Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › മേശകളും ഭക്ഷണവും

ദൈനംദിന ജീവിതം

ബൈബിളിൽ മേശകളും ഭക്ഷണവും

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 36 ഭാഗങ്ങൾ, വരി വരിയായി.

മേശകൾ

  • എലീശായുടെ ചെറിയ മുറിയിൽ ഒരു കട്ടിലും മേശയും കസേരയും വിളക്കും2 രാജാ 4:10
    വാക്യങ്ങൾ
    2 രാജാ 4:10നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാൎക്കാമല്ലോ എന്നു പറഞ്ഞു.
  • എഴുപതു രാജാക്കന്മാർ അദോനി-ബേസെക്കിന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നുന്യായാ 1:7
    വാക്യങ്ങൾ
    ന്യായാ 1:7കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ—ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.
  • സമാഗമനകൂടാരത്തിലെ മേശ: പൊന്നു പൊതിഞ്ഞ ഖദിരമരം, ചുമക്കാനുള്ള തണ്ടുകളോടുകൂടെപുറ 25:23–28
    വാക്യങ്ങൾ
    പുറ 25:23–28ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം. അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം. ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം. അതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാൎശ്വങ്ങളിൽ തറെക്കേണം. മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേൎന്നിരിക്കേണം. തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.
  • എല്ലാ ശബ്ബത്തിലും പൊൻമേശമേൽ രണ്ടു നിരയായി പന്ത്രണ്ട് അപ്പംലേവ്യ 24:5–8
    വാക്യങ്ങൾ
    ലേവ്യ 24:5–8നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ടു അടുക്കായിട്ടു ഓരോ അടുക്കിൽ ആറാറുവീതം വെക്കേണം. ഓരോ അടുക്കിന്മേൽ നിൎമ്മലമായ കുന്തുരുക്കം വെക്കേണം; അതു അപ്പത്തിന്മേൽ നിവേദ്യമായി യഹോവെക്കു ദഹനയാഗമായിരിക്കേണം. അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവെക്കേണം.
  • ദൈവാലയത്തിനു പൊന്മേശകളും വെള്ളിമേശകളും1 ദിന 28:16
    വാക്യങ്ങൾ
    1 ദിന 28:16കാഴ്ചയപ്പത്തിന്റെ മേശകൾക്കു ഓരോ മേശെക്കു വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.
  • യേശു പൊൻവാണിഭക്കാരുടെ മേശകൾ മറിച്ചിടുന്നുയോഹന്നാൻ 2:15
    വാക്യങ്ങൾ
    യോഹന്നാൻ 2:15കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;
  • മേശയിൻകീഴിൽ നായ്ക്കുട്ടികൾ മക്കളുടെ നുറുക്കുകൾ തിന്നുന്നുമത്താ 15:27, മർക്കൊ 7:28
    വാക്യങ്ങൾ
    മത്താ 15:27അതിന്നു അവൾ: അതേ, കൎത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
    മർക്കൊ 7:28അവൾ അവനോടു: അതേ, കൎത്താവേ, ചെറുനായ്ക്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
  • ധനവാന്റെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾക്കായി ലാസർ കൊതിക്കുന്നു (ഒരു ഉപമ)ലൂക്കൊ 16:21
    വാക്യങ്ങൾ
    ലൂക്കൊ 16:21ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
  • നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾപോലെസങ്കീ 128:3
    വാക്യങ്ങൾ
    സങ്കീ 128:3നിന്റെ ഭാൎയ്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.

ഇരിക്കലും ചാരിക്കിടക്കലും

  • അതിഥികൾ ഭക്ഷിക്കുമ്പോൾ അബ്രാഹാം മരത്തിൻകീഴിൽ അവരുടെ അരികെ നിൽക്കുന്നുഉല്പ 18:8
    വാക്യങ്ങൾ
    ഉല്പ 18:8പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.
  • ഭക്ഷണസമയത്തു രൂത്ത് കൊയ്ത്തുകാരുടെ അരികെ ഇരിക്കുന്നുരൂത്ത് 2:14
    വാക്യങ്ങൾ
    രൂത്ത് 2:14ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
  • എസ്ഥേർരാജ്ഞി ചാരിക്കിടന്നിരുന്ന മെത്തമേൽ ഹാമാൻ വീഴുന്നുഎസ്ഥേ 7:8
    വാക്യങ്ങൾ
    എസ്ഥേ 7:8രാജാവു ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവു: ഇവൻ എന്റെ മുമ്പാകെ അരമനയിൽവെച്ചു രാജ്ഞിയെ ബലാല്ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായിൽനിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.
  • യേശു പന്തിരുവരോടുകൂടെ ഭക്ഷണത്തിനു ചാരിയിരിക്കുന്നുമത്താ 26:20
    വാക്യങ്ങൾ
    മത്താ 26:20സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.
  • യേശുവിന്റെ അരികെ ചാരിയിരുന്ന ഒരു ശിഷ്യൻ പിന്നോക്കം ചാഞ്ഞ് അവനോടു ചോദിക്കുന്നുയോഹന്നാൻ 13:23–25
    വാക്യങ്ങൾ
    യോഹന്നാൻ 13:23–25ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാൎവ്വിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കൎത്താവേ, അതു ആർ എന്നു ചോദിച്ചു.
  • ഒരു പരീശൻ യേശുവിനെ ഭക്ഷണത്തിനു ക്ഷണിക്കുന്നു; അവൻ ഭക്ഷണത്തിനിരിക്കുന്നുലൂക്കൊ 7:36
    വാക്യങ്ങൾ
    ലൂക്കൊ 7:36പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു.
  • മാർത്ത ശുശ്രൂഷ ചെയ്യുന്നു; ലാസർ യേശുവിനോടുകൂടെ പന്തിയിൽ ഇരിക്കുന്നുയോഹന്നാൻ 12:2
    വാക്യങ്ങൾ
    യോഹന്നാൻ 12:2അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാൎത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.
  • അയ്യായിരം പേർ നൂറും അമ്പതുമായി പുല്ലിന്മേൽ ഇരിക്കുന്നുമർക്കൊ 6:39–40, ലൂക്കൊ 9:14
    വാക്യങ്ങൾ
    മർക്കൊ 6:39–40പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
    ലൂക്കൊ 9:14ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.

