Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › വിഷയങ്ങൾ › ശണ്ഠകൾ

ദൈനംദിന ജീവിതം

ബൈബിളിൽ ശണ്ഠകൾ

സത്യവേദപുസ്തകം (1910) പരിഭാഷയിലെ 32 ഭാഗങ്ങൾ, വരി വരിയായി.

ഉദാഹരണങ്ങൾ

  • അബ്രാമിന്റെയും ലോത്തിന്റെയും ഇടയന്മാർ തമ്മിൽ പിണങ്ങുന്നു; അതുകൊണ്ട് ഇരുവരും പിരിയുന്നുഉല്പ 13:7–9
    വാക്യങ്ങൾ
    ഉല്പ 13:7–9അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാൎക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാൎക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാൎത്തിരുന്നു. അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്റെ ഇടയന്മാൎക്കും നിന്റെ ഇടയന്മാൎക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
  • അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത കിണറിനെക്കുറിച്ച് അബ്രാഹാം ആവലാതിപ്പെടുന്നുഉല്പ 21:25
    വാക്യങ്ങൾ
    ഉല്പ 21:25എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.
  • രണ്ട് എബ്രായർ തമ്മിൽ ശണ്ഠയിടുന്നതു മോശെ കാണുന്നുപുറ 2:13, പ്രവൃത്തികൾ 7:26
    വാക്യങ്ങൾ
    പുറ 2:13പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.
    പ്രവൃത്തികൾ 7:26പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.
  • ജനത്തിന്റെ വ്യവഹാരങ്ങളെല്ലാം തനിച്ചു വഹിക്കാൻ മോശെക്കു കഴിയുന്നില്ലആവർത്തനം 1:12
    വാക്യങ്ങൾ
    ആവർത്തനം 1:12ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?
  • എഫ്രയീമ്യർ യിഫ്താഹിനെ ഭീഷണിപ്പെടുത്തുന്നു; യോർദ്ദാന്റെ കടവുകളിൽ “ശിബ്ബോലെത്ത്”ന്യായാ 12:1–6
    വാക്യങ്ങൾ
    ന്യായാ 12:1–6അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടു: നീ അമ്മോന്യരോടു യുദ്ധംചെയ്‌വാൻ പോയപ്പോൾ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങൾ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു. യിഫ്താഹ് അവരോടു: എനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ അവരുടെ കയ്യിൽനിന്നു എന്നെ രക്ഷിച്ചില്ല. നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങൾ എന്നോടു യുദ്ധംചെയ്‌വാൻ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു. അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാർ ആകുന്നു എന്നു എഫ്രയീമ്യർ പറകകൊണ്ടു ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു. ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോൎദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യപലായിതന്മാരിൽ ഒരുത്തൻ: ഞാൻ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോടു: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല എന്നു അവൻ പറഞ്ഞാൽ അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ടു അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ചു യോൎദ്ദാന്റെ കടവുകളിൽവെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ വീണു.
  • തെക്കോവക്കാരിയുടെ കഥ: രണ്ടു പുത്രന്മാർ വയലിൽ തമ്മിൽ അടിപിടികൂടുന്നു2 ശമു 14:6
    വാക്യങ്ങൾ
    2 ശമു 14:6എന്നാൽ അടിയന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവെച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ടു ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു.
  • തങ്ങളിൽ വലിയവൻ ആർ എന്നു ശിഷ്യന്മാർ തമ്മിൽ തർക്കിക്കുന്നുമർക്കൊ 9:33–34, ലൂക്കൊ 22:24
    വാക്യങ്ങൾ
    മർക്കൊ 9:33–34അവൻ കഫൎന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
    ലൂക്കൊ 22:24തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തൎക്കവും അവരുടെ ഇടയിൽ ഉണ്ടായി.
  • പരിച്ഛേദനയെച്ചൊല്ലി അന്ത്യൊക്ക്യയിൽ കഠിനമായ വാഗ്വാദംപ്രവൃത്തികൾ 15:1–2
    വാക്യങ്ങൾ
    പ്രവൃത്തികൾ 15:1–2യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു. പൌലൊസിന്നും ബൎന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തൎക്കവും ഉണ്ടായിട്ടു പൌലൊസും ബൎന്നബാസും അവരിൽ മറ്റു ചിലരും ഈ തൎക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു.
  • മർക്കൊസിനെച്ചൊല്ലി പൗലൊസും ബർന്നബാസും വേർപിരിയുന്നുപ്രവൃത്തികൾ 15:36–38
    വാക്യങ്ങൾ
    പ്രവൃത്തികൾ 15:36–38മൎക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബൎന്നബാസ് ഇച്ഛിച്ചു. പൌലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു. അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു, ബൎന്നബാസ് മൎക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
  • പുനരുത്ഥാനത്തെച്ചൊല്ലി പരീശന്മാരും സദൂക്യരും തമ്മിൽ ഭിന്നിക്കുന്നുപ്രവൃത്തികൾ 23:7–10
    വാക്യങ്ങൾ
    പ്രവൃത്തികൾ 23:7–10അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു. പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു. അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു. അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ടു അവർ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്നു അവനെ അവരുടെ നടുവിൽ നിന്നു പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
  • അന്ത്യൊക്ക്യയിൽവെച്ചു പൗലൊസ് കേഫാവിനോട് അഭിമുഖമായി എതിർത്തുനിൽക്കുന്നുഗലാ 2:11
    വാക്യങ്ങൾ
    ഗലാ 2:11എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിൎത്തുനിന്നു.
  • കൊരിന്ത്യർ: “ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ”1 കൊരി 1:11–12
    വാക്യങ്ങൾ
    1 കൊരി 1:11–12സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ.
  • വിശ്വാസികൾ അന്യോന്യം വ്യവഹരിക്കുന്നു1 കൊരി 6:6–7
    വാക്യങ്ങൾ
    1 കൊരി 6:6–7അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ. നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
  • യുവൊദ്യയും സുന്തുകയും ഏകചിന്തയോടിരിപ്പാൻ പൗലൊസ് പ്രബോധിപ്പിക്കുന്നുഫിലി 4:2
    വാക്യങ്ങൾ
    ഫിലി 4:2കൎത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.

