പര്യവേക്ഷണം › വിഷയങ്ങൾ › വീടുകൾ
ദൈനംദിന ജീവിതം
ബൈബിളിൽ വീടുകൾ
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 38 ഭാഗങ്ങൾ, വരി വരിയായി.
- കല്ലുകൊണ്ടുള്ള വീടുകൾ, ദേവദാരുകൊണ്ടുള്ള ഉത്തരങ്ങളും സരളമരംകൊണ്ടുള്ള കഴുക്കോലുകളുംആമോ 5:11, ഉത്ത 1:17
വാക്യങ്ങൾ
ആമോ 5:11അങ്ങിനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതിൽ പാൎക്കയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;
ഉത്ത 1:17നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
- ചുവരുകൾ കുമ്മായം തേച്ചിരുന്നുലേവ്യ 14:42, ദാനീ 5:5
വാക്യങ്ങൾ
ലേവ്യ 14:42പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.
ദാനീ 5:5തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു.
- പത്തു മുഴവും എട്ടു മുഴവുമുള്ള വിലയേറിയ വലിയ കല്ലുകൊണ്ടുള്ള അടിസ്ഥാനം1 രാജാ 7:9–10
വാക്യങ്ങൾ
1 രാജാ 7:9–10ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈൎച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു. അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
- ശലോമോൻ പതിമൂന്നു സംവത്സരംകൊണ്ടു തന്റെ അരമന പണിയുന്നു1 രാജാ 7:1
വാക്യങ്ങൾ
1 രാജാ 7:1ശലോമോൻ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീൎത്തു.
- ദാവീദ് ദേവദാരുകൊണ്ടുള്ള അരമനയിൽ പാർക്കുന്നു2 ശമു 7:2
വാക്യങ്ങൾ
2 ശമു 7:2ഒരിക്കൽ രാജാവു നാഥാൻപ്രവാചകനോടു: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
- തട്ടിട്ട വീടുകൾഹഗ്ഗാ 1:4
വാക്യങ്ങൾ
ഹഗ്ഗാ 1:4ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാൎപ്പാൻ കാലമായോ?
- രാഹാബിന്റെ വീടു പട്ടണമതിലിന്മേൽ പണിതതായിരുന്നുയോശുവ 2:15
വാക്യങ്ങൾ
യോശുവ 2:15എന്നാറെ അവൾ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേൽ ആയിരുന്നു; അവൾ മതിലിന്മേൽ പാൎത്തിരുന്നു.
- സഭകൾ വിശ്വാസികളുടെ വീടുകളിൽ കൂടിവന്നുപ്രവൃത്തികൾ 12:12, റോമർ 16:5, കൊലൊ 4:15, ഫിലേ 1:2
വാക്യങ്ങൾ
പ്രവൃത്തികൾ 12:12ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മൎക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
റോമർ 16:5അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
കൊലൊ 4:15ലവുദിക്യയിലെ സഹോദരന്മാൎക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിൻ.
ഫിലേ 1:2സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അൎക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നതു:
മേൽപ്പുരകൾ
- രാഹാബ് ഒറ്റുകാരെ തന്റെ മേൽപ്പുരയിൽ നിരത്തിയിരുന്ന ചണത്തണ്ടുകൾക്കിടയിൽ ഒളിപ്പിക്കുന്നുയോശുവ 2:6
വാക്യങ്ങൾ
യോശുവ 2:6എന്നാൽ അവൾ അവരെ വീട്ടിൻ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.
- ശമൂവേൽ മേൽപ്പുരയിൽവെച്ചു ശൗലിനോടു സംസാരിക്കുന്നു; ശൗൽ അവിടെ ഉറങ്ങുന്നു1 ശമു 9:25–26
വാക്യങ്ങൾ
1 ശമു 9:25–26അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവെച്ചു ശൌലുമായി സംസാരിച്ചു. അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൌലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു,
- സന്ധ്യാസമയത്തു ദാവീദ് അരമനയുടെ മേൽപ്പുരയിൽ ഉലാവുന്നു2 ശമു 11:2
വാക്യങ്ങൾ
2 ശമു 11:2ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
- പെരുന്നാളിനായി മേൽപ്പുരകളിലും മുറ്റങ്ങളിലും കൂടാരങ്ങൾ ഉണ്ടാക്കുന്നുനെഹെ 8:16
വാക്യങ്ങൾ
നെഹെ 8:16അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീൎവ്വാതില്ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.
- ഫെലിസ്ത്യക്ഷേത്രത്തിന്റെ മേൽപ്പുരയിൽ ഏകദേശം മൂവായിരം പേർന്യായാ 16:27
വാക്യങ്ങൾ
ന്യായാ 16:27എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ മാളികയിൽ ഉണ്ടായിരുന്നു.
- സ്നേഹിതന്മാർ മേൽപ്പുര പൊളിച്ച് ഓടുകൾക്കിടയിലൂടെ ഒരു പക്ഷവാതക്കാരനെ ഇറക്കുന്നുമർക്കൊ 2:4, ലൂക്കൊ 5:19
വാക്യങ്ങൾ
മർക്കൊ 2:4പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
ലൂക്കൊ 5:19പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
- അറകളിൽ ചെവിയിൽ പറഞ്ഞതു പുരമുകളിൽനിന്നു ഘോഷിക്കപ്പെടുംലൂക്കൊ 12:3
വാക്യങ്ങൾ
ലൂക്കൊ 12:3ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും.
