Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › കുതിരകൾ

പ്രകൃതി

ബൈബിളിൽ കുതിരകൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 37 ഭാഗങ്ങൾ, വരി വരിയായി.

  • ഇയ്യോബ്: കുതിര താഴ്വരയിൽ മാന്തുന്നു, തന്റെ ബലത്തിൽ ഉല്ലസിക്കുന്നു, യുദ്ധത്തിലേക്കു പാഞ്ഞുചെല്ലുന്നുഇയ്യോ 39:19–21
    വാക്യങ്ങൾ
    ഇയ്യോ 39:19–21കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു? നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം. അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിൎത്തുചെല്ലുന്നു.
  • അതു ഭയത്തെ പരിഹസിക്കുന്നു; വാളിന്റെ മുമ്പിൽനിന്നു പിന്തിരിയുന്നില്ലഇയ്യോ 39:22–23
    വാക്യങ്ങൾ
    ഇയ്യോ 39:22–23അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല. അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
  • കാഹളനാദം കേൾക്കുമ്പോൾ അതിന് അടങ്ങിനിൽക്കാൻ കഴിയുന്നില്ല; യുദ്ധം ദൂരത്തുനിന്നു മണക്കുന്നുഇയ്യോ 39:24–25
    വാക്യങ്ങൾ
    ഇയ്യോ 39:24–25അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനില്ക്കയില്ല. കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആൎപ്പും ദൂരത്തുനിന്നു മണക്കുന്നു.
  • പടക്കുതിരകളുടെ ചീറ്റലും മദഗർജ്ജനവും ദൂരത്തുനിന്നു കേൾക്കാമായിരുന്നുയിരെ 8:16
    വാക്യങ്ങൾ
    യിരെ 8:16അവന്റെ കുതിരകളുടെ ചിറാലിപ്പു ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗൎജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.
  • വായിലെ കടിഞ്ഞാൺകൊണ്ട് സവാരിക്കാർ മൃഗത്തെ മുഴുവനും തിരിക്കുന്നുയാക്കോ 3:3
    വാക്യങ്ങൾ
    യാക്കോ 3:3കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.
  • കുതിരയെയും കോവർകഴുതയെയും കടിഞ്ഞാണും മുഖക്കയറുംകൊണ്ട് അടക്കണംസങ്കീ 32:9
    വാക്യങ്ങൾ
    സങ്കീ 32:9നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
  • രഥക്കുതിരകൾക്കു യവവും വൈക്കോലും കൊണ്ടുവന്നു1 രാജാ 4:28
    വാക്യങ്ങൾ
    1 രാജാ 4:28അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.
  • വണ്ടിച്ചക്രങ്ങളും കുതിരകളും ധാന്യത്തിന്മേൽ ഉരുണ്ടിട്ടും അതിനെ ചതച്ചില്ലയെശ 28:28
    വാക്യങ്ങൾ
    യെശ 28:28മെതിക്കയിൽ ധാന്യം ചതെച്ചുകളയാറുണ്ടോ? അവൻ അതിനെ എല്ലായ്പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കയും ചെയ്കയില്ലല്ലോ; അവൻ അതിനെ ചതെച്ചുകളകയില്ല.

യുദ്ധത്തിൽ

  • ഫറവോന്റെ കുതിരകളും രഥങ്ങളും യിസ്രായേലിനെ കടൽവരെ പിന്തുടർന്നുപുറ 14:9, പുറ 15:19
    വാക്യങ്ങൾ
    പുറ 14:9ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യർ അവരെ പിന്തുടൎന്നു; കടൽക്കരയിൽ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ അവരോടു അടുത്തു.
    പുറ 15:19എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
  • യോശുവ ശത്രുക്കളുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ ചുട്ടുകളഞ്ഞുയോശുവ 11:6, യോശുവ 11:9
    വാക്യങ്ങൾ
    യോശുവ 11:6അപ്പോൾ യഹോവ യോശുവയോടു: അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.
    യോശുവ 11:9യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.
  • നൂറു രഥക്കുതിരകളെ ഒഴികെ എല്ലാറ്റിന്റെയും കുതിഞരമ്പു ദാവീദ് വെട്ടി2 ശമു 8:4
    വാക്യങ്ങൾ
    2 ശമു 8:4അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥക്കുതിരകളിൽ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
  • യെഹോശാഫാത്ത്‌രാജാവ് ആഹാബിനോട്: “എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ”1 രാജാ 22:4
    വാക്യങ്ങൾ
    1 രാജാ 22:4അവൻ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
  • അശ്ശൂര്യന്റെ പരിഹാസം: കയറ്റാൻ ആളുണ്ടെങ്കിൽ രണ്ടായിരം കുതിര2 രാജാ 18:23
    വാക്യങ്ങൾ
    2 രാജാ 18:23ആകട്ടെ എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാൻ കഴിയുമെങ്കിൽ ഞാൻ നിനക്കു രണ്ടായിരം കുതിരയെ തരാം.
  • അരാമ്യരെ പിന്തുടരാൻ ശമര്യയിലെ ദൂതന്മാർ കുതിരകളോടുകൂടെ രണ്ടു രഥം എടുത്തു2 രാജാ 7:13–14
    വാക്യങ്ങൾ
    2 രാജാ 7:13–14അതിന്നു അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവർ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: നിങ്ങൾ ചെന്നു നോക്കുവിൻ എന്നു കല്പിച്ചു.
  • “കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ”യിരെ 46:4
    വാക്യങ്ങൾ
    യിരെ 46:4കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ.
  • പാഞ്ഞുപോകുന്ന ആൺകുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ മുഴക്കവുംയിരെ 47:3
    വാക്യങ്ങൾ
    യിരെ 47:3അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈൎയ്യം ക്ഷയിച്ചിട്ടു അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