ന്യായപ്രമാണത്തിൽ

  • അടിപിടിയിൽ മുറിവേറ്റവനു നഷ്ടപ്പെട്ട വേലയ്ക്കും ചികിത്സയ്ക്കും പ്രതിഫലംപുറ 21:18–19
    വാക്യങ്ങൾ
    പുറ 21:18–19മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവൻ അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.
  • പുരുഷന്മാർ തമ്മിലുള്ള വ്യവഹാരം ന്യായവിസ്താരത്തിനു കൊണ്ടുവരുന്നുആവർത്തനം 25:1
    വാക്യങ്ങൾ
    ആവർത്തനം 25:1മനുഷ്യൎക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാൎയ്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയുംവേണം.

സദൃശവാക്യങ്ങളിലെ മൊഴികൾ

  • പക കലഹം ഉണ്ടാക്കുന്നു; സ്നേഹമോ ലംഘനങ്ങളെ മൂടുന്നുസദൃ 10:12
    വാക്യങ്ങൾ
    സദൃ 10:12പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.
  • ക്ഷിപ്രകോപി കലഹം ഉണ്ടാക്കുന്നുസദൃ 15:18, സദൃ 29:22
    വാക്യങ്ങൾ
    സദൃ 15:18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീൎഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
    സദൃ 29:22കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വൎദ്ധിപ്പിക്കുന്നു.
  • കലഹത്തോടുകൂടിയ സദ്യയെക്കാൾ സ്വസ്ഥതയോടുകൂടിയ ഉണക്കക്കഷണം നല്ലത്സദൃ 17:1
    വാക്യങ്ങൾ
    സദൃ 17:1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.
  • കലഹത്തിന്റെ ആരംഭം അണക്കെട്ടു തുറന്നുവിടുന്നതുപോലെസദൃ 17:14
    വാക്യങ്ങൾ
    സദൃ 17:14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തൎക്കം നിൎത്തിക്കളക.
  • കലഹം ഒഴിഞ്ഞിരിക്കുന്നതു മാനം; ഏതു മൂഢനും ശണ്ഠയിടുംസദൃ 20:3
    വാക്യങ്ങൾ
    സദൃ 20:3വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.
  • പരിഹാസിയെ പുറത്താക്കുക; ശണ്ഠ ഒഴിഞ്ഞുപോകുംസദൃ 22:10
    വാക്യങ്ങൾ
    സദൃ 22:10പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.
  • അന്യരുടെ വഴക്കിൽ ഇടപെടുന്നവൻ നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെസദൃ 26:17
    വാക്യങ്ങൾ
    സദൃ 26:17തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
  • കലഹക്കാരിയായ ഭാര്യ മഴയുള്ള ദിവസത്തെ ഇടവിടാത്ത ചോർച്ചപോലെസദൃ 27:15, സദൃ 25:24
    വാക്യങ്ങൾ
    സദൃ 27:15പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോൎച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
    സദൃ 25:24ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാൎക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാൎക്കുന്നതു നല്ലതു.

മറ്റിടങ്ങളിൽ

  • ന്യായാസനത്തിലേക്കുള്ള വഴിയിൽവെച്ചുതന്നെ എതിരാളിയോടു വേഗം രമ്യപ്പെടുകമത്താ 5:25
    വാക്യങ്ങൾ
    മത്താ 5:25നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
  • കഴിയുമെങ്കിൽ എല്ലാവരോടും സമാധാനമായിരിക്കുകറോമർ 12:18
    വാക്യങ്ങൾ
    റോമർ 12:18കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.
  • മൗഢ്യമുള്ള തർക്കങ്ങൾ ശണ്ഠകളെ ജനിപ്പിക്കുന്നു2 തിമൊ 2:23–24
    വാക്യങ്ങൾ
    2 തിമൊ 2:23–24ബുദ്ധിയില്ലാത്ത മൌഢ്യതൎക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. കൎത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമൎത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.
  • “നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു?”യാക്കോ 4:1
    വാക്യങ്ങൾ
    യാക്കോ 4:1നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?