പര്യവേക്ഷണം › വിഷയങ്ങൾ › രോഗവും വൈദ്യന്മാരും
ദൈനംദിന ജീവിതം
ബൈബിളിൽ രോഗവും വൈദ്യന്മാരും
സത്യവേദപുസ്തകം (1910) പരിഭാഷയിലെ 41 ഭാഗങ്ങൾ, വരി വരിയായി.
വൈദ്യന്മാർ
- യോസേഫിന്റെ വൈദ്യന്മാർ യാക്കോബിന്റെ ശരീരത്തിനു സുഗന്ധവർഗ്ഗം ഇടുന്നുഉല്പ 50:2
വാക്യങ്ങൾ
ഉല്പ 50:2പിന്നെ തന്റെ അപ്പന്നു സുഗന്ധവൎഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവൎഗ്ഗം ഇട്ടു.
- കാലിനു രോഗം പിടിച്ച ആസാ വൈദ്യന്മാരെ അന്വേഷിക്കുന്നു2 ദിന 16:12, 1 രാജാ 15:23
വാക്യങ്ങൾ
2 ദിന 16:12ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനം പിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.
1 രാജാ 15:23ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാൎദ്ധക്യകാലത്തു അവന്റെ കാലുകൾക്കു ദീനം പിടിച്ചു.
- പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ള ഒരു സ്ത്രീ തനിക്കുള്ളതൊക്കെയും വൈദ്യന്മാർക്കു ചെലവഴിച്ചുമർക്കൊ 5:25–26, ലൂക്കൊ 8:43
വാക്യങ്ങൾ
മർക്കൊ 5:25–26പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീൎന്നിരുന്ന
ലൂക്കൊ 8:43അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ
- “ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല”മത്താ 9:12
വാക്യങ്ങൾ
മത്താ 9:12യേശു അതു കേട്ടാറെ: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
- ഒരു പഴഞ്ചൊല്ല്: “വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക”ലൂക്കൊ 4:23
വാക്യങ്ങൾ
ലൂക്കൊ 4:23അവൻ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫൎന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.
- ലൂക്കൊസ്: “വൈദ്യനായ പ്രിയ ലൂക്കൊസും”കൊലൊ 4:14
വാക്യങ്ങൾ
കൊലൊ 4:14വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
- “ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ?”യിരെ 8:22
വാക്യങ്ങൾ
യിരെ 8:22ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
ഔഷധങ്ങൾ
- ഹിസ്കീയാവിന്റെ പരുവിന്മേൽ ഇടാൻ ഒരു അത്തിപ്പഴക്കട്ട2 രാജാ 20:7, യെശ 38:21
വാക്യങ്ങൾ
2 രാജാ 20:7പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൌഖ്യമായി.
യെശ 38:21എന്നാൽ അവന്നു സൌഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവു പറഞ്ഞിരുന്നു.
- ശമര്യക്കാരൻ എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകൾ കെട്ടുന്നുലൂക്കൊ 10:34
വാക്യങ്ങൾ
ലൂക്കൊ 10:34എണ്ണയും വീഞ്ഞും പകൎന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
- വയറിനും കൂടെക്കൂടെയുള്ള രോഗങ്ങൾക്കും അല്പം വീഞ്ഞ്1 തിമൊ 5:23
വാക്യങ്ങൾ
1 തിമൊ 5:23മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീൎണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.
- രോഗികളെ എണ്ണ പൂശിയിരുന്നുമർക്കൊ 6:13, യാക്കോ 5:14
വാക്യങ്ങൾ
മർക്കൊ 6:13വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.
യാക്കോ 5:14നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കൎത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാൎത്ഥിക്കട്ടെ.
- സന്തുഷ്ടഹൃദയം നല്ല ഔഷധംസദൃ 17:22
വാക്യങ്ങൾ
സദൃ 17:22സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകൎന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
ഉദാഹരണങ്ങൾ
- യാക്കോബ് രോഗിയാകുന്നു; യോസേഫ് തന്റെ രണ്ടു പുത്രന്മാരെ കൊണ്ടുചെല്ലുന്നുഉല്പ 48:1
വാക്യങ്ങൾ
ഉല്പ 48:1അനന്തരം യോസേഫിന്നു: നിന്റെ അപ്പൻ ദീനമായി കിടക്കുന്നു എന്നു വൎത്തമാനം വന്നു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു:
- രോഗിയായപ്പോൾ ഒരു മിസ്രയീമ്യ അടിമയെ യജമാനൻ ഉപേക്ഷിച്ചുകളയുന്നു1 ശമു 30:13
വാക്യങ്ങൾ
1 ശമു 30:13ദാവീദ് അവനോടു: നീ ആരുടെ ആൾ? എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
- യൊരോബെയാമിന്റെ മകൻ രോഗിയാകുന്നു; അവന്റെ അമ്മ വേഷംമാറി പ്രവാചകന്റെ അടുക്കൽ പോകുന്നു1 രാജാ 14:1–3
വാക്യങ്ങൾ
1 രാജാ 14:1–3ആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി. യൊരോബെയാം തന്റെ ഭാൎയ്യയോടു: നീ യൊരോബെയാമിന്റെ ഭാൎയ്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാൻ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ. നിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാൎയ്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.
- സാരെഫാത്തിലെ വിധവയുടെ മകൻ രോഗിയാകുന്നു1 രാജാ 17:17
വാക്യങ്ങൾ
1 രാജാ 17:17അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനംപിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.
