പര്യവേക്ഷണം › വിഷയങ്ങൾ › കാറ്റുകൾ
പ്രകൃതി
ബൈബിളിൽ കാറ്റുകൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 32 ഭാഗങ്ങൾ, വരി വരിയായി.
കിഴക്കൻകാറ്റ്
- ഫറവോന്റെ സ്വപ്നം: കിഴക്കൻകാറ്റിനാൽ കരിഞ്ഞ കതിരുകൾഉല്പ 41:6, ഉല്പ 41:23
വാക്യങ്ങൾ
ഉല്പ 41:6അവയുടെ പിന്നാലെ നേൎത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
ഉല്പ 41:23അവയുടെ പിന്നാലെ ഉണങ്ങിയും നേൎത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
- ഒരു രാപ്പകൽ കിഴക്കൻകാറ്റ് അടിച്ച് വെട്ടുക്കിളിയെ കൊണ്ടുവന്നുപുറ 10:13
വാക്യങ്ങൾ
പുറ 10:13അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രി മുഴുവനും ദേശത്തിന്മേൽ കിഴക്കൻകാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.
- ബലമുള്ള ഒരു കിഴക്കൻകാറ്റ് രാത്രി മുഴുവനും കടലിനെ പിന്നോക്കം മാറ്റിപുറ 14:21
വാക്യങ്ങൾ
പുറ 14:21മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.
- ഉഷ്ണമുള്ള കിഴക്കൻകാറ്റും വെയിലും യോനായെ തളർത്തിയോനാ 4:8
വാക്യങ്ങൾ
യോനാ 4:8സൂൎയ്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ളോരു കിഴക്കൻ കാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്നു ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
- കിഴക്കൻകാറ്റ് കടലിൽ കപ്പലുകളെ ഉടച്ചുകളയുന്നുസങ്കീ 48:7, യെഹെ 27:26
വാക്യങ്ങൾ
സങ്കീ 48:7നീ കിഴക്കൻകാറ്റുകൊണ്ടു തൎശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.
യെഹെ 27:26നിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി; കിഴക്കൻ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.
മറ്റു കാറ്റുകൾ
- ഏറ്റവും ബലമുള്ള ഒരു പടിഞ്ഞാറൻകാറ്റ് വെട്ടുക്കിളിയെ ചെങ്കടലിലേക്കു കൊണ്ടുപോയിപുറ 10:19
വാക്യങ്ങൾ
പുറ 10:19യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
- “വടതിക്കാറ്റു മഴ കൊണ്ടുവരുന്നു”സദൃ 25:23
വാക്യങ്ങൾ
സദൃ 25:23വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു;
- വടക്കൻകാറ്റുകളിൽനിന്നു കുളിർ വരുന്നുഇയ്യോ 37:9
വാക്യങ്ങൾ
ഇയ്യോ 37:9ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.
- തെക്കൻകാറ്റിൻ കീഴിൽ ഭൂമി നിശ്ചലമായിരിക്കുമ്പോൾ വസ്ത്രങ്ങൾക്കു ചൂടുപിടിക്കുന്നുഇയ്യോ 37:17
വാക്യങ്ങൾ
ഇയ്യോ 37:17തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?
- “തെക്കൻ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു”ലൂക്കൊ 12:55
വാക്യങ്ങൾ
ലൂക്കൊ 12:55തെക്കൻ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.
- കാറ്റു ആകാശം തെളിച്ചുകഴിഞ്ഞാൽ സൂര്യനെ ആർക്കും നോക്കാൻ കഴിയുന്നില്ലഇയ്യോ 37:21
വാക്യങ്ങൾ
ഇയ്യോ 37:21ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.
കഥകളിൽ
- ഭൂമിയുടെമേൽ ഒരു കാറ്റു കടന്നുപോയി; ജലപ്രളയം ശമിച്ചുതുടങ്ങിഉല്പ 8:1
വാക്യങ്ങൾ
ഉല്പ 8:1ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓൎത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
- ഒരു കാറ്റു കടലിൽനിന്നു കാടയെ കൊണ്ടുവന്നുസംഖ്യാ 11:31
വാക്യങ്ങൾ
സംഖ്യാ 11:31അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനില്ക്കുമാറാക്കി.
