പര്യവേക്ഷണം › വിഷയങ്ങൾ › കാക്കകൾ
പ്രകൃതി
ബൈബിളിൽ കാക്കകൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 9 ഭാഗങ്ങൾ, വരി വരിയായി.
- യിസ്രായേൽ തിന്നരുതാത്ത പക്ഷികളിൽ കാക്കയും ഉൾപ്പെടുന്നുലേവ്യ 11:15, ആവർത്തനം 14:14
- നോഹ ഒരു കാക്കയെ പുറത്തുവിട്ടു; വെള്ളം വറ്റുവോളം അതു പോയും വന്നും കൊണ്ടിരുന്നുഉല്പ 8:7
വാക്യങ്ങൾ
ഉല്പ 8:7അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
- കെരീത്ത് തോട്ടിന്നരികെ കാക്കകൾ രാവിലെയും വൈകുന്നേരവും ഏലീയാവിന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു1 രാജാ 17:4–6
വാക്യങ്ങൾ
1 രാജാ 17:4–6തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോൎദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാൎത്തു. കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
- കാക്കക്കുഞ്ഞുങ്ങൾ ആഹാരമില്ലാതെ കരയുന്നുഇയ്യോ 38:41, സങ്കീ 147:9
വാക്യങ്ങൾ
ഇയ്യോ 38:41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?
സങ്കീ 147:9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
- കാക്കകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയും കളപ്പുരയും ഇല്ലലൂക്കൊ 12:24
വാക്യങ്ങൾ
ലൂക്കൊ 12:24കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലൎത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
മൊഴികൾ
- തലമുടി “ചുരുണ്ടും കാക്കയെപ്പോലെ കറുത്തും”ഉത്ത 5:11
വാക്യങ്ങൾ
ഉത്ത 5:11അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
- ഒരു സദൃശവാക്യം: പരിഹസിക്കുന്ന കണ്ണിനെ താഴ്വരയിലെ കാക്കകൾ കൊത്തിപ്പറിക്കുംസദൃ 30:17
വാക്യങ്ങൾ
സദൃ 30:17അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.