Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › ഗുഹകൾ

പ്രകൃതി

ബൈബിളിൽ ഗുഹകൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 30 ഭാഗങ്ങൾ, വരി വരിയായി.

അഭയവും ഒളിവും

  • ലോത്തും അവന്റെ രണ്ടു പുത്രിമാരും മലയിലെ ഒരു ഗുഹയിൽ പാർത്തുഉല്പ 19:30
    വാക്യങ്ങൾ
    ഉല്പ 19:30അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പൎവ്വതത്തിൽ ചെന്നു പാൎത്തു; സോവരിൽ പാൎപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാൎത്തു.
  • ഏലീയാവ് ഹോരേബിലെ ഒരു ഗുഹയിൽ രാപാർത്തു1 രാജാ 19:8–9
    വാക്യങ്ങൾ
    1 രാജാ 19:8–9അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പൎവ്വതമായ ഹോരേബോളം നടന്നു. അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാൎത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാൎയ്യം എന്നു ചോദിച്ചു.
  • അവൻ പുതപ്പുകൊണ്ടു മുഖം മൂടി ഗുഹാമുഖത്തു നിന്നു1 രാജാ 19:13
    വാക്യങ്ങൾ
    1 രാജാ 19:13ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാൎയ്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.
  • അഞ്ചു രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചുയോശുവ 10:16–17
    വാക്യങ്ങൾ
    യോശുവ 10:16–17എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു. രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവെക്കു അറിവുകിട്ടി.
  • യോശുവ അതിന്റെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെപ്പിച്ചുയോശുവ 10:18
    വാക്യങ്ങൾ
    യോശുവ 10:18എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിൻ;
  • പിന്നീടും ആ കല്ലുകൾ ഗുഹയ്ക്കൽ “ഇന്നുവരെയും അവിടെ ഇരിക്കുന്നു”യോശുവ 10:27
    വാക്യങ്ങൾ
    യോശുവ 10:27സൂൎയ്യൻ അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്നു ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു.
  • യിസ്രായേല്യർ ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും നിലവറകളിലും കുഴികളിലും ഒളിച്ചു1 ശമു 13:6
    വാക്യങ്ങൾ
    1 ശമു 13:6എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
  • ഫെലിസ്ത്യർ: “ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്നു പുറപ്പെട്ടു വരുന്നു”1 ശമു 14:11
    വാക്യങ്ങൾ
    1 ശമു 14:11ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു.
  • ഓബദ്യാവ് നൂറു പ്രവാചകന്മാരെ ഗുഹ ഒന്നിന് അമ്പതുപേർ വീതം ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു1 രാജാ 18:4, 1 രാജാ 18:13
    വാക്യങ്ങൾ
    1 രാജാ 18:4ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
    1 രാജാ 18:13ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
  • ശിംശോൻ ഏതാംപാറയിലെ ഗുഹയിൽ പാർത്തുന്യായാ 15:8, ന്യായാ 15:11
    വാക്യങ്ങൾ
    ന്യായാ 15:8അവരെ കഠിനമായി അടിച്ചു തുടയും നടുവും തകൎത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാൎത്തു.
    ന്യായാ 15:11അപ്പോൾ യെഹൂദയിൽനിന്നു മൂവായിരംപേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്നു ശിംശോനോടു: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്നു അവൻ അവരോടു പറഞ്ഞു.
  • ദാവീദ് അദുല്ലാംഗുഹയിൽ അഭയം തേടി; ഏകദേശം 400 പേർ അവനോടു ചേർന്നു1 ശമു 22:1–2
    വാക്യങ്ങൾ
    1 ശമു 22:1–2അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു. ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവൎക്കു തലവനായിത്തീൎന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.
  • കൊയ്ത്തുകാലത്തു മൂന്നു തലവന്മാർ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ വന്നു2 ശമു 23:13, 1 ദിന 11:15
    വാക്യങ്ങൾ
    2 ശമു 23:13മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.
    1 ദിന 11:15ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.
  • ദാവീദ് ഒളിച്ചിരുന്ന ഗുഹയിൽ ശൗൽ കടന്നു; ദാവീദ് അവന്റെ അങ്കിയുടെ കോന്തല മുറിച്ചെടുത്തു1 ശമു 24:3–4
    വാക്യങ്ങൾ
    1 ശമു 24:3–4അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌൽ കാൽമടക്കത്തിന്നു അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാൎത്തിരുന്നു. ദാവീദിന്റെ ആളുകൾ അവനോടു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റു ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
  • ദാവീദ് ഗുഹയിൽനിന്നു പുറത്തുവന്ന് ശൗലിനെ പിന്നാലെ വിളിച്ചു1 ശമു 24:8
    വാക്യങ്ങൾ
    1 ശമു 24:8ദാവീദും എഴുന്നേറ്റു ഗുഹയിൽനിന്നു പുറത്തിറങ്ങി ശൌലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
  • രണ്ടു സങ്കീർത്തനങ്ങളുടെ തലക്കെട്ടുകൾ: ദാവീദ് “ഗുഹയിൽ”സങ്കീ 57:1, സങ്കീ 142:1
    വാക്യങ്ങൾ
    സങ്കീ 57:1സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വൎണ്ണഗീതം. അവൻ ശൌലിന്റെ മുൻപിൽനിന്നു ഗുഹയിലേക്കു ഓടിപ്പോയ കാലത്തു ചമെച്ചതു. ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
    സങ്കീ 142:1ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാൎത്ഥന. ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു.
  • സമൂഹഭ്രഷ്ടർ പാറകളുടെ ഇടയിലും നിലത്തെ പൊത്തുകളിലും പാർത്തുഇയ്യോ 30:6
    വാക്യങ്ങൾ
    ഇയ്യോ 30:6താഴ്വരപ്പിളൎപ്പുകളിൽ അവർ പാൎക്കേണ്ടി വരുന്നു; മൺകുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.
  • ചിലർ ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഒളിച്ചുഎബ്രാ 11:38
    വാക്യങ്ങൾ
    എബ്രാ 11:38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളൎപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവൎക്കു യോഗ്യമായിരുന്നില്ല.

