
    ഇയ്യോ 29:19എന്റെ വേർ വെള്ളത്തോളം പടൎന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാൎക്കുന്നു.
  • മേഘങ്ങൾ മഞ്ഞു പൊഴിച്ചുസദൃ 3:20
    വാക്യങ്ങൾ
    സദൃ 3:20അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളൎന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
  • “മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?”ഇയ്യോ 38:28
    വാക്യങ്ങൾ
    ഇയ്യോ 38:28മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?
  • രാത്രിയിൽ പ്രിയൻ: “എന്റെ ശിരസ്സു മഞ്ഞുകൊണ്ടും … നനെഞ്ഞിരിക്കുന്നു”ഉത്ത 5:2
    വാക്യങ്ങൾ
    ഉത്ത 5:2ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണൎന്നിരിക്കുന്നു. വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
  • നെബൂഖദ്നേസർ ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞുദാനീ 4:33
    വാക്യങ്ങൾ
    ദാനീ 4:33ഉടൻ തന്നേ ആ വാക്കു നെബൂഖദ്നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
  • സീയോൻപർവ്വതങ്ങളിൽ പെയ്യുന്ന ഹെർമ്മോനിലെ മഞ്ഞ്സങ്കീ 133:3
    വാക്യങ്ങൾ
    സങ്കീ 133:3സീയോൻ പൎവ്വതത്തിൽ പെയ്യുന്ന ഹെൎമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.

കഥകളിൽ

  • ഗിദെയോൻ ആട്ടിൻതോലിൽനിന്ന് ഒരു കിണ്ണം നിറയെ വെള്ളം പിഴിഞ്ഞെടുത്തുന്യായാ 6:37–38
    വാക്യങ്ങൾ
    ന്യായാ 6:37–38ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവൎത്തിടുന്നു; മഞ്ഞു തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്നു ഞാൻ അറിയും എന്നു പറഞ്ഞു. അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.
  • പിറ്റേ രാത്രി ആട്ടിൻതോൽ ഉണങ്ങിയിരുന്നു; നിലത്തെല്ലാം മഞ്ഞുണ്ടായിരുന്നുന്യായാ 6:39–40
    വാക്യങ്ങൾ
    ന്യായാ 6:39–40ഗിദെയോൻ പിന്നെയും ദൈവത്തോടു: നിന്റെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു. അന്നു രാത്രി ദൈവം അങ്ങനെ തന്നേ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനെഞ്ഞുമിരുന്നു.
  • ഏലീയാവ് ആഹാബിനോട്: ഈ സംവത്സരങ്ങളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല1 രാജാ 17:1
    വാക്യങ്ങൾ
    1 രാജാ 17:1എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു ആഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
  • ദാവീദിന്റെ വിലാപം: “ഗിൽബോവപൎവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും … പോകട്ടെ”2 ശമു 1:21
    വാക്യങ്ങൾ
    2 ശമു 1:21ഗിൽബോവപൎവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.
  • ഹഗ്ഗായി: ആകാശം മഞ്ഞും ഭൂമി വിളവും തരാതിരിക്കുന്നുഹഗ്ഗാ 1:10
    വാക്യങ്ങൾ
    ഹഗ്ഗാ 1:10അതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.

അനുഗ്രഹങ്ങൾ

  • യിസ്ഹാക്കിന്റെ അനുഗ്രഹം: ആകാശത്തിലെ മഞ്ഞും ഭൂമിയുടെ പുഷ്ടിയുംഉല്പ 27:28
    വാക്യങ്ങൾ
    ഉല്പ 27:28യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും
  • ഏശാവ് ആകാശത്തിലെ മഞ്ഞിൽനിന്ന് അകന്നു പാർക്കുംഉല്പ 27:39
    വാക്യങ്ങൾ
    ഉല്പ 27:39എന്നാറെ അവന്റെ അപ്പനായ യിസ്ഹാക്ക് ഉത്തരമായിട്ടു അവനോടു പറഞ്ഞതു: നിന്റെ വാസം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.
  • മോശെ: യോസേഫിന്റെ ദേശം ആകാശത്തിൽനിന്നുള്ള വിശേഷമായ മഞ്ഞുകൊണ്ട് അനുഗ്രഹിക്കപ്പെട്ടത്ആവർത്തനം 33:13
    വാക്യങ്ങൾ
    ആവർത്തനം 33:13യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
  • ആകാശം മഞ്ഞു പൊഴിക്കുന്ന, ധാന്യവും വീഞ്ഞുമുള്ള ദേശംആവർത്തനം 33:28
    വാക്യങ്ങൾ
    ആവർത്തനം 33:28ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിൎഭയമായും യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.

മൊഴികൾ

  • “പുലൎച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും”ഹോശേ 6:4, ഹോശേ 13:3
    വാക്യങ്ങൾ
    ഹോശേ 6:4എഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലൎച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
    ഹോശേ 13:3അതുകൊണ്ടു അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
  • രാജാവിന്റെ പ്രസാദം “പുല്ലിന്മേലുള്ള മഞ്ഞുപോലെ”സദൃ 19:12
    വാക്യങ്ങൾ
    സദൃ 19:12രാജാവിന്റെ ക്രോധം സിംഹഗൎജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
  • “മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും”2 ശമു 17:12
    വാക്യങ്ങൾ
    2 ശമു 17:12അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തൻ പോലും ആകട്ടെ ശേഷിക്കയില്ല.
  • “കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ”യെശ 18:4
    വാക്യങ്ങൾ
    യെശ 18:4യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.