- വയലിൽവെച്ചു ശൂനേംകാരിയുടെ ബാലൻ: “എന്റെ തല, എന്റെ തല”2 രാജാ 4:18–20
വാക്യങ്ങൾ
2 രാജാ 4:18–20ബാലൻ വളൎന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു. അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോകഎന്നു പറഞ്ഞു. അവൻ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
- കിളിവാതിൽ അഴിയിലൂടെ വീണ് അഹസ്യാവിനു മുറിവേൽക്കുന്നു2 രാജാ 1:2
വാക്യങ്ങൾ
2 രാജാ 1:2അഹസ്യാവു ശമൎയ്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽകൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു.
- അരാമിലെ ബെൻ-ഹദദ് താൻ സൗഖ്യം പ്രാപിക്കുമോ എന്ന് എലീശായോടു ചോദിക്കുന്നു2 രാജാ 8:7–8
വാക്യങ്ങൾ
2 രാജാ 8:7–8അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്നു അരാംരാജാവായ ബെൻ-ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ടു എന്നു അവന്നു അറിവുകിട്ടി. രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവൻമുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
- എലീശാ താൻ മരിക്കാനിരുന്ന രോഗംകൊണ്ടു ദീനം പിടിക്കുന്നു2 രാജാ 13:14
വാക്യങ്ങൾ
2 രാജാ 13:14ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
- ഹിസ്കീയാവ് മരിക്കത്തക്ക രോഗം പിടിച്ചു, പിന്നെ സൗഖ്യം പ്രാപിക്കുന്നുയെശ 38:1, 2 രാജാ 20:7
വാക്യങ്ങൾ
യെശ 38:1ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാൎയ്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൌഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
2 രാജാ 20:7പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൌഖ്യമായി.
- പരുക്കൾകൊണ്ടു മൂടിയ ഇയ്യോബ് ഓട്ടുകഷണംകൊണ്ടു തന്നെത്താൻ ചുരണ്ടുന്നുഇയ്യോ 2:7–8
വാക്യങ്ങൾ
ഇയ്യോ 2:7–8അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നേത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.
- ഒരു ദർശനത്തിനുശേഷം ദാനീയേൽ ദിവസങ്ങളോളം ദീനമായി കിടക്കുന്നുദാനീ 8:27
വാക്യങ്ങൾ
ദാനീ 8:27എന്നാൽ ദാനിയേലെന്ന ഞാൻ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാൻ ദൎശനത്തെക്കുറിച്ചു വിസ്മയിച്ചു; ആൎക്കും അതു മനസ്സിലായില്ലതാനും.
- പത്രൊസിന്റെ അമ്മാവിയമ്മ കഠിനജ്വരം പിടിച്ചു കിടക്കുന്നുമത്താ 8:14, ലൂക്കൊ 4:38
വാക്യങ്ങൾ
മത്താ 8:14യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
ലൂക്കൊ 4:38അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
- ഒരു രാജഭൃത്യന്റെ മകൻ കഫർന്നഹൂമിൽ ദീനമായി കിടക്കുന്നുയോഹന്നാൻ 4:46–47
വാക്യങ്ങൾ
യോഹന്നാൻ 4:46–47അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫൎന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
- അപസ്മാരമുള്ള ഒരു ബാലൻ പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നുമത്താ 17:15
വാക്യങ്ങൾ
മത്താ 17:15കൎത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
- ബേഥെസ്ദാകുളത്തിന്നരികെ അനേകം രോഗികൾ; ഒരുവൻ മുപ്പത്തെട്ടു സംവത്സരമായിയോഹന്നാൻ 5:2–3, യോഹന്നാൻ 5:5
വാക്യങ്ങൾ
യോഹന്നാൻ 5:2–3യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു.
യോഹന്നാൻ 5:5എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
- ജന്മനാ മുടന്തനായ ഒരുവനെ ദിവസവും ദൈവാലയവാതിൽക്കൽ കൊണ്ടുവെക്കുന്നുപ്രവൃത്തികൾ 3:2
വാക്യങ്ങൾ
പ്രവൃത്തികൾ 3:2അമ്മയുടെ ഗൎഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു.
- ബേഥാന്യയിലെ ലാസർ ദീനമായി കിടക്കുന്നു; അവന്റെ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയയ്ക്കുന്നുയോഹന്നാൻ 11:1–3
വാക്യങ്ങൾ
യോഹന്നാൻ 11:1–3മറിയയുടെയും അവളുടെ സഹോദരി മാൎത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായ്ക്കിടന്നു. ഈ മറിയ ആയിരുന്നു കൎത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടെച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു. ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കൎത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
- തബീഥാ ദീനം പിടിച്ചു മരിക്കുന്നുപ്രവൃത്തികൾ 9:37
വാക്യങ്ങൾ
പ്രവൃത്തികൾ 9:37ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.
- പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടക്കുന്നുപ്രവൃത്തികൾ 28:8
വാക്യങ്ങൾ
പ്രവൃത്തികൾ 28:8പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൌലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാൎത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൌഖ്യം വരുത്തി.
- എപ്പഫ്രൊദിത്തൊസ് മരണത്തോളം ദീനമായിത്തീരുന്നുഫിലി 2:25–27
വാക്യങ്ങൾ
ഫിലി 2:25–27എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി. അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു. അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു.
- ശരീരത്തിലെ ബലഹീനതനിമിത്തമാണ് പൗലൊസ് ആദ്യം ഗലാത്യയിൽ സുവിശേഷം അറിയിക്കുന്നത്ഗലാ 4:13–14
വാക്യങ്ങൾ
ഗലാ 4:13–14ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊൾകയത്രേ ചെയ്തതു.
- പൗലൊസ് ത്രൊഫിമൊസിനെ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോകുന്നു2 തിമൊ 4:20
വാക്യങ്ങൾ
2 തിമൊ 4:20എരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു.