പര്യവേക്ഷണം › വിഷയങ്ങൾ › ഉറക്കം
ദൈനംദിന ജീവിതം
ബൈബിളിൽ ഉറക്കം
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 34 ഭാഗങ്ങൾ, വരി വരിയായി.
മൊഴികൾ
- തന്റെ പ്രിയനു അവൻ ഉറക്കം കൊടുക്കുന്നുസങ്കീ 127:2
വാക്യങ്ങൾ
സങ്കീ 127:2നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യൎത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
- “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും”സങ്കീ 4:8, സങ്കീ 3:5
- നീ കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖമായിരിക്കുംസദൃ 3:24
വാക്യങ്ങൾ
സദൃ 3:24നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
- അദ്ധ്വാനിക്കുന്നവന്റെ ഉറക്കം സുഖം; ധനവാന്റെ സമൃദ്ധി അവനെ ഉറങ്ങാൻ സമ്മതിക്കുന്നില്ലസഭാ 5:12
വാക്യങ്ങൾ
സഭാ 5:12വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
- ഉറക്കം ഇഷ്ടപ്പെടരുത്; നീ ദരിദ്രനായിപ്പോകുംസദൃ 20:13
വാക്യങ്ങൾ
സദൃ 20:13ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
- “കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക”സദൃ 6:9–10, സദൃ 24:33
വാക്യങ്ങൾ
സദൃ 6:9–10മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
സദൃ 24:33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.
- മടി ഗാഢനിദ്രയിൽ വീഴിക്കുന്നുസദൃ 19:15
വാക്യങ്ങൾ
സദൃ 19:15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടണികിടക്കും.
- യിസ്രായേലിന്റെ പരിപാലകൻ മയങ്ങുന്നില്ല, ഉറങ്ങുന്നതുമില്ലസങ്കീ 121:4
വാക്യങ്ങൾ
സങ്കീ 121:4യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
- ഏലീയാവ് ബാലിന്റെ പ്രവാചകന്മാരെ പരിഹസിക്കുന്നു: ഒരുപക്ഷേ അവൻ ഉറങ്ങുകയായിരിക്കും1 രാജാ 18:27
വാക്യങ്ങൾ
1 രാജാ 18:27ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണൎത്തേണം എന്നു പറഞ്ഞു.
- ഒരു നേർച്ച: യഹോവയ്ക്ക് ഒരു വാസസ്ഥലം കണ്ടെത്തുവോളം ഉറക്കമില്ലസങ്കീ 132:3–5
വാക്യങ്ങൾ
സങ്കീ 132:3–5ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.
ഉദാഹരണങ്ങൾ
- ആദാം ഗാഢനിദ്രയിൽ വീഴുന്നുഉല്പ 2:21
വാക്യങ്ങൾ
ഉല്പ 2:21ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
- സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാം ഗാഢനിദ്രയിൽ വീഴുന്നുഉല്പ 15:12
വാക്യങ്ങൾ
ഉല്പ 15:12സൂൎയ്യൻ അസ്തമിക്കുമ്പോൾ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേൽ വീണു.
- യാക്കോബ് ഒരു കല്ലു തലയ്ക്കുവെച്ച് ഉറങ്ങുന്നുഉല്പ 28:11
വാക്യങ്ങൾ
ഉല്പ 28:11അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂൎയ്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാൎത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
- യാക്കോബ്: രാത്രി മഞ്ഞ്, ഉറക്കം എന്റെ കണ്ണിൽനിന്ന് ഓടിപ്പോയിഉല്പ 31:40
വാക്യങ്ങൾ
ഉല്പ 31:40ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
- ക്ഷീണിച്ചുറങ്ങുന്ന സീസെരയെ യായേൽ കൊല്ലുന്നുന്യായാ 4:21
വാക്യങ്ങൾ
ന്യായാ 4:21എന്നാൽ ഹേബെരിന്റെ ഭാൎയ്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അതു നിലത്തുചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.