ശവക്കല്ലറയായ ഗുഹകൾ

  • അബ്രാഹാം ഹിത്യനായ എഫ്രോനോടു മക്പേലാഗുഹ വാങ്ങിഉല്പ 23:9, ഉല്പ 23:17–20
    വാക്യങ്ങൾ
    ഉല്പ 23:9അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ടു അവൻ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു.
    ഉല്പ 23:17–20ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിൎക്കകത്തുള്ള സകലവൃക്ഷങ്ങളും അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി. അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാൎയ്യയായ സാറയെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.
  • യിസ്ഹാക്കും യിശ്മായേലും അബ്രാഹാമിനെ അവിടെ അടക്കിഉല്പ 25:9–10
    വാക്യങ്ങൾ
    ഉല്പ 25:9–10അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു. അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാൎയ്യയായ സാറയെയും അടക്കം ചെയ്തു.
  • യാക്കോബ്: അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്കാ, ലേയാ എന്നിവർ ആ ഗുഹയിൽ കിടക്കുന്നുഉല്പ 49:29–32
    വാക്യങ്ങൾ
    ഉല്പ 49:29–32അവൻ അവരോടു ആജ്ഞാപിച്ചു പറഞ്ഞതു: ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ നിങ്ങൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം. കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നേ. അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാൎയ്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാൎയ്യയായ റിബെക്കയെയും അടക്കി; അവിടെ ഞാൻ ലേയയെയും അടക്കി. ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.
  • യാക്കോബിന്റെ പുത്രന്മാർ അവനെ മിസ്രയീമിൽനിന്നു മക്പേലയിലേക്കു കൊണ്ടുപോയിഉല്പ 50:13
    വാക്യങ്ങൾ
    ഉല്പ 50:13അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു.
  • ലാസറിന്റെ കല്ലറ ഒരു ഗുഹയായിരുന്നു; അതിന്റെ വാതിൽക്കൽ ഒരു കല്ലു വെച്ചിരുന്നുയോഹന്നാൻ 11:38
    വാക്യങ്ങൾ
    യോഹന്നാൻ 11:38യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
  • യേശുവിന്റെ കല്ലറ പാറയിൽ വെട്ടിയതായിരുന്നു; അതിന്റെ വാതിൽക്കൽ ഒരു കല്ല് ഉരുട്ടിവെച്ചുമത്താ 27:60, മർക്കൊ 15:46
    വാക്യങ്ങൾ
    മത്താ 27:60താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
    മർക്കൊ 15:46അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;

മൊഴികൾ

  • “ഗുഹയുടെ പാൎശ്വങ്ങളിൽ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിൻ”യിരെ 48:28
    വാക്യങ്ങൾ
    യിരെ 48:28മോവാബ് നിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാൎക്കുവിൻ; ഗുഹയുടെ പാൎശ്വങ്ങളിൽ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.