രാജാക്കന്മാരും വ്യാപാരവും

  • ന്യായപ്രമാണം: രാജാവ് അധികം കുതിരകളെ സമ്പാദിക്കരുത്ആവർത്തനം 17:16
    വാക്യങ്ങൾ
    ആവർത്തനം 17:16എന്നാൽ അവന്നു കുതിര അനവധി ഉണ്ടാകരുതു. അധികം കുതിര സമ്പാദിക്കേണ്ടതിന്നു ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുതു; ഇനിമേൽ ആ വഴിക്കു തിരിയരുതു എന്നു യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുണ്ടല്ലോ.
  • രഥക്കുതിരകൾക്കായി ശലോമോന്റെ പന്തികളും അവന്റെ കുതിരച്ചേവകരും1 രാജാ 4:26, 2 ദിന 9:25
    വാക്യങ്ങൾ
    1 രാജാ 4:26ശലോമോന്നു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
    2 ദിന 9:25ശലോമോന്നു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാൎപ്പിച്ചിരുന്നു.
  • മിസ്രയീമിൽനിന്നുള്ള ഒരു കുതിരയ്ക്ക് 150 ശേക്കെൽ വെള്ളി, ഒരു രഥത്തിന് 6001 രാജാ 10:28–29
    വാക്യങ്ങൾ
    1 രാജാ 10:28–29ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും. അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാൎക്കും അരാംരാജാക്കന്മാൎക്കും കൊണ്ടുവന്നു കൊടുക്കും.
  • ശലോമോന്റെ കുതിരകൾ മിസ്രയീമിൽനിന്നും കുവേയിൽനിന്നും മറ്റു ദേശങ്ങളിൽനിന്നും വന്നു1 രാജാ 10:28, 2 ദിന 9:28
    വാക്യങ്ങൾ
    1 രാജാ 10:28ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.
    2 ദിന 9:28മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.
  • തോഗർമ്മാഗൃഹം സോരുമായി കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും കച്ചവടം ചെയ്തുയെഹെ 27:14
    വാക്യങ്ങൾ
    യെഹെ 27:14തോഗൎമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു.
  • ബാബേലിൽനിന്നു മടങ്ങിവന്നവർക്ക് 736 കുതിരയും 245 കോവർകഴുതയും ഉണ്ടായിരുന്നുഎസ്രാ 2:66
    വാക്യങ്ങൾ
    എസ്രാ 2:66എഴുനൂറ്റി മുപ്പത്താറു കുതിരയും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതയും
  • യെഹൂദയിലെ ചിലർ മിസ്രയീമിലെ കുതിരകളിലും രഥങ്ങളിലും ആശ്രയിക്കാൻ അവിടേക്കു പോയിയെശ 31:1
    വാക്യങ്ങൾ
    യെശ 31:1യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവൎക്കു അയ്യോ കഷ്ടം!
  • യെഹൂദാരാജാക്കന്മാർ സൂര്യനു കൊടുത്തിരുന്ന കുതിരകളെ യോശീയാവ് നീക്കിക്കളഞ്ഞു2 രാജാ 23:11
    വാക്യങ്ങൾ
    2 രാജാ 23:11യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂൎയ്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂൎയ്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
  • രാജാവിന്റെ സ്വന്തം കുതിരപ്പുറത്തു മൊർദ്ദെഖായിയെ നഗരവീഥിയിലൂടെ കൊണ്ടുനടന്നുഎസ്ഥേ 6:8–11
    വാക്യങ്ങൾ
    എസ്ഥേ 6:8–11രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയിൽ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ. വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്റെ കയ്യിൽ ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറയേണം എന്നു പറഞ്ഞു. രാജാവു ഹാമാനോടു: നീ വേഗം ചെന്നുവസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്ന യെഹൂദനായ മൊൎദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു. അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്നു മൊൎദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറഞ്ഞു.
  • അഗ്നിരഥവും അഗ്നിക്കുതിരകളും ഏലീയാവിനെ എലീശായിൽനിന്നു വേർപിരിച്ചു2 രാജാ 2:11
    വാക്യങ്ങൾ
    2 രാജാ 2:11അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വൎഗ്ഗത്തിലേക്കു കയറി.

മൊഴികൾ

  • “അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ”യിരെ 4:13
    വാക്യങ്ങൾ
    യിരെ 4:13ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
  • “അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ”ഹബ 1:8
    വാക്യങ്ങൾ
    ഹബ 1:8അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗൎവ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു.
  • “കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു”സദൃ 21:31
    വാക്യങ്ങൾ
    സദൃ 21:31കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.
  • ഒരു സങ്കീർത്തനം: കുതിരയുടെ മഹാബലംപോലും രക്ഷിക്കുകയില്ലസങ്കീ 33:17
    വാക്യങ്ങൾ
    സങ്കീ 33:17ജയത്തിന്നു കുതിര വ്യൎത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല.
  • “കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ”സദൃ 26:3
    വാക്യങ്ങൾ
    സദൃ 26:3കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി.
  • “കുതിര പാറമേൽ ഓടുമോ?”ആമോ 6:12
    വാക്യങ്ങൾ
    ആമോ 6:12കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
  • “കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും?”യിരെ 12:5
    വാക്യങ്ങൾ
    യിരെ 12:5കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിൎഭയനായിരിക്കുന്നു; എന്നാൽ യോൎദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?