മുറികളും വാതിലുകളും കിളിവാതിലുകളും
- എഗ്ലോൻരാജാവ് തന്റെ ശീതളമായ മാളികമുറിയിൽ തനിച്ചിരിക്കുന്നുന്യായാ 3:20
വാക്യങ്ങൾ
ന്യായാ 3:20ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ആസനത്തിൽനിന്നു എഴുന്നേറ്റു.
- ഏലീയാവ് വിധവയുടെ വീട്ടിലെ മാളികമുറിയിൽ പാർക്കുന്നു1 രാജാ 17:19
വാക്യങ്ങൾ
1 രാജാ 17:19അവൻ അവളോടു: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്തു താൻ പാൎത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേൽ കിടത്തി.
- പെസഹയ്ക്കായി വിരിച്ചൊരുക്കിയ വലിയൊരു മാളികമുറിമർക്കൊ 14:14–15
വാക്യങ്ങൾ
മർക്കൊ 14:14–15അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.
- യോസേഫ് കരയാൻ ഒരു അറയിലേക്കു പോകുന്നുഉല്പ 43:30
വാക്യങ്ങൾ
ഉല്പ 43:30അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവൻ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയിൽചെന്നു അവിടെവെച്ചു കരഞ്ഞു.
- അഹസ്യാവ് തന്റെ മാളികമുറിയുടെ കിളിവാതിൽ അഴിയിലൂടെ വീഴുന്നു2 രാജാ 1:2
വാക്യങ്ങൾ
2 രാജാ 1:2അഹസ്യാവു ശമൎയ്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽകൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു.
- സീസെരയുടെ അമ്മ കിളിവാതിലിന്റെ അഴിയിലൂടെ നോക്കുന്നുന്യായാ 5:28
വാക്യങ്ങൾ
ന്യായാ 5:28സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതു: അവന്റെ തേർ വരുവാൻ വൈകുന്നതു എന്തു? രഥചക്രങ്ങൾക്കു താമസം എന്തു?
- യൂത്തിക്കൊസ് കിളിവാതിൽക്കൽ ഉറങ്ങിപ്പോയി മൂന്നാം തട്ടിൽനിന്നു വീഴുന്നുപ്രവൃത്തികൾ 20:9
വാക്യങ്ങൾ
പ്രവൃത്തികൾ 20:9പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
ന്യായപ്രമാണത്തിൽ
- പുതിയ വീടിന്റെ മേൽപ്പുരയ്ക്കു ചുറ്റും കൈമതിൽ വേണംആവർത്തനം 22:8
വാക്യങ്ങൾ
ആവർത്തനം 22:8ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.
- ന്യായപ്രമാണത്തിലെ വചനങ്ങൾ കട്ടിളകളിലും പടിവാതിലുകളിലും എഴുതുന്നുആവർത്തനം 6:9
വാക്യങ്ങൾ
ആവർത്തനം 6:9അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.
- വീട്ടിൽ പൂപ്പൽ: കല്ലുകൾ മാറ്റി, ചുവരുകൾ ചുരണ്ടി വീണ്ടും തേക്കുന്നുലേവ്യ 14:40–45
വാക്യങ്ങൾ
ലേവ്യ 14:40–45വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാൻ പുരോഹിതൻ കല്പിക്കേണം. പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം. പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം. അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു നോക്കേണം; വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു. വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.
- മതിലുള്ള പട്ടണത്തിൽ വിറ്റ വീട് ഒരു വർഷത്തിനകം വീണ്ടെടുക്കാമായിരുന്നുലേവ്യ 25:29–30
വാക്യങ്ങൾ
ലേവ്യ 25:29–30ഒരുത്തൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു സംവത്സരത്തെ അവധി ഉണ്ടു. ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കേണ്ടാ.
- മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകൾ യോബേൽസംവത്സരത്തിൽ ഉടമസ്ഥർക്കു തിരികെ വരുന്നുലേവ്യ 25:31
വാക്യങ്ങൾ
ലേവ്യ 25:31മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവെക്കു വീണ്ടെടുപ്പു ഉണ്ടു; യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം.
- പുതിയ വീടു പണിതിട്ടു പ്രതിഷ്ഠിക്കാത്തവനെ യുദ്ധത്തിൽനിന്നു വീട്ടിലേക്കു മടക്കിയയയ്ക്കുന്നുആവർത്തനം 20:5
വാക്യങ്ങൾ
ആവർത്തനം 20:5പിന്നെ പ്രമാണികൾ ജനത്തോടു പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
മൊഴികൾ
- ബുദ്ധിയുള്ള മനുഷ്യൻ പാറമേൽ തന്റെ വീടു പണിയുന്നു (ഒരു ഉപമ)മത്താ 7:24–27, ലൂക്കൊ 6:48
വാക്യങ്ങൾ
മത്താ 7:24–27ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.
ലൂക്കൊ 6:48ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.
- ജ്ഞാനംകൊണ്ടു വീടു പണിയുന്നുസദൃ 24:3
വാക്യങ്ങൾ
സദൃ 24:3ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.
- ജ്ഞാനമുള്ള സ്ത്രീ തന്റെ വീടു പണിയുന്നുസദൃ 14:1
വാക്യങ്ങൾ
സദൃ 14:1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.