ആർ ആരോടുകൂടെ ഭക്ഷിച്ചു

  • ദാവീദ് ശൗലിന്റെ മേശയ്ക്കൽ വരുന്നില്ല; യോനാഥാൻ കോപിച്ച് എഴുന്നേറ്റുപോകുന്നു1 ശമു 20:29, 1 ശമു 20:34
    വാക്യങ്ങൾ
    1 ശമു 20:29ഞങ്ങളുടെ കുലത്തിന്നു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.
    1 ശമു 20:34യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
  • ശലോമോന്റെ മേശയ്ക്കൽ വരുന്ന എല്ലാവർക്കും കാര്യവിചാരകന്മാർ ഭക്ഷണം എത്തിക്കുന്നു1 രാജാ 4:27
    വാക്യങ്ങൾ
    1 രാജാ 4:27കാൎയ്യക്കാരന്മാർ ഓരോരുത്തൻ ഓരോ മാസത്തേക്കു ശലോമോൻരാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവൎക്കും വേണ്ടുന്ന ഭോജനപദാൎത്ഥങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
  • ശലോമോന്റെ മേശയും ഭൃത്യന്മാരുടെ ഇരിപ്പും ശെബാരാജ്ഞിയെ അത്ഭുതപ്പെടുത്തുന്നു1 രാജാ 10:4–5
    വാക്യങ്ങൾ
    1 രാജാ 10:4–5ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
  • അതിഥികൾക്കു പുറമേ അനേകം യെഹൂദന്മാരും പ്രമാണികളും നെഹെമ്യാവിന്റെ മേശയിൽ ഭക്ഷിക്കുന്നുനെഹെ 5:17
    വാക്യങ്ങൾ
    നെഹെ 5:17യെഹൂദന്മാരുംപ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നവരും എന്റെ മേശെക്കൽ ഭക്ഷണം കഴിച്ചുപോന്നു.
  • യെഹോയാഖീൻ ജീവപര്യന്തം ബാബേൽരാജാവിന്റെ മേശയിൽ ഭക്ഷിക്കുന്നു2 രാജാ 25:29
    വാക്യങ്ങൾ
    2 രാജാ 25:29അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപൎയ്യന്തം നിത്യം അവന്റെ സന്നിധിയിൽ ഭക്ഷണംകഴിച്ചു പോന്നു.
  • മത്തായിയുടെ വീട്ടിൽ യേശു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നുമത്താ 9:10–11, മർക്കൊ 2:15–16, ലൂക്കൊ 15:2
    വാക്യങ്ങൾ
    മത്താ 9:10–11അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
    മർക്കൊ 2:15–16അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടു: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.
    ലൂക്കൊ 15:2ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.
  • “എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു”ലൂക്കൊ 22:21
    വാക്യങ്ങൾ
    ലൂക്കൊ 22:21എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
  • ഉയിർത്തെഴുന്നേറ്റ യേശു: “വന്നു പ്രാതൽ കഴിച്ചുകൊൾവിൻ”യോഹന്നാൻ 21:12
    വാക്യങ്ങൾ
    യോഹന്നാൻ 21:12യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കൎത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല.
  • ആദ്യവിശ്വാസികൾ വീടുതോറും അപ്പം നുറുക്കുന്നുപ്രവൃത്തികൾ 2:46
    വാക്യങ്ങൾ
    പ്രവൃത്തികൾ 2:46ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാൎത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും
  • മേശകളിൽ ശുശ്രൂഷിക്കാൻ പന്തിരുവർ വചനഘോഷണം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലപ്രവൃത്തികൾ 6:2
    വാക്യങ്ങൾ
    പ്രവൃത്തികൾ 6:2പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.
  • അഗ്രചർമ്മികളോടുകൂടെ ഭക്ഷിച്ചതിനു പത്രൊസിനെ കുറ്റപ്പെടുത്തുന്നുപ്രവൃത്തികൾ 11:3
    വാക്യങ്ങൾ
    പ്രവൃത്തികൾ 11:3നീ അഗ്രചൎമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.
  • അന്ത്യൊക്ക്യയിൽ പത്രൊസ് ജാതികളോടുകൂടെ ഭക്ഷിക്കുന്നതിൽനിന്നു പിൻവാങ്ങുന്നുഗലാ 2:12
    വാക്യങ്ങൾ
    ഗലാ 2:12യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.
  • കാരാഗൃഹപ്രമാണി പൗലൊസിനും ശീലാസിനും ഭക്ഷണം ഒരുക്കിവെക്കുന്നുപ്രവൃത്തികൾ 16:34
    വാക്യങ്ങൾ
    പ്രവൃത്തികൾ 16:34പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവൎക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.
  • അവിശ്വാസി ക്ഷണിച്ചുവോ? വിളമ്പുന്നതൊക്കെയും തിന്നുക1 കൊരി 10:27
    വാക്യങ്ങൾ
    1 കൊരി 10:27അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.