- ദെലീലാ ശിംശോനെ തന്റെ മടിയിൽ ഉറക്കുന്നുന്യായാ 16:19
വാക്യങ്ങൾ
ന്യായാ 16:19അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,
- ബോവസ് ധാന്യക്കൂമ്പാരത്തിന്നരികെ ഉറങ്ങുന്നു; അർദ്ധരാത്രിയിൽ രൂത്തിനെ കാണുന്നുരൂത്ത് 3:7–8
വാക്യങ്ങൾ
രൂത്ത് 3:7–8ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു. അൎദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു.
- ഉറങ്ങുന്ന ശൗലിന്റെ കുന്തവും വെള്ളക്കുടവും ദാവീദ് എടുക്കുന്നു1 ശമു 26:7, 1 ശമു 26:12
വാക്യങ്ങൾ
1 ശമു 26:7ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൌൽ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കൽ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.
1 ശമു 26:12ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്റെ തലെക്കൽനിന്നു എടുത്തു അവർ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണൎന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.
- ഉച്ചമയക്കത്തിനിടെ ഈശ്-ബോശെത്ത് കൊല്ലപ്പെടുന്നു2 ശമു 4:5
വാക്യങ്ങൾ
2 ശമു 4:5ബെരോത്യർ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയിൽ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.
- ഏലീയാവ് ഒരു ചൂരച്ചെടിയുടെ തണലിൽ ഉറങ്ങിപ്പോകുന്നു1 രാജാ 19:5
വാക്യങ്ങൾ
1 രാജാ 19:5അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്നു ഒരു ദൂതൻ അവനെ തട്ടി അവനോടു: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.
- ഉറക്കം വരാതെ അഹശ്വേരോശ് രാജകീയ വൃത്താന്തപുസ്തകം വായിപ്പിക്കുന്നുഎസ്ഥേ 6:1
വാക്യങ്ങൾ
എസ്ഥേ 6:1അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു;
- നെബൂഖദ്നേസരിന്റെ സ്വപ്നങ്ങൾ: അവന്റെ ഉറക്കം പോയിദാനീ 2:1
വാക്യങ്ങൾ
ദാനീ 2:1നെബൂഖദ്-നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
- ദാനീയേൽ സിംഹങ്ങളോടുകൂടെ ഇരിക്കെ ദാര്യാവേശിന് ഉറക്കം വരുന്നില്ലദാനീ 6:18
വാക്യങ്ങൾ
ദാനീ 6:18പിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.
- കൊടുങ്കാറ്റിനിടയിൽ യോനാ കപ്പലിന്റെ അടിത്തട്ടിൽ ഉറങ്ങുന്നുയോനാ 1:5
വാക്യങ്ങൾ
യോനാ 1:5കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
- കൊടുങ്കാറ്റിനിടയിൽ യേശു അമരത്തു തലയണ വെച്ച് ഉറങ്ങുന്നുമത്താ 8:24, മർക്കൊ 4:38, ലൂക്കൊ 8:23
വാക്യങ്ങൾ
മത്താ 8:24പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
മർക്കൊ 4:38അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണൎത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
ലൂക്കൊ 8:23അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
- ശിഷ്യന്മാർ ഗെത്ത്ശേമനയിൽ ഉറങ്ങിപ്പോകുന്നുമത്താ 26:40–43, ലൂക്കൊ 22:45
വാക്യങ്ങൾ
മത്താ 26:40–43പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണൎന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണൎന്നിരുന്നു പ്രാൎത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാൎത്ഥിച്ചു. അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.
ലൂക്കൊ 22:45അവൻ പ്രാൎത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
- പത്രൊസ് കാരാഗൃഹത്തിൽ രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുന്നുപ്രവൃത്തികൾ 12:6
വാക്യങ്ങൾ
പ്രവൃത്തികൾ 12:6ഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.
- പൗലൊസ് സംസാരിക്കുമ്പോൾ യൂത്തിക്കൊസ് മയങ്ങി കിളിവാതിൽക്കൽനിന്നു വീഴുന്നുപ്രവൃത്തികൾ 20:9
വാക്യങ്ങൾ
പ്രവൃത്തികൾ 20:9പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.