Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › വ്യാപാരവും കച്ചവടക്കാരും

ദൈനംദിന ജീവിതം

ബൈബിളിൽ വ്യാപാരവും കച്ചവടക്കാരും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 37 ഭാഗങ്ങൾ, വരി വരിയായി.

  • അബ്രാഹാം “കച്ചവടക്കാൎക്കു നടപ്പുള്ള വെള്ളിശേക്കെൽ” തൂക്കിക്കൊടുക്കുന്നുഉല്പ 23:16
    വാക്യങ്ങൾ
    ഉല്പ 23:16അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാൎക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു.
  • യിശ്മായേല്യരുടെ ഒരു യാത്രാസംഘം സുഗന്ധവർഗ്ഗവും സുഗന്ധതൈലവും മൂരും മിസ്രയീമിലേക്കു കൊണ്ടുപോകുന്നുഉല്പ 37:25
    വാക്യങ്ങൾ
    ഉല്പ 37:25അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.
  • യോസേഫിനെ ഇരുപതു ശേക്കെൽ വെള്ളിക്കു കച്ചവടക്കാർക്കു വിൽക്കുന്നുഉല്പ 37:28, ഉല്പ 37:36
    വാക്യങ്ങൾ
    ഉല്പ 37:28മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യൎക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.
    ഉല്പ 37:36എന്നാൽ മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫറിന്നു വിറ്റു.
  • ഹീരാം ദേവദാരുവും സരളമരവും അയയ്ക്കുന്നു; ശലോമോൻ കോതമ്പും ഒലിവെണ്ണയും പകരം കൊടുക്കുന്നു1 രാജാ 5:8–11, 2 ദിന 2:15
    വാക്യങ്ങൾ
    1 രാജാ 5:8–11ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാൎയ്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം. എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാൎയ്യത്തിൽ നീ എന്റെ ഇഷ്ടവും നിവൎത്തിക്കേണം. അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു. ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.
    2 ദിന 2:15ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാൎക്കു കൊടുത്തയക്കട്ടെ.
  • ശലോമോന്റെ കപ്പൽപ്പട ഓഫീരിൽനിന്നു 420 താലന്തു പൊന്നു കൊണ്ടുവരുന്നു1 രാജാ 9:26–28
    വാക്യങ്ങൾ
    1 രാജാ 9:26–28ശലോമോൻരാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു. ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു. അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
  • ശലോമോനു വ്യാപാരികളിൽനിന്നും കച്ചവടക്കാരിൽനിന്നും വരുമാനം1 രാജാ 10:15, 2 ദിന 9:14
    വാക്യങ്ങൾ
    1 രാജാ 10:15ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.
    2 ദിന 9:14അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
  • എലീമേലെക്കിന്റെ നിലം നൊവൊമി വിൽക്കുന്നുരൂത്ത് 4:3
    വാക്യങ്ങൾ
    രൂത്ത് 4:3അപ്പോൾ അവൻ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതു: മോവാബ് ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോടു അതു അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;
  • തട്ടാന്മാരും കച്ചവടക്കാരും യെരൂശലേംമതിലിന്റെ ഒരു ഭാഗം അറ്റകുറ്റം തീർക്കുന്നുനെഹെ 3:32
    വാക്യങ്ങൾ
    നെഹെ 3:32കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിൎത്തു.
  • സോര്യർ ശബ്ബത്തിൽ യെരൂശലേമിൽ മീൻ വിൽക്കുന്നുനെഹെ 13:16
    വാക്യങ്ങൾ
    നെഹെ 13:16സോൎയ്യരും അവിടെ പാൎത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യൎക്കും യെരൂശലേമിലും വിറ്റുപോന്നു.
  • നെഹെമ്യാവ് പടിവാതിലുകൾ അടയ്ക്കുന്നു; കച്ചവടക്കാർ പട്ടണത്തിനു പുറത്തു രാപാർക്കുന്നുനെഹെ 13:19–20
    വാക്യങ്ങൾ
    നെഹെ 13:19–20പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിൎത്തി. അതുകൊണ്ടു കച്ചവടക്കാരും പലചരക്കു വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാൎത്തു.
  • സാമർത്ഥ്യമുള്ള ഭാര്യ ഒരു നിലം വാങ്ങി ശണവസ്ത്രങ്ങൾ വിൽക്കുന്നുസദൃ 31:16, സദൃ 31:24
    വാക്യങ്ങൾ
    സദൃ 31:16അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
    സദൃ 31:24അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
  • പൗലൊസിന്റെ കപ്പൽ സോരിൽ ചരക്ക് ഇറക്കുന്നുപ്രവൃത്തികൾ 21:2–3
    വാക്യങ്ങൾ
    പ്രവൃത്തികൾ 21:2–3ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി. കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു;
  • തുയഥൈരാപട്ടണക്കാരിയും രക്താംബരം വിൽക്കുന്നവളുമായ ലുദിയപ്രവൃത്തികൾ 16:14
    വാക്യങ്ങൾ
    പ്രവൃത്തികൾ 16:14തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കൎത്താവു അവളുടെ ഹൃദയം തുറന്നു
  • ദൈവാലയപ്രാകാരത്തിൽ പൊൻവാണിഭക്കാരും പ്രാവുകളെ വിൽക്കുന്നവരുംയോഹന്നാൻ 2:14
    വാക്യങ്ങൾ
    യോഹന്നാൻ 2:14ദൈവാലയത്തിൽ കാള, ആടു, പ്രാവു എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു
  • ഒരു വ്യാപാരി വിലയേറിയ ഒരു മുത്തിനുവേണ്ടി തനിക്കുള്ളതൊക്കെയും വിൽക്കുന്നു (ഒരു ഉപമ)മത്താ 13:45–46
    വാക്യങ്ങൾ
    മത്താ 13:45–46പിന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
  • വ്യാപാരം ചെയ്‌വാൻ ദാസന്മാർക്കു പണം കൊടുക്കുന്നു (ഒരു ഉപമ)ലൂക്കൊ 19:13, മത്താ 25:16
    വാക്യങ്ങൾ
    ലൂക്കൊ 19:13അവൻ പത്തു ദാസന്മാരെ വിളിച്ചു അവൎക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.
    മത്താ 25:16അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
  • “ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി … വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും”യാക്കോ 4:13
    വാക്യങ്ങൾ
    യാക്കോ 4:13ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ:

