Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › മടി

ദൈനംദിന ജീവിതം

ബൈബിളിൽ മടി

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 26 ഭാഗങ്ങൾ, വരി വരിയായി.

സദൃശവാക്യങ്ങളിലെ മൊഴികൾ

  • മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക: അതു വേനൽക്കാലത്ത് ആഹാരം ശേഖരിക്കുന്നുസദൃ 6:6–8
    വാക്യങ്ങൾ
    സദൃ 6:6–8മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.
  • കുറെക്കൂടെ ഉറക്കം; ദാരിദ്ര്യം കള്ളനെപ്പോലെ വരുന്നുസദൃ 6:9–11
    വാക്യങ്ങൾ
    സദൃ 6:9–11മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ൎയ്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
  • മടിയന്റെ വയൽ: മുള്ളും ചൊറിയണവും ഇടിഞ്ഞ കന്മതിലുംസദൃ 24:30–34
    വാക്യങ്ങൾ
    സദൃ 24:30–34ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി അവിടെ മുള്ളു പടൎന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു. കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ൎയ്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
  • അലസമായ കൈ ദരിദ്രനാക്കുന്നുസദൃ 10:4
    വാക്യങ്ങൾ
    സദൃ 10:4മടിയുള്ള കൈകൊണ്ടു പ്രവൎത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.
  • കൊയ്ത്തുകാലത്ത് ഉറങ്ങുന്നവൻ നാണംകെട്ട മകൻസദൃ 10:5
    വാക്യങ്ങൾ
    സദൃ 10:5വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.
  • പല്ലിനു ചൊറുക്കയും കണ്ണിനു പുകയുംപോലെസദൃ 10:26
    വാക്യങ്ങൾ
    സദൃ 10:26ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നേ അയക്കുന്നവൎക്കു ആകുന്നു.
  • മടി ഊഴിയവേലയിൽ ചെന്നു കലാശിക്കുന്നുസദൃ 12:24
    വാക്യങ്ങൾ
    സദൃ 12:24ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.
  • മടിയൻ താൻ വേട്ടയാടിയതിനെ ചുടുന്നില്ലസദൃ 12:27
    വാക്യങ്ങൾ
    സദൃ 12:27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.
  • മടിയൻ കൊതിക്കുന്നു, എങ്കിലും ഒന്നും കിട്ടുന്നില്ലസദൃ 13:4, സദൃ 21:25
    വാക്യങ്ങൾ
    സദൃ 13:4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.
    സദൃ 21:25മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‌വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
  • മടിയന്റെ വഴി മുൾവേലിപോലെസദൃ 15:19
    വാക്യങ്ങൾ
    സദൃ 15:19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
  • വേലയിൽ അലസനായവൻ നാശകന്റെ സഹോദരൻസദൃ 18:9
    വാക്യങ്ങൾ
    സദൃ 18:9വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
  • അവൻ കൈ താലത്തിൽ പൂഴ്ത്തുന്നു; വായിലേക്കു തിരികെ കൊണ്ടുപോകുന്നില്ലസദൃ 19:24, സദൃ 26:15
    വാക്യങ്ങൾ
    സദൃ 19:24മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
    സദൃ 26:15മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
  • അവൻ തക്കകാലത്ത് ഉഴുന്നില്ല; കൊയ്ത്തുകാലത്ത് ഒന്നും കാണുന്നില്ലസദൃ 20:4
    വാക്യങ്ങൾ
    സദൃ 20:4മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
  • “വെളിയിൽ സിംഹം ഉണ്ടു”സദൃ 22:13, സദൃ 26:13
    വാക്യങ്ങൾ
    സദൃ 22:13വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.
    സദൃ 26:13വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.
  • കതക് ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ കിടക്കയിൽ തിരിയുന്നുസദൃ 26:14
    വാക്യങ്ങൾ
    സദൃ 26:14കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
  • ബോധത്തോടെ ഉത്തരം പറയുന്ന ഏഴുപേരെക്കാൾ താൻ ജ്ഞാനിയെന്ന് അവനു തോന്നുന്നുസദൃ 26:16
    വാക്യങ്ങൾ
    സദൃ 26:16ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.

മറ്റിടങ്ങളിൽ

  • മടികൊണ്ടു മേല്പുര താണുപോകുന്നു, വീടു ചോരുന്നുസഭാ 10:18
    വാക്യങ്ങൾ
    സഭാ 10:18മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.
  • മൂഢൻ കൈ കെട്ടിയിരിക്കുന്നുസഭാ 4:5
    വാക്യങ്ങൾ
    സഭാ 4:5മൂഢൻ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.
  • തന്റെ താലന്തു കുഴിച്ചിട്ട ദാസനെ മടിയൻ എന്നു വിളിക്കുന്നുമത്താ 25:26
    വാക്യങ്ങൾ
    മത്താ 25:26അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേൎക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
  • നിങ്ങളുടെ ഉത്സാഹം കുറഞ്ഞുപോകരുത്റോമർ 12:11
    വാക്യങ്ങൾ
    റോമർ 12:11ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കൎത്താവിനെ സേവിപ്പിൻ.
  • “വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു”2 തെസ്സ 3:10–12
    വാക്യങ്ങൾ
    2 തെസ്സ 3:10–12വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാൎയ്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കൎത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
  • ഇളയ വിധവമാർ വീടുതോറും നടന്ന് മടിച്ചികളാകാൻ ശീലിക്കുന്നു1 തിമൊ 5:13
    വാക്യങ്ങൾ
    1 തിമൊ 5:13അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാൎയ്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
  • മന്ദന്മാരാകരുത്എബ്രാ 6:12
    വാക്യങ്ങൾ
    എബ്രാ 6:12അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീൎഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.