Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › ആടുകൾ

പ്രകൃതി

ബൈബിളിൽ ആടുകൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 38 ഭാഗങ്ങൾ, വരി വരിയായി.

  • ഹാബെൽ ആട്ടിടയനായിരുന്നുഉല്പ 4:2
    വാക്യങ്ങൾ
    ഉല്പ 4:2പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയ്തീൎന്നു.
  • ഹാബെൽ തന്റെ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളെ കൊണ്ടുവന്നുഉല്പ 4:4
    വാക്യങ്ങൾ
    ഉല്പ 4:4ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
  • കുറ്റിക്കാട്ടിൽ കൊമ്പു കുടുങ്ങിക്കിടന്ന ഒരു ആട്ടുകൊറ്റനെ അബ്രാഹാം കണ്ടുഉല്പ 22:13
    വാക്യങ്ങൾ
    ഉല്പ 22:13അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
  • ആട്ടിൻകൂട്ടങ്ങളെ കുടിപ്പിക്കാൻ ഇടയന്മാർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ല് ഉരുട്ടിമാറ്റിഉല്പ 29:2–3
    വാക്യങ്ങൾ
    ഉല്പ 29:2–3അവൻ വെളിമ്പ്രദേശത്തു ഒരു കിണർ കണ്ടു. അതിന്നരികെ മൂന്നു ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നു ആയിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നതു; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു. ആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.
  • റാഹേൽ ആട്ടിടയത്തിയായിരുന്നു; യാക്കോബ് അവളുടെ അപ്പന്റെ ആടുകളെ കുടിപ്പിച്ചുഉല്പ 29:9–10
    വാക്യങ്ങൾ
    ഉല്പ 29:9–10അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു. തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു.
  • യിത്രോയുടെ ഏഴു പുത്രിമാർ ആടുകളെ കുടിപ്പിച്ചു; മോശെ അവരെ സഹായിച്ചുപുറ 2:16–17
    വാക്യങ്ങൾ
    പുറ 2:16–17മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു. എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.
  • ഹോരേബിൽ എത്തിയപ്പോൾ മോശെ യിത്രോയുടെ ആടുകളെ മേയിക്കുകയായിരുന്നുപുറ 3:1
    വാക്യങ്ങൾ
    പുറ 3:1മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പൎവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു.
  • ഇളയ മകനായ ദാവീദ് ആടുകളെ മേയിക്കാൻ പോയിരുന്നു1 ശമു 16:11
    വാക്യങ്ങൾ
    1 ശമു 16:11നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന്നു അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ടു; അവൻ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോടു: ആളയച്ചു അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.
  • ഇടയനായ യാക്കോബ്: പകൽ ഉഷ്ണം, രാത്രി മഞ്ഞ്, കാട്ടുമൃഗങ്ങൾ കടിച്ചുകീറിയതിന്റെ നഷ്ടംഉല്പ 31:38–40
    വാക്യങ്ങൾ
    ഉല്പ 31:38–40ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാൎത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു. ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
  • യാക്കോബിന്റെ കൂലി: പുള്ളിയും മറുകുമുള്ളവയും കറുത്ത നിറമുള്ളവയുംഉല്പ 30:32
    വാക്യങ്ങൾ
    ഉല്പ 30:32ഞാൻ ഇന്നു നിന്റെ എല്ലാകൂട്ടങ്ങളിലും കൂടി കടന്നു, അവയിൽനിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ.
  • വെള്ളത്തൊട്ടികളിൽ അവൻ വെച്ച തോലുരിച്ച കൊമ്പുകളും വരയുള്ള കുട്ടികളുംഉല്പ 30:37–39
    വാക്യങ്ങൾ
    ഉല്പ 30:37–39എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു. ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു. ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.
  • ഇടയന്മാർ രാത്രിയിൽ തങ്ങളുടെ ആട്ടിൻകൂട്ടത്തെ കാവൽ കാത്തുലൂക്കൊ 2:8
    വാക്യങ്ങൾ
    ലൂക്കൊ 2:8അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാൎത്തിരുന്നു.
  • ആടുകൾ ഇടയന്റെ ശബ്ദം അറിയുന്നു; അവൻ അവയെ പേർ ചൊല്ലി വിളിക്കുന്നുയോഹന്നാൻ 10:3–4
    വാക്യങ്ങൾ
    യോഹന്നാൻ 10:3–4അവന്നു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.