സോരുമായുള്ള വ്യാപാരം (യെഹെസ്കേൽ 27)

  • തർശീശ്: വെള്ളി, ഇരുമ്പ്, വെളുത്തീയം, കറുത്തീയംയെഹെ 27:12
    വാക്യങ്ങൾ
    യെഹെ 27:12തൎശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിന്നു പകരം തന്നു.
  • യാവാൻ, തൂബൽ, മേശെക്: അടിമകളും താമ്രപ്പാത്രങ്ങളുംയെഹെ 27:13
    വാക്യങ്ങൾ
    യെഹെ 27:13യാവാൻ, തൂബാൽ, മേശക്ക് എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.
  • തോഗർമ്മാഗൃഹം: കുതിരകൾ, പടക്കുതിരകൾ, കോവർകഴുതകൾയെഹെ 27:14
    വാക്യങ്ങൾ
    യെഹെ 27:14തോഗൎമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു.
  • ദെദാൻ: ജീനിശ്ശീലകൾ; ദ്വീപുകൾ: ആനക്കൊമ്പും കരിന്താളിയുംയെഹെ 27:15, യെഹെ 27:20
    വാക്യങ്ങൾ
    യെഹെ 27:15ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു.
    യെഹെ 27:20ദെദാൻ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടംകൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;
  • അരാം: മരതകം, ധൂമ്രവസ്ത്രം, ചിത്രത്തയ്യൽ, നേരിയ ശണപടം, പവിഴം, പത്മരാഗംയെഹെ 27:16
    വാക്യങ്ങൾ
    യെഹെ 27:16നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.
  • യെഹൂദയും യിസ്രായേലും: കോതമ്പ്, തേൻ, എണ്ണ, സുഗന്ധതൈലംയെഹെ 27:17
    വാക്യങ്ങൾ
    യെഹെ 27:17യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
  • ദമ്മേശെക്ക്: ഹെൽബോനിലെ വീഞ്ഞും വെള്ളയാട്ടുരോമവുംയെഹെ 27:18
    വാക്യങ്ങൾ
    യെഹെ 27:18ദമ്മേശേക്ക് നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തവും ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.
  • അരബിയും കേദാരും: കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾയെഹെ 27:21
    വാക്യങ്ങൾ
    യെഹെ 27:21അരബികളും കേദാൎപ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ടു അവർ നിന്റെ കച്ചവടക്കാരായിരുന്നു.
  • ശെബയും രമയും: സുഗന്ധവർഗ്ഗം, രത്നം, പൊന്ന്യെഹെ 27:22
    വാക്യങ്ങൾ
    യെഹെ 27:22ശെബയിലെയും രമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധപരിമളതൈലവും സകലവിധരത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.

ന്യായപ്രമാണത്തിൽ

  • ന്യായമായ തുലാസ്, തൂക്കം, അളവ്ലേവ്യ 19:35–36, ആവർത്തനം 25:13–15
    വാക്യങ്ങൾ
    ലേവ്യ 19:35–36ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു. ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
    ആവർത്തനം 25:13–15നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു. നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീൎഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.
  • വാങ്ങുന്നവനും വിൽക്കുന്നവനും അന്യോന്യം ചതിക്കരുത്ലേവ്യ 25:14
    വാക്യങ്ങൾ
    ലേവ്യ 25:14കൂട്ടുകാരന്നു എന്തെങ്കിലും വിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു.

മൊഴികൾ

  • “ചീത്തചീത്ത” എന്നു വാങ്ങുന്നവൻ പറയുന്നു; പോകുമ്പോഴോ പ്രശംസിക്കുന്നുസദൃ 20:14
    വാക്യങ്ങൾ
    സദൃ 20:14വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു.
  • ധാന്യം വിൽക്കാൻ ശബ്ബത്ത് കഴിയുവോളം കാത്തിരിക്കുന്ന കച്ചവടക്കാർആമോ 8:5
    വാക്യങ്ങൾ
    ആമോ 8:5ധാന്യവ്യാപാരം ചെയ്‌വാൻ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാൻ തക്കവണ്ണം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും എന്നു പറഞ്ഞു,