Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › വേട്ടയും കെണിവെക്കലും

ദൈനംദിന ജീവിതം

ബൈബിളിൽ വേട്ടയും കെണിവെക്കലും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 14 ഭാഗങ്ങൾ, വരി വരിയായി.

  • നിമ്രോദ്: “യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു”ഉല്പ 10:9
    വാക്യങ്ങൾ
    ഉല്പ 10:9അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.
  • യിശ്മായേൽ മരുഭൂമിയിൽ വളർന്ന് വില്ലാളിയായിത്തീരുന്നുഉല്പ 21:20
    വാക്യങ്ങൾ
    ഉല്പ 21:20ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാൎത്തു, മുതിൎന്നപ്പോൾ ഒരു വില്ലാളിയായി തീൎന്നു.
  • ഏശാവ് സമർത്ഥനായ നായാട്ടുകാരനും വനസഞ്ചാരിയുമായിത്തീരുന്നുഉല്പ 25:27
    വാക്യങ്ങൾ
    ഉല്പ 25:27കുട്ടികൾ വളൎന്നു; ഏശാവ് വേട്ടയിൽ സമൎത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
  • യിസ്ഹാക്കിനു വേട്ടയിറച്ചി ഇഷ്ടമായിരുന്നു; അവൻ ഏശാവിനെ സ്നേഹിച്ചുഉല്പ 25:28
    വാക്യങ്ങൾ
    ഉല്പ 25:28ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
  • യിസ്ഹാക്ക് ആവനാഴിയും വില്ലുമായി ഏശാവിനെ നായാട്ടിന് അയയ്ക്കുന്നുഉല്പ 27:3–5
    വാക്യങ്ങൾ
    ഉല്പ 27:3–5നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്നു എനിക്കു വേണ്ടി വേട്ട തേടി എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പൊൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടതേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.
  • ഏശാവ് നായാട്ടു കഴിഞ്ഞു മടങ്ങിവരുന്നു; അനുഗ്രഹത്തിനു വൈകിപ്പോയിഉല്പ 27:30–33
    വാക്യങ്ങൾ
    ഉല്പ 27:30–33യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്നു അപ്പനോടു: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. അവന്റെ അപ്പനായ യിസ്ഹാക്ക് അവനോടു: നീ ആർ എന്നു ചോദിച്ചതിന്നു: ഞാൻ നിന്റെ മകൻ, നിന്റെ ആദ്യജാതൻ ഏശാവ് എന്നു അവൻ പറഞ്ഞു. അപ്പോൾ യിസ്ഹാക്ക് അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുമുമ്പെ ഞാൻ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.

ന്യായപ്രമാണത്തിൽ

  • വേട്ടയാടിയ മൃഗത്തിന്റെ രക്തം ഒഴുക്കിക്കളഞ്ഞ് മണ്ണിട്ടു മൂടുന്നുലേവ്യ 17:13
    വാക്യങ്ങൾ
    ലേവ്യ 17:13യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.

കെണികളും വലകളും

  • വല, വലക്കണ്ണി, കുടുക്ക്, കെണി, നിലത്തു മറെച്ചുവെച്ച കയർഇയ്യോ 18:8–10
    വാക്യങ്ങൾ
    ഇയ്യോ 18:8–10അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കണിയിൻ മീതെ നടക്കും. പാശം അവന്റെ കുതികാലിന്നു പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും. അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.
  • വലയിൽ അകപ്പെട്ട മാൻയെശ 51:20
    വാക്യങ്ങൾ
    യെശ 51:20നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭൎത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു.
  • വേട്ടക്കാർ പതിയിരുന്നു കെണി വെക്കുന്നുയിരെ 5:26
    വാക്യങ്ങൾ
    യിരെ 5:26എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.
  • വഴിയരികെ വിരിച്ച വലയുടെ കയറുകളും വെച്ച കുടുക്കുകളുംസങ്കീ 140:5
    വാക്യങ്ങൾ
    സങ്കീ 140:5ഗൎവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. സേലാ.

ഉപമകൾ

  • ദാവീദ്: മലകളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നവനെപ്പോലെ1 ശമു 26:20
    വാക്യങ്ങൾ
    1 ശമു 26:20എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തൻ പൎവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവൻ പറഞ്ഞു.
  • “എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു”വിലാ 3:52
    വാക്യങ്ങൾ
    വിലാ 3:52കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.
  • “വേട്ടക്കാരന്റെ കണിയിൽ നിന്നും” വിടുവിക്കപ്പെടുന്നുസങ്കീ 91:3
    വാക്യങ്ങൾ
    സങ്കീ 91:3അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.