- മരുഭൂമിയിൽനിന്നുള്ള ഒരു കാറ്റ് ഇയ്യോബിന്റെ മക്കളുടെ വീടിന്റെ നാലു മൂലയ്ക്കും അടിച്ചുഇയ്യോ 1:18–19
വാക്യങ്ങൾ
ഇയ്യോ 1:18–19അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൌവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
- ഹോരേബിൽ ഒരു വലിയ കാറ്റു പാറകളെ തകർത്തു; പിന്നെ ഒരു ഭൂകമ്പം വന്നു1 രാജാ 19:11
വാക്യങ്ങൾ
1 രാജാ 19:11നീ പുറത്തു വന്നു പൎവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക എന്നു അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പിൽ പൎവ്വതങ്ങളെ കീറി പാറകളെ തകൎത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
- കടലിൽ ഒരു വലിയ കാറ്റ് യോനായുടെ കപ്പലിനെ മിക്കവാറും തകർത്തുയോനാ 1:4
വാക്യങ്ങൾ
യോനാ 1:4യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകൎന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.
- യേശു കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തത ഉണ്ടായിമത്താ 8:24–27
വാക്യങ്ങൾ
മത്താ 8:24–27പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. അവർ അടുത്തുചെന്നു: കൎത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി. അവൻ അവരോടു: അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
- കാറ്റു പ്രതികൂലമായിരുന്നതുകൊണ്ടു ശിഷ്യന്മാർ തണ്ടുവലിച്ചു വലഞ്ഞുമർക്കൊ 6:48, മത്താ 14:24, യോഹന്നാൻ 6:18
വാക്യങ്ങൾ
മർക്കൊ 6:48കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
മത്താ 14:24പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
യോഹന്നാൻ 6:18കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.
- മന്ദമായ ഒരു തെക്കൻകാറ്റ്, പിന്നെ ഈശാനമൂലൻ എന്ന ഒരു ചുഴലിക്കാറ്റ്പ്രവൃത്തികൾ 27:13–15
വാക്യങ്ങൾ
പ്രവൃത്തികൾ 27:13–15തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പൎയ്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു. കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി.
- തെക്കൻകാറ്റുകൊണ്ടു പൗലൊസിന്റെ കപ്പൽ രണ്ടു ദിവസംകൊണ്ടു രേഗ്യൊനിൽനിന്നു പുത്യൊലിയിൽ എത്തിപ്രവൃത്തികൾ 28:13
വാക്യങ്ങൾ
പ്രവൃത്തികൾ 28:13ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി.
മൊഴികൾ
- “കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു”സഭാ 1:6
വാക്യങ്ങൾ
സഭാ 1:6കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവൎത്തനം ചെയ്യുന്നു.
- “കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല”സഭാ 11:4
വാക്യങ്ങൾ
സഭാ 11:4കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.
- “കാറ്റിന്റെ ഗതി എങ്ങോട്ടെന്നും … നീ അറിയാത്തതുപോലെ”സഭാ 11:5
വാക്യങ്ങൾ
സഭാ 11:5കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗൎഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല.
- “കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു”യോഹന്നാൻ 3:8
വാക്യങ്ങൾ
യോഹന്നാൻ 3:8കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
- കാറ്റു പാറ്റിക്കളയുന്ന പതിർപോലെസങ്കീ 1:4
വാക്യങ്ങൾ
സങ്കീ 1:4ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.
- “കാറ്റിനാൽ ഉലയുന്ന ഓടയോ?”മത്താ 11:7
വാക്യങ്ങൾ
മത്താ 11:7അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
- ശക്തമായ കാറ്റിനാൽ ഓടുന്ന വലിയ കപ്പലുകളെ ചെറിയൊരു ചുക്കാൻ തിരിക്കുന്നുയാക്കോ 3:4
വാക്യങ്ങൾ
യാക്കോ 3:4കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
- “കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ”യാക്കോ 1:6
വാക്യങ്ങൾ
യാക്കോ 1:6എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.