ആട്ടുരോമവും പാലും രോമം കത്രിക്കലും

  • ആട്ടിൻകൂട്ടത്തിന്റെ പാലും കുഞ്ഞാടുകളുടെ മേദസ്സും ബാശാനിലെ ആട്ടുകൊറ്റന്മാരുംആവർത്തനം 32:14
    വാക്യങ്ങൾ
    ആവർത്തനം 32:14പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിൻകുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിൻ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
  • റാഹേൽ ഗൃഹബിംബങ്ങളെ എടുത്തപ്പോൾ ലാബാൻ ആടുകളുടെ രോമം കത്രിക്കാൻ പോയിരുന്നുഉല്പ 31:19
    വാക്യങ്ങൾ
    ഉല്പ 31:19ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
  • യെഹൂദാ തിമ്നയിൽ തന്റെ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കൽ പോയിഉല്പ 38:12–13
    വാക്യങ്ങൾ
    ഉല്പ 38:12–13കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാൎയ്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി. നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.
  • നാബാലിനു 3,000 ചെമ്മരിയാടും 1,000 കോലാടും ഉണ്ടായിരുന്നു; അവൻ കർമ്മേലിൽ അവയുടെ രോമം കത്രിച്ചു1 ശമു 25:2
    വാക്യങ്ങൾ
    1 ശമു 25:2കൎമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കൎമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
  • രോമം കത്രിക്കുന്ന കാലം വിരുന്നിന്റെ കാലം: നാബാലിന്റെയും അബ്ശാലോമിന്റെയും1 ശമു 25:11, 1 ശമു 25:36, 2 ശമു 13:23–24
    വാക്യങ്ങൾ
    1 ശമു 25:11ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവൎക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവൎക്കു കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.
    1 ശമു 25:36അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരി പിടിച്ചിരുന്നു; അതുകൊണ്ടു അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
    2 ശമു 13:23–24രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു. അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.
  • ആടുകളിൽനിന്ന് ആദ്യം കത്രിക്കുന്ന രോമം പുരോഹിതന്മാർക്കുള്ളതായിരുന്നുആവർത്തനം 18:3–4
    വാക്യങ്ങൾ
    ആവർത്തനം 18:3–4ജനത്തിൽനിന്നു പുരോഹിതന്മാൎക്കു ചെല്ലേണ്ടുന്ന അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം. ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.
  • ഇയ്യോബ് തന്റെ ആടുകളുടെ രോമംകൊണ്ടു ദരിദ്രനു ചൂടു കൊടുത്തുഇയ്യോ 31:20
    വാക്യങ്ങൾ
    ഇയ്യോ 31:20അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിർ മാറിയില്ലെങ്കിൽ,

ആട്ടിൻകൂട്ടങ്ങളുടെ എണ്ണം

  • മോവാബ്‌രാജാവായ മേശാ 100,000 കുഞ്ഞാടിനെയും 100,000 ആട്ടുകൊറ്റന്റെ രോമവും കപ്പം കൊടുത്തു2 രാജാ 3:4
    വാക്യങ്ങൾ
    2 രാജാ 3:4മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
  • അരാബ്യർ യെഹോശാഫാത്തിന് 7,700 ആട്ടുകൊറ്റനെയും 7,700 കോലാട്ടുകൊറ്റനെയും കൊണ്ടുവന്നു2 ദിന 17:11
    വാക്യങ്ങൾ
    2 ദിന 17:11ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു.
  • ഹഗ്രീയരിൽനിന്നു 250,000 ആടുകളെ പിടിച്ചു1 ദിന 5:21
    വാക്യങ്ങൾ
    1 ദിന 5:21അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
  • ഇയ്യോബിനു 7,000 ആടുകൾ ഉണ്ടായിരുന്നു, പിന്നീട് 14,000ഇയ്യോ 1:3, ഇയ്യോ 42:12
    വാക്യങ്ങൾ
    ഇയ്യോ 1:3അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂൎവ്വദിഗ്വാസികളിലും മഹാനായിരുന്നു.
    ഇയ്യോ 42:12ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
  • കേദാർ സോരുമായി കുഞ്ഞാടുകളെയും ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കച്ചവടം ചെയ്തുയെഹെ 27:21
    വാക്യങ്ങൾ
    യെഹെ 27:21അരബികളും കേദാൎപ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ടു അവർ നിന്റെ കച്ചവടക്കാരായിരുന്നു.
  • ദൈവാലയപ്രതിഷ്ഠയ്ക്കു ശലോമോൻ 120,000 ആടുകളെ യാഗം കഴിച്ചു1 രാജാ 8:63
    വാക്യങ്ങൾ
    1 രാജാ 8:63ശലോമോൻ യഹോവെക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അൎപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽമക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.

ന്യായപ്രമാണത്തിൽ

  • മോഷ്ടിച്ച ആടിനെ അറുക്കുകയോ വിൽക്കുകയോ ചെയ്താൽ: നാല് ആടിനെ പകരം കൊടുക്കണംപുറ 22:1
    വാക്യങ്ങൾ
    പുറ 22:1ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ അവൻ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം.
  • കാട്ടുമൃഗം കടിച്ചുകീറിയ ആട്: അതിന്റെ ശേഷിപ്പു തെളിവായി കൊണ്ടുവരണംപുറ 22:10, പുറ 22:13
    വാക്യങ്ങൾ
    പുറ 22:10ഒരുത്തൻ കൂട്ടുകാരന്റെ പക്കൽ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താൽ
    പുറ 22:13അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവൻ പകരം കൊടുക്കേണ്ടാ.

യെരൂശലേമിൽ

  • പുരോഹിതന്മാർ ആട്ടിൻവാതിൽ പുതുക്കിപ്പണിതുനെഹെ 3:1
    വാക്യങ്ങൾ
    നെഹെ 3:1അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിൻ വാതിൽ പണിതു: അവർ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.
  • ബേഥെസ്ദാകുളം ആട്ടിൻവാതിലിന്നരികെ ആയിരുന്നുയോഹന്നാൻ 5:2
    വാക്യങ്ങൾ
    യോഹന്നാൻ 5:2യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.

മൊഴികൾ

  • പല്ലുകൾ “രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ”ഉത്ത 4:2
    വാക്യങ്ങൾ
    ഉത്ത 4:2നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.
  • “നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക”സദൃ 27:23
    വാക്യങ്ങൾ
    സദൃ 27:23നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക.
  • “കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും … ഉതകും”സദൃ 27:26
    വാക്യങ്ങൾ
    സദൃ 27:26കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.
  • “രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെ”യെശ 53:7
    വാക്യങ്ങൾ
    യെശ